ഗാസയില്‍  പ്രതീക്ഷയുടെ പുതുവെളിച്ചം, വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നാളെ പുനഃരാരംഭിക്കും

ഗാസയില്‍ പ്രതീക്ഷയുടെ പുതുവെളിച്ചം, വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നാളെ പുനഃരാരംഭിക്കും

മൊസാദ്, ഖത്തര്‍ പ്രധാനമന്ത്രി, ഈജിപ്ഷ്യന്‍ അധികൃതര്‍ എന്നിവരുടെ നേതൃത്വത്തില്‍ ദോഹയിലാണ് ചര്‍ച്ചകള്‍ ആരംഭിക്കുന്നത്.

ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം ദുരിത ഭൂമിയാക്കിയ ഗാസയില്‍ വെടിനിര്‍ത്തലുണ്ടാകുമോ?. വലിയൊരു ഇടവേളയ്ക്ക് ശേഷം പ്രതീക്ഷയുടെ പുതു വെളിച്ചം നല്‍കി ഗാസയില്‍ വെടനിര്‍ത്തല്‍ പരിഗണിക്കുന്ന ചര്‍ച്ചകള്‍ നാളെ മുതല്‍ പുനഃരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഇസ്രയേല്‍ രഹസ്വാന്വേഷണ സംഘമായ മൊസാദ് മേധാവി, ഖത്തര്‍ പ്രധാനമന്ത്രി, ഈജിപ്ഷ്യന്‍ അധികൃതര്‍ എന്നിവരുടെ നേതൃത്വത്തില്‍ ദോഹയിലാണ് ചര്‍ച്ചകള്‍ ആരംഭിക്കുന്നതെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹമാസ് നിബന്ധനകള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തവയാണെന്നാണ് ഇസ്രയേല്‍ നിലപാട്

ഇസ്രയേല്‍ - ഹമാസും വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ധാരണ എത്താത്ത വിഷയങ്ങളില്‍ ഊന്നിയാണ് ചര്‍ച്ചകള്‍. ഇസ്രായേല്‍ ബന്ദികള്‍ക്ക് പകരമായി മോചിപ്പിക്കാന്‍ സാധ്യതയുള്ള ഫലസ്തീന്‍ തടവുകാരുടെ എണ്ണം, ഗാസയ്ക്കുള്ള മാനുഷിക സഹായം ഉള്‍പ്പെടെ ചര്‍ച്ചയില്‍ വിഷയമാകും.

വെടിനിര്‍ത്തല്‍ കരാറിന് തയ്യാറാണെന്ന് ഹമാസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനായുള്ള തങ്ങളുടെ നിര്‍ദേശങ്ങളും ഹമാസ് മധ്യസ്ഥര്‍ക്കും അമേരിക്കയ്ക്കും കൈമാറുകയും ചെയ്തിട്ടുണ്ട്. ഇസ്രയേല്‍ പൗരന്‍മാരായ ബന്ദികളെ മോചിപ്പിക്കുന്നതിനായി ഇസ്രയേല്‍ ജയിലില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കഴിയുന്ന 100 പേരെയെങ്കിലും മോചിപ്പിക്കണം എന്നുള്‍പ്പെടെയാണ് നിര്‍ദേശങ്ങള്‍.

 ഗാസയില്‍  പ്രതീക്ഷയുടെ പുതുവെളിച്ചം, വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നാളെ പുനഃരാരംഭിക്കും
എങ്ങും ചോരയുടെ ഗന്ധം, ഇഫ്താറിന് പോലും ഭക്ഷണമില്ലാതെ ഗാസ

എന്നാല്‍ ഹമാസ് നിബന്ധനകള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തവയാണെന്നാണ് ഇസ്രയേല്‍ നിലപാട്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസും ഇക്കാര്യം വ്യക്തമാക്കുന്നു. ഇസ്രയേലിന്റെ നിലപാടിനോട് പ്രതികരിക്കാന്‍ ചര്‍ച്ചയില്‍ മധ്യസ്ഥത വഹിക്കുന്ന ഖത്തര്‍ തയ്യാറായിട്ടില്ല. എന്നാല്‍, ഗാസയില്‍ സാധ്യമാകും വിധം വേഗത്തില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരിക എന്നത് മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസിയുടെ പ്രതികരണം.

അതിനിടെ, ഗാസയിലെ സംഘര്‍ഷങ്ങള്‍ ആരംഭിച്ചതിന് ശേഷം ആദ്യമായി മേഖലയിലേക്ക് കടല്‍മാര്‍ഗം ദുരിതാശ്വാസ സാമഗ്രികളുള്‍ എത്തി. ഗാസയ്ക്ക് ആവശ്യമായ 200 ടണ്‍ ഭക്ഷണ സാധനങ്ങളുമായാണ് യുഎസ് സഹായം ഗാസയിലേത്തിയത്. യുഎഇയുടെ സഹായത്തോടെ വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ (ഡബ്ല്യുസികെ)യാണ് ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

logo
The Fourth
www.thefourthnews.in