'ആരോഗ്യപ്രവർത്തകരെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നു'; ഇസ്രയേലിനെതിരെ ഗുരുതര ആരോപണം

'ആരോഗ്യപ്രവർത്തകരെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നു'; ഇസ്രയേലിനെതിരെ ഗുരുതര ആരോപണം

യുദ്ധമുഖത്തിൽ നിന്ന് പിടിച്ചുകൊണ്ടുപോയ 310 ആരോഗ്യപ്രവർത്തകരെ മോചിപ്പിക്കണമെന്ന് ഗാസ

യുദ്ധമുഖത്ത് പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെ ഇസ്രയേൽ സൈന്യം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നതായി ആരോപണം. യുദ്ധമുഖത്ത്നിന്ന് പിടിച്ചുകൊണ്ടുപോയ 310 ആരോഗ്യപ്രവർത്തകരെ മോചിപ്പിക്കണമെന്ന് ഗാസ ആവശ്യപ്പെട്ടു. ഗാസയിലെ ആരോഗ്യകേന്ദ്രങ്ങളിൽനിന്ന് ഇസ്രയേൽ സൈന്യം പിടിച്ചുകൊണ്ടുപോയ പലസ്തീൻ ആരോഗ്യപ്രവർത്തകരുടെ നിലവിലെ അവസ്ഥ വെളിപ്പെടുത്താൻ അന്താരാഷ്ട്ര അന്വേഷണം വേണമെന്നും ഗാസ ആവശ്യപ്പെട്ടു.

നേരത്തെ വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിയയിലെ കമാൽ അദ്വാൻ ആശുപത്രിയിലെ വനിതാ വിഭാഗം മേധാവി ഡോ. ഇയാദ് അൽ-റാന്റിസിയ ഇസ്രയേൽ ജയിലിൽ ചോദ്യം ചെയ്യലിനിടെ മരിച്ചുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഗാസ ഇക്കാര്യം ആവശ്യപ്പെട്ടത്.

'ആരോഗ്യപ്രവർത്തകരെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നു'; ഇസ്രയേലിനെതിരെ ഗുരുതര ആരോപണം
ഹർദീപിന്റെ കൊലപാതകവും വർധിക്കുന്ന കുടിയേറ്റവും; കാനഡയിൽ പൊതുജനാഭിപ്രായം ഇന്ത്യയ്‍ക്കെതിരെന്ന് സർവേ

അതേസമയം സംഘർഷ മേഖലകളിലെ ആരോഗ്യ പ്രവർത്തകർ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവയ്ക്കെതിരായ ആക്രമണങ്ങൾ കഴിഞ്ഞ വർഷം 25 ശതമാനം ഉയർന്നതായി നേരത്തെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഗാസയിലെയും സുഡാനിലെയും പുതിയ യുദ്ധങ്ങളാണ് ഈ വർധനവിന് കാരണമായത്. സേഫ്ഗാർഡി ഹെൽത്ത് ഇൻ കോൺഫ്‌ലിക്റ്റ് കോലിഷൻ ആണ് കണക്കുകൾ പുറത്തുവിട്ടത്.

2023-ൽ ആരോഗ്യ പ്രവർത്തകരെ കൊല്ലുകയോ തട്ടിക്കൊണ്ടുപോകുകയോ ബോംബ് സ്ഫോടനം നടത്തുകയോ ആശുപത്രികൾ കൊള്ളയടിക്കുകയോ അധിനിവേശം നടത്തുകയോ ചെയ്തതുൾപ്പെടെ 2023-ൽ 2,500-ലധികം സംഭവങ്ങൾ റിപ്പോർട്ട് ചെയതതായും കണക്കുകൾ സൂചിപ്പിച്ചു.

ഇതിനിടെ സൗത്ത് ഗാസയുടെ ഭാഗങ്ങളിലേക്ക് എത്തിക്കാനിരുന്ന സഹായങ്ങൾ തകർന്നതായി യുഎൻ വക്താവ് ഫർഹാൻ ഹഖ് പറഞ്ഞു. ഇത് കടുത്ത പട്ടിണി ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in