'കഴുത്തിൽ കുരുക്കിട്ടും
രക്തം ചിന്തിയും' താരങ്ങൾ; നിലപാടുകളുടെ വേദിയായി കാൻസ്

'കഴുത്തിൽ കുരുക്കിട്ടും രക്തം ചിന്തിയും' താരങ്ങൾ; നിലപാടുകളുടെ വേദിയായി കാൻസ്

പ്രതിഷേധങ്ങൾ അറിയിക്കുന്നതിനുള്ള വേദി കൂടിയാണ് കാൻസെന്ന് വീണ്ടും തെളിയിക്കുയാണ് താരങ്ങൾ

വസ്ത്രങ്ങളിലെ വ്യത്യസ്തതകൾ മാത്രമല്ല ശക്തമായ നിലപാടുകൾ അറിയിക്കുന്നതിനുള്ള വേദി കൂടിയാണ് കാൻസ് റെഡ് കാർപ്പെറ്റെന്ന് വീണ്ടും തെളിയിക്കപ്പെടുകയാണ്. അടുത്തിടെ സമാപിച്ച 76-ആമത് കാൻസ് ചലച്ചിത്ര വേദിയിൽ പ്രതിഷേധം പങ്കുവച്ച് രം​ഗത്തെത്തിയത് ഇറാനിയൻ മോഡൽ മഹ്ല​ഗ ജബേരിയാണ്. കഴുത്തിൽ കുരുക്കിട്ട് കറുത്ത വസ്ത്രം ധരിച്ചാണ് മഹ്ല​ഗ കാൻസ് വേ​ദിയിലെത്തിയത്. ഇറാനിയൻ പൗരന്മാരുടെ വധശിക്ഷയ്‌ക്കെതിരായ പ്രതിഷേധ സൂചകമായാണ് മഹ്ലഗ ഇങ്ങനെ എത്തിയത്.

കഴുത്തിന്റെ ഭാ​ഗത്തെ കുരുക്കിന്റെ രൂപത്തിലുള്ള ഡിസൈനാണ് കറുപ്പ് നിറത്തിലുള്ള ​ഗൗണിനെ വ്യത്യസ്തമാക്കിയത്. ഹിജാബ് ധരിക്കാത്തതിന് സദാചാര പോലീസിന്റെ കസ്റ്റഡിയിൽ മരിച്ച മഹ്‌സ അമിനിയുടെ മരണത്തിലുള്ള പ്രതിഷേധം കൂടിയാണ് മഹ്ല​ഗ തന്റെ വസ്ത്രത്തിലൂടെ അറിയിച്ചത്.

'കഴുത്തിൽ കുരുക്കിട്ടും
രക്തം ചിന്തിയും' താരങ്ങൾ; നിലപാടുകളുടെ വേദിയായി കാൻസ്
'ദൃശ്യം' ഇനി ദക്ഷിണ കൊറിയയിലും; കാൻ ഫെസ്റ്റിവലിൽ പ്രഖ്യാപനം

ഇറാനിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നു എന്ന ക്യാപ്ഷനോടെ കാൻസ് ലുക്കിന്റെ ചിത്രങ്ങളും വീഡിയോയും മഹ്ല​ഗ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരുന്നു.“കാനിന്റെ വേ​ദിയിൽ ഫാഷനിലൂടെ ഒരു പ്രസ്താവന നടത്താനാണ് ഞങ്ങൾ ഉദ്ദേശിച്ചത്. അതിൽ ഏറ്റവും പ്രധാനമായി ഇറാനിയൻ ജനതയുടെ വധശിക്ഷകളിലേക്ക് മാധ്യമ ശ്രദ്ധ ക്ഷണിക്കുകയായിരുന്നു ഉദ്ദേശ്യം. നിർഭാഗ്യവശാൽ കാൻസിൽ രാഷ്ട്രീയ പ്രസ്താവനകൾ അനുവദനീയമല്ലാത്തതിനാൽ വസ്ത്രത്തിന്റെ പിൻഭാഗം കാണിക്കുന്നതിൽ നിന്ന് സുരക്ഷാ പ്രവർത്തകർ എന്നെ തടഞ്ഞു", മഹ്ലെ​ഗ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

'കഴുത്തിൽ കുരുക്കിട്ടും
രക്തം ചിന്തിയും' താരങ്ങൾ; നിലപാടുകളുടെ വേദിയായി കാൻസ്
കാൻ ചലച്ചിത്രോത്സവത്തിൽ അനുരാഗ് കശ്യപിന്റെ കെന്നഡിയും; ചിത്രങ്ങള്‍ പ്രഖ്യാപിച്ചു

മഹ്ലെ​ഗ ഒറ്റയ്ക്കായിരുന്നില്ല ഇത്തവണത്തെ കാനിൽ പ്രതിഷേധമറിയിച്ച് രം​ഗത്തെത്തിയത്. യുക്രെയ്ൻ പതാകയുടെ നിറമുള്ള (നീലയും മഞ്ഞയും) വസ്ത്രം ധരിച്ച് മറ്റൊരു മോഡലും എത്തിയിരുന്നു. തന്റെ മാതൃരാജ്യമായ യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിനെതിരെ പ്രതിഷേധമറിയിച്ചെത്തിയ മോഡൽ ഇലോണ ചെർണൊബായി റെഡ് കാർപ്പറ്റിൽ വച്ച് ശരീരത്തിൽ രക്തത്തെ പ്രതിനിധാനം ചെയ്യുന്ന വിധം ചായം ഒഴിച്ചു.

ഏറ്റവും വലിയ ഫാഷൻ ഇവന്റായ മെറ്റ് ഗാലയും സെലിബ്രിറ്റികളുടെ ശക്തമായ രാഷ്ട്രീയ പ്രസ്താവനകൾക്ക് സാക്ഷ്യം വഹിച്ചു. 2021ലെ മെറ്റ് ഗാലയിൽ "ടാക്സ് ദ റിച്ച്" (സമ്പന്നർക്കും നികുതി ഈടാക്കുക) എന്നെഴുതിയ വസ്ത്രം ധരിച്ചാണ് അമേരിക്കൻ ആക്ടിവിസ്റ്റായ അലക്സാൻഡ്രിയ ഒകാസിയോ-കോർട്ടസ് വേദിയിലെത്തിയത്.

Jeff Kravitz

ഡാൻ ലെവിയുടെ വസ്ത്രവും അതേ വർഷം ചർച്ചയായിരുന്നു. LGBTQ കമ്മ്യൂണിറ്റിക്ക് പിന്തുണയറിയിച്ചുള്ള വസ്ത്രമാണിഞ്ഞാണ് അദ്ദേഹം എത്തിയത്.

logo
The Fourth
www.thefourthnews.in