വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇസ്രയേലും ഹമാസും; ബന്ദികളുടെ ആദ്യസംഘത്തിന്റെ മോചനം ഉടന്‍

വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇസ്രയേലും ഹമാസും; ബന്ദികളുടെ ആദ്യസംഘത്തിന്റെ മോചനം ഉടന്‍

150 പലസ്തീന്‍ സ്ത്രീകളെയും കുട്ടികളെയും ഇസ്രായേല്‍ മോചിപ്പിക്കുന്നതിന് പകരമായി ഗാസയില്‍ ബന്ദികളാക്കിയ 50 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നതിനുള്ള കരാറിനാണ് സമ്മതിച്ചിരിക്കുന്നത്

നാലു ദിവസത്തെ വെടിനിര്‍ത്തലും ബന്ദികളുടെ മോചനവും അടങ്ങുന്ന കരാര്‍ അംഗീകരിച്ച് ഇസ്രയേലും ഹമാസും. കരാറിന്റെ ഭാഗമായി ബന്ദികളുടെ ആദ്യസംഘത്തെ നാളെ രാവിലെ മോചിപ്പിക്കും.

ഇസ്രായേല്‍ ജയിലുകളില്‍ നിന്ന് 150 പലസ്തീന്‍ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നതിന് പകരമായി ഗാസയില്‍ ബന്ദികളാക്കിയ 50 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നതിനുള്ള കരാറിനാണ് ഇസ്രായേലും ഹമാസും സമ്മതിച്ചിരിക്കുന്നത്. എന്നാല്‍, ഇതിലധികം ബന്ദികള്‍ മോചിപ്പിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇസ്രയേലും ഹമാസും; ബന്ദികളുടെ ആദ്യസംഘത്തിന്റെ മോചനം ഉടന്‍
ഗാസയിൽ താൽക്കാലിക വെടിനിർത്തൽ; ഖത്തറിന്റെ മധ്യസ്ഥതയിൽ തയാറാക്കിയ കരാറിന് ഇസ്രയേലിന്റെ അനുമതി

ഹമാസ് വിട്ടയയ്ക്കുന്ന ഓരോ 10 തടവുകാര്‍ക്കും ഒരു അധിക ദിവസത്തെ ഇടവേള നല്‍കാന്‍ ഇസ്രായേല്‍ തയ്യാറാണ്. ഈ കാലയളവില്‍ ഇന്ധനങ്ങള്‍ ഉള്‍പ്പടെ 300 ഓളം ട്രക്കുകള്‍ ഗാസ മുനമ്പിലേക്ക് അനുവദിക്കും. പ്രതിദിനം ആറ് മണിക്കൂര്‍ ഡ്രോണുകള്‍ പറത്തില്ലെന്ന് ഇസ്രായേല്‍ സമ്മതിച്ചിട്ടുണ്ട്. ആക്രമണം നിര്‍ത്തുന്ന സമയത്ത് കൂടുതല്‍ രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുമെന്ന് ചര്‍ച്ചകള്‍ക്കിടെ ഹമാസ് ആശങ്ക പ്രകടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ ഇടവേളയില്‍, പലസ്തീനികളെ കുടിയിറക്കപ്പെട്ട വടക്കന്‍ ഗാസയിലെ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കില്ലെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വെടിനിര്‍ത്തല്‍ എപ്പോള്‍ ആരംഭിക്കുമെന്ന് കൃത്യമായി ഇസ്രയേല്‍ വ്യക്തമാക്കിയിട്ടില്ല, എന്നാല്‍ മന്ത്രിസഭയെ അഭിസംബോധന ചെയ്ത ബെഞ്ചമിന്‍ നെതന്യാഹു കരാര്‍ ആരംഭിച്ച് 48 മണിക്കൂറിനുള്ളില്‍ ആദ്യ സംഘ ബന്ദികളെ മോചിപ്പിക്കണമെന്ന് പറഞ്ഞു.

വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇസ്രയേലും ഹമാസും; ബന്ദികളുടെ ആദ്യസംഘത്തിന്റെ മോചനം ഉടന്‍
ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ലണ്ടനിൽ നടത്തിയ റാലിയിൽ പങ്കെടുത്തത് ലക്ഷങ്ങൾ; പ്രതിഷേധക്കാർ ഹമാസ് അനുകൂലികളെന്ന് സുനക്

അതേസമയം, ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ മരണം 14000 കടന്നു. രണ്ട് പലസ്തീനിയന്‍ മാധ്യമപ്രവര്‍ത്തകരും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. ഇന്തോനേഷ്യന്‍ ഹോസ്പിറ്റല്‍ പരിസരത്തും ഗാസ മുനമ്പിന്റെ തെക്ക് ഭാഗത്തുള്ള ഖാന്‍ യൂനിസിലും ഉള്‍പ്പെടെ ഗാസയിലുടനീളം ഇസ്രയേലിന്റെ ശക്തമായ ബോംബാക്രമണം തുടരുകയാണ്. ആകെ 237 പേരെയാണ് ഇസ്രയേലില്‍ നിന്ന് ഹമാസ് തടവിലാക്കിയിട്ടുള്ളത്. ഇതില്‍ ഡസന്‍ കണക്കിന് ബന്ദികള്‍ ഇസ്രയേല്‍ വ്യോമാക്രമണങ്ങളില്‍ ഇതിനകം തന്നെ കൊല്ലപ്പെട്ടതായി ഹമാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഖത്തറിന്റെ മധ്യസ്ഥതയില്‍ രൂപീകരിച്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിനാണ് ഇസ്രയേല്‍ അംഗീകാരം നല്‍കിയത്. ഖത്തര്‍ തന്നെയാകും കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതിനിടെ, ഗാസയില്‍ കൂടുതല്‍ മാനുഷിക സഹായം എത്തിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ യുദ്ധം നിര്‍ത്തിവയ്ക്കാന്‍ ശ്രമിക്കുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു. കരാര്‍ പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണ്‍ ഇരുപക്ഷത്തോടും അഭ്യര്‍ത്ഥിച്ചു.''ഭക്ഷണം, ഇന്ധനം, മറ്റ് ജീവന്‍രക്ഷാ സഹായങ്ങള്‍ എന്നിവ സുസ്ഥിരമായ അടിസ്ഥാനത്തില്‍ ഗാസയില്‍ എത്തുമെന്ന് ഉറപ്പാക്കാന്‍ ഈ വെടിനിര്‍ത്തല്‍ സുപ്രധാന അവസരമാണെന്നും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in