ജി7 ഉച്ചകോടിയില്‍ എന്തുകൊണ്ട് ഇന്ത്യ?

ജി7 ഉച്ചകോടിയില്‍ എന്തുകൊണ്ട് ഇന്ത്യ?

ജി-7 ഉച്ചകോടിക്കിടെ ഫ്രാന്‍സിസ് മാര്‍പാപ്പയുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി

ഇറ്റലി, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, ബ്രിട്ടന്‍, അമേരിക്ക രാജ്യങ്ങളുടെ കൂട്ടായ്മായ ജി 7 ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യം ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രിയായി മൂന്നാമതും അധികാരത്തിലേറിയ നരേന്ദ്രമോദിയുടെ ആദ്യ വിദേശ സന്ദര്‍ശനം ജി 7 ഉച്ചകോടിയുടെ ഭാഗമാകാനായിരുന്നു. ഉച്ച കോടിയില്‍ പ്രത്യേക ക്ഷണിതാവായാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ നേതാക്കള്‍ ഇറ്റലിയിലെത്തിയത്. ബ്രസീല്‍, തുര്‍ക്കി, അള്‍ജീരിയ, കെനിയ, ടുണീഷ്യ എന്നീ രാജ്യങ്ങളുടെ നേതാക്കളാണ് മോദിക്ക് പുറമെ ആതിഥേയരായ ഇറ്റലിയുടെ ക്ഷണം സ്വീകരിച്ച് എത്തിയിട്ടുള്ളത്.

ജി-7 ഉച്ചകോടിക്കിടെ ഫ്രാന്‍സിസ് മാര്‍പാപ്പയുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി . മാര്‍പാപ്പയെ ആശ്ലേഷിക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്ത മോദി അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായും കൂടിക്കാഴ്ചയെ കുറിച്ച് എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ഉച്ചകോടിക്കിടെ നിരവധി ലോകനേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കി എന്നിവരുമായും മോദി ചര്‍ച്ച നടത്തി.

ജി7 ഉച്ചകോടിയില്‍ എന്തുകൊണ്ട് ഇന്ത്യ?
അരുന്ധതി റോയിക്കെതിരെ യുഎപിഎ ചുമത്തും; പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നല്‍കി ഡല്‍ഹി ഗവര്‍ണര്‍
മോദിയും ഇറ്റലി പ്രധാനമന്ത്രി ജിയോർജിയ മെലോണി
മോദിയും ഇറ്റലി പ്രധാനമന്ത്രി ജിയോർജിയ മെലോണി

ഇന്ത്യയില്‍ നടന്ന ജി 20 ഉച്ചകോടിക്ക് ശേഷം ഇതാദ്യമായാണ് മോദി ലോകനേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തുന്നത്. ഇതിനിടെ ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള സുപ്രധാന രാഷ്ട്രീയ ഗതിമാറ്റങ്ങളും സംഭവിച്ചു. കാനഡ, യുഎസ് തുടങ്ങിയ രാജ്യങ്ങളുമായി ഖലിസ്ഥാന്‍ വിഷയത്തിലുള്‍പ്പെടെ ഇന്ത്യ ഇടയേണ്ടിവന്നതും ജി 20 ഉച്ചകോടിക്ക് ശേഷമായിരുന്നു. മൂന്നാം ഊഴം ലഭിച്ച് വീണ്ടും ഇന്ത്യന്‍ പ്രധാനമന്ത്രി പദവിയിലെത്തിയ മോദി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി നടത്തുന്ന ചര്‍ച്ചയില്‍ ഖലിസ്താന്‍ വിഘടനവാദിയും അമേരിക്കന്‍ പൗരനുമായ ഗുര്‍പത്വന്ത് സിങ് പന്നൂവിന്റെ കൊലപാതകം ഉള്‍പ്പെടെ വിഷയമാകുമെന്നാണ് വിലയിരുത്തല്‍. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായും മോദി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ല. ഖലിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യ കാനഡ നേതാക്കള്‍ പരസ്യമായി ഏറ്റുമുട്ടുന്ന നിലയായിരുന്നു ഉണ്ടായത്. എന്നാല്‍ മോദിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ ട്രൂഡോ അഭിനന്ദിച്ചതും മോദി മറുപടി നല്‍കിയതും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലില്ലെന്നാണ് സൂചിപ്പിക്കുന്നത്.

എന്തുകൊണ്ട് ഇന്ത്യ

ജി 7 ഉച്ചകോടിയില്‍ കുറച്ച് വര്‍ഷങ്ങളായി സ്ഥിര സാന്നിധ്യമാണ് ഇന്ത്യ. മോദി പങ്കെടുക്കുന്ന അഞ്ചാമത് ഉച്ചകോടിയാണ് ഇറ്റലിയിലേത്. ലോകത്ത് ഏറ്റവും വേഗത്തില്‍ വരുന്ന സാമ്പത്തിക ശക്തി എന്ന ഖ്യാതിയാണ് ഇന്ത്യയുടെ സാന്നിധ്യത്തിന് പ്രാധാന്യം നല്‍കുന്നത് എന്നാണ് വിലയിരുത്തല്‍. ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറാനിരിക്കുകയാണ്. ഇതോടെ ജര്‍മനി അമേരിക്ക എന്നിവയ്ക്ക് പുറമെയുള്ള ജി7 രാജ്യങ്ങളേക്കാള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളരും.

ജി7 ഉച്ചകോടിയില്‍ എന്തുകൊണ്ട് ഇന്ത്യ?
എരിതീയില്‍ എണ്ണയൊഴിച്ച് ആര്‍എസ്എസ്; മഹാരാഷ്ട്രയില്‍ ബിജെപി-എന്‍സിപി പോര് കടുക്കുന്നു

കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിയോടെ ആഗോള സൗത്ത് രാജ്യങ്ങളുടെ നേതാവായി ഇന്ത്യ മാറുന്നു എന്ന നിലയിലാണ് ചര്‍ച്ചകള്‍ നീങ്ങിയത്. ആഗോള കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലും ഇന്ത്യ വലിയ സ്ഥാനം നേടി. ജി 20 ഉച്ചകോടിയില്‍ നിരവധി വിവാദ വിഷയങ്ങളില്‍ ആഗോള സമവായമുണ്ടാക്കുന്നതില്‍ ഇന്ത്യ വലിയ പങ്ക് വഹിച്ചുവെന്നും അതുകൊണ്ട് തന്നെ ജി7 ഉച്ചകോടിയില്‍ ഇന്ത്യയുടെ പങ്കാളിത്തം വലിയ പ്രാധാന്യം നേടുന്നുണ്ടെന്നുമാണ് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്റ വ്യക്തമാക്കിയത്.

മാത്രവുമല്ല, പാശ്ചാത്യ രാജ്യങ്ങള്‍ ചൈനയെ സാമ്പത്തികമായും ഭൂമിശാസ്ത്രപരമായും ഒതുക്കിനിര്‍ത്താന്‍ ശ്രമിക്കുന്നതിനാല്‍ തന്നെ ഇന്ത്യയുടെ പ്രാധാന്യം വര്‍ധിക്കുന്നു. ജി 7 രാജ്യങ്ങള്‍ തങ്ങളുടെ സാമ്പത്തിക ബന്ധം ചൈനയില്‍ നിന്നും സൗഹൃദ രാജ്യങ്ങളിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതും ഇന്ത്യയ്ക്ക് നേട്ടമുണ്ടാക്കുന്നു. കൂടാതെ റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തില്‍ ഇന്ത്യ നിഷ്പക്ഷമായ നിലപാടാണ് സ്വീകരിച്ചത്. ജി7 ഉച്ചകോടിയില്‍ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയെയും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.

ജി 7 ഉച്ചകോടിയും ഇന്ത്യയും

പ്രത്യേക കക്ഷണിതാവായി ജി 7 ഉച്ചകോടിയില്‍ എത്തുന്ന ഇന്ത്യ പങ്കെടുക്കുന്ന ഔട്ട്റീച്ച് സെഷനിലെ ചര്‍ച്ചയില്‍ നിര്‍മിത ബുദ്ധി, ഊര്‍ജം, ആഫ്രിക്ക, മെഡിറ്ററേനിയന്‍ എന്നിവയ്ക്കായിരുന്നു പ്രാധാന്യം. ഇന്ത്യ അധ്യക്ഷത വഹിച്ച ജി20 ഉച്ചകോടിയുടെ ഫലങ്ങള്‍ക്കും വരാനിരിക്കുന്ന ജി7 ഉച്ചകോടിക്കും ഇടയില്‍ സമന്വയം കൊണ്ടുവരാനും ഗ്ലോബല്‍ സൗത്തിലെ നിര്‍ണായകമായ പ്രശ്നങ്ങളില്‍ ആലോചന നടത്താനമുള്ള അവസരമാണിത് എന്നായിരുന്നു എന്നായിരുന്നു പ്രധാനമന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയത്.

logo
The Fourth
www.thefourthnews.in