പന്നുന്‍ വധശ്രമം: റോ ഉദ്യോഗസ്ഥന്റെ പങ്കിനെക്കുറിച്ച് ഇന്ത്യൻ അന്വേഷണ റിപ്പോർട്ട് തേടി അമേരിക്ക

പന്നുന്‍ വധശ്രമം: റോ ഉദ്യോഗസ്ഥന്റെ പങ്കിനെക്കുറിച്ച് ഇന്ത്യൻ അന്വേഷണ റിപ്പോർട്ട് തേടി അമേരിക്ക

ഇന്ത്യൻ ഗവൺമെന്റിന്റെ ഉന്നത തലങ്ങളിൽ യുഎസ് നേരിട്ട് വിഷയം ഉന്നയിച്ചതായി യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി കുർട്ട് കാംബെൽ പറഞ്ഞു

ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപ്ത്വന്ത് സിങ് പന്നുവിനെ വധിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്ത, ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരമാണ് കൊലപാതക ശ്രമം നടത്തിയതെന്ന ആരോപണത്തിൽ ഇന്ത്യയുടെ അന്വേഷണ റിപ്പോർട്ടുകൾ തുടർച്ചയായി ആവശ്യപ്പെടുന്നുണ്ടെന്ന് അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥൻ.

ഇന്ത്യൻ ഗവൺമെന്റിന്റെ ഉന്നത തലങ്ങളിൽ യുഎസ് നേരിട്ട് വിഷയം ഉന്നയിച്ചതായി യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി കുർട്ട് കാംബെൽ പറഞ്ഞു. കുർട്ട് കാംബെലും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവയും നടത്തിയ ഇന്ത്യ സന്ദർശനത്തെ കുറിച്ചുള്ള വാർത്തസമ്മേളനത്തിലാണ് കുർട്ട് കാംബെൽ ഇക്കാര്യം പറഞ്ഞത്.

ഇന്ത്യൻ സർക്കാരിന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് ഞങ്ങൾ നിരന്തരം ആരായുന്നുണ്ട്. ഈ പ്രശ്‌നം നേരിട്ട് ഉന്നയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത്യൻ ഉദ്യോഗസ്ഥന് കൊലപാതക ശ്രമത്തിൽ പങ്കുണ്ടെന്ന ആരോപണം ഇന്ത്യ നേരത്തെ നിഷേധിച്ചിരുന്നു.

പന്നുന്‍ വധശ്രമം: റോ ഉദ്യോഗസ്ഥന്റെ പങ്കിനെക്കുറിച്ച് ഇന്ത്യൻ അന്വേഷണ റിപ്പോർട്ട് തേടി അമേരിക്ക
ഫോട്ടോയിൽ ഗംഭീര കോളേജ്, ചെല്ലുമ്പോൾ വാടകക്കെട്ടിടം, വ്യാജ അധ്യാപകർ; മലയാളിക്കുട്ടികളെ വലയിലാക്കാൻ മറുനാടൻ ഏജൻ്റുമാർ

എന്നാൽ കൊലപാതകം ആസൂത്രണം ചെയ്യാൻ ഇന്ത്യൻ ഉദ്യോഗസ്ഥൻ ഗുപ്തയോട് ആവശ്യപ്പെട്ടതായി കാണിക്കുന്ന രേഖകൾ തങ്ങളുടെ പക്കലുണ്ടെന്നും യുഎസ് അവകാശപ്പെട്ടിരുന്നു. ഇതിന് പകരമായി നിഖിൽ ഗുപ്തയ്ക്കെതിരായ ഗുജറാത്തിലെ ക്രിമിനൽ കേസ് പിൻവലിക്കുമെന്നായിരുന്നു വാഗ്ദാനമെന്നും യുഎസ് വ്യക്തമാക്കിയിരുന്നു.

അതേസമയം സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്നും വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ അവകാശമായ കോൺസുലർ പ്രവേശനത്തിന് നിഖിൽ ഇതുവരെ അഭ്യർഥിച്ചിട്ടില്ലെന്നും നിഖിലിന്റെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

നിലവിലെ യുഎസ് നിയമങ്ങൾ പ്രകാരം, നിഖിൽ ഗുപ്തയ്ക്ക് പരമാവധി 20 വർഷം വരെ തടവ് ലഭിക്കും. തനിക്കെതിരെ അന്യായമായി കുറ്റം ചുമത്തിയിരിക്കുകയാണെന്ന് നിഖിൽ ഗുപ്ത പരാതി നൽകിയിരുന്നു. ചെക്ക് കോടതിയിൽ കഴിഞ്ഞ സമയത്ത് ഒന്നിലധികം മനുഷ്യാവകാശ ലംഘനങ്ങൾ നടന്നതായി അവകാശപ്പെട്ട് നിഖിൽ ഗുപ്ത ഇന്ത്യൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

പന്നുന്‍ വധശ്രമം: റോ ഉദ്യോഗസ്ഥന്റെ പങ്കിനെക്കുറിച്ച് ഇന്ത്യൻ അന്വേഷണ റിപ്പോർട്ട് തേടി അമേരിക്ക
ഇന്ത്യയിലെ ഐഫോൺ പ്ലാന്റിനെതിരെ റോയിട്ടേഴ്‌സ് റിപ്പോർട്ട്; വിശദീകരണം തേടി സർക്കാർ

ഹിന്ദു ഭക്തനും സസ്യാഹാരിയുമായ തന്നെ മാട്ടിറച്ചിയും പന്നിയിറച്ചിയും ഉപയോഗിക്കാൻ നിർബന്ധിച്ചെന്നും ഗുപ്ത പറഞ്ഞിരുന്നു. എന്നാൽ മറ്റ് രാജ്യങ്ങളിലെ കോടതികളുടെ പരമാധികാരം മാനിക്കണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഹർജി തള്ളിയിരുന്നു,

കേസിൽ ഇന്ത്യ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ നവംബറിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ജൂണിലാണ് അമേരിക്കയുടെ നിർദേശ പ്രകാരം ചെക്ക് റിപ്പബ്ലിക് സർക്കാർ നിഖിൽ ഗുപ്തയെ അറസ്റ്റ് ചെയ്യുന്നത്. ഈ വർഷം ജൂണിൽ നിഖിൽ ഗുപ്തയെ അമേരിക്കയ്ക്ക് കൈമാറുകയും ചെയ്തു.

2023 ജൂണിൽ പ്രേഗിൽനിന്ന് ഇന്ത്യയിലേക്ക് സഞ്ചരിക്കവെയായിരുന്നു നിഖിൽ ഗുപ്തയുടെ അറസ്റ്റ്. അമേരിക്കയ്ക്ക് കൈമാറാൻ അനുവദിക്കരുതെന്ന നിഖിലിന്റെ ഹർജി കഴിഞ്ഞ മാസം(ഫെബ്രുവരി) ചെക് കോടതി നിരസിച്ചിരുന്നു. ഇതോടെയാണ് പന്നുൻ വധശ്രമക്കേസിലെ കുറ്റാരോപിതരിൽ പ്രധാനിയെ അമേരിക്കയ്ക്ക് കൈമാറാൻ വഴിയൊരുങ്ങിയത്.

പന്നുന്‍ വധശ്രമം: റോ ഉദ്യോഗസ്ഥന്റെ പങ്കിനെക്കുറിച്ച് ഇന്ത്യൻ അന്വേഷണ റിപ്പോർട്ട് തേടി അമേരിക്ക
'ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമല്ല', തിരഞ്ഞെടുപ്പ് അതിന് തെളിവെന്ന് അമർത്യ സെൻ; രാമക്ഷേത്ര നിർമാണത്തിനും വിമർശനം

അൻപത്തിരണ്ടുകാരനായ നിഖിൽ ഗുപ്തയെ നിലവിൽ ഫെഡറൽ അഡ്മിനിസ്‌ട്രേറ്റീവ് തടങ്കൽ കേന്ദ്രമായ ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ പാർപ്പിച്ചിരിക്കുകയാണെന്നാണ് അറിയുന്നത്. ബ്യൂറോ ഓഫ് പ്രിസൺസ് വെബ്സൈറ്റിലെ തടവുകാരുടെ പട്ടികപ്രകാരമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2023 നവംബറിലാണ് ഇന്ത്യൻ റോ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അമേരിക്കൻ പൗരനായ പന്നുവിനെ വധിക്കാൻ പദ്ധതിയിട്ടതായി അമേരിക്ക ആരോപണം ഉന്നയിച്ചത്.

ഉത്തരേന്ത്യയിൽ പരമാധികാര സിഖ് രാഷ്ട്രത്തിന് വേണ്ടി വാദിച്ച യുഎസിൽ താമസിക്കുന്ന ഗുർപ്ത്വന്ത് സിങ് പന്നൂനെ കൊല്ലാൻ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥനുമായി ചേർന്ന് നിഖിൽ ഗുപ്ത ഗൂഢാലോചന നടത്തി എന്നായിരുന്നു യുഎസ് ഫെഡറൽ പ്രോസിക്യൂട്ടർമാരുടെ വാദം.

യുഎസ് ഡിപ്പാർട്‌മെന്റിന്റെ കുറ്റപത്രത്തിൽ പേര് വെളുപ്പെടുത്തിയിട്ടില്ലാത്ത 'ഇന്ത്യൻ ഉദ്യോഗസ്ഥനെ' സിസി-1 എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹമാണ് മുഴുവൻ പദ്ധതികൾക്കും പിന്നിലെന്നാണ് ആരോപണം. ഇയാൾ സിആർപിഎഫ് മുൻ ഉദ്യോഗസ്ഥനാണെന്നും നിലവിൽ സെക്യൂരിറ്റി മാനേജ്മെന്റ്, ഇന്റലിജൻസ് എന്നീ ഉത്തരവാദിത്തങ്ങളുള്ള 'സീനിയർ ഫീൽഡ് ഓഫീസർ' ആന്നെന്നുമാണ് അവകാശപ്പെട്ടിട്ടുള്ളതെന്നും കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ഗുജറാത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നിഖിൽ ഗുപ്തയെ കേസുകളിൽ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം നൽകിയാണ് ഇയാൾ ഗൂഢാലോചനയുടെ ഭാഗമാക്കിയതെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

logo
The Fourth
www.thefourthnews.in