കറാച്ചി പോലീസ് ആസ്ഥാനത്ത് ഭീകരാക്രമണം; ഉദ്യോഗസ്ഥരെ ബന്ദികളാക്കിയെന്ന് സംശയം,
ഏറ്റുമുട്ടൽ തുടരുന്നു

കറാച്ചി പോലീസ് ആസ്ഥാനത്ത് ഭീകരാക്രമണം; ഉദ്യോഗസ്ഥരെ ബന്ദികളാക്കിയെന്ന് സംശയം, ഏറ്റുമുട്ടൽ തുടരുന്നു

പോലീസ് ആസ്ഥാനം ഭീകരർ കൈയടക്കിയെന്ന് സൂചന

പാകിസ്താനിലെ കറാച്ചിയില്‍ പോലീസ് ആസ്ഥാനത്ത് ഭീകരാക്രമണം. പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 2 പേർ കൊല്ലപ്പെട്ടതായാണ് ആക്രമണത്തിന് പിന്നാലെ പുറത്തുവന്ന വിവരം. നിരവധി പേർക്ക് പരുക്കേറ്റു. വൈകീട്ട് ഏഴ് മണിയോടു കൂടി പോലീസ് ആസ്ഥാനത്തേക്ക് ഇരച്ചു കയറിയ അക്രമികൾ ഗ്രനേഡാക്രമണവും വെടിവെപ്പും നടത്തുകയായിരുന്നു. ഏകദേശം 10 അക്രമികൾ ഇപ്പോഴും പോലീസ് ആസ്ഥാനത്ത് തുടരുകയാണെന്നാണ് പാക് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പോലീസും അക്രമികളും തമ്മിലുള്ള ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. നിരവധിയിടങ്ങളിൽ സ്ഫോടനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിയ സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ സംഭവ സ്ഥലത്തേക്ക് അയക്കാൻ നിർദേശം നൽകി. അക്രമികള്‍ ആയുധങ്ങളുമായി പൂര്‍ണ്ണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആക്രമണത്തിൻ്റെ ഉത്തരവാദിത്തം തെഹ് രീക് -ഇ- താലിബാൻ പാകിസ്താൻ ഏറ്റെടുത്തു.

logo
The Fourth
www.thefourthnews.in