ഹോങ്കോങിലെ ചൈന വിരുദ്ധ പ്രതിഷേധം; 14 രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി

ഹോങ്കോങിലെ ചൈന വിരുദ്ധ പ്രതിഷേധം; 14 രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി

ചൈന പിന്തുണയോടെയുള്ള ദേശീയ സുരക്ഷാ നിയമം രാഷ്ട്രീയ പ്രതിപക്ഷത്തെ തകര്‍ക്കാന്‍ ഉപയോഗിക്കപ്പെടുന്നുവെന്നു എന്നതിന്റെ തെളിവാണ് വിധിയെന്നാണ് നിരീക്ഷകരുടെ പ്രതികരണം

ചൈന ഏര്‍പ്പെടുത്തിയ ദേശീയ സുരക്ഷാ നിയമത്തിന് എതിരായ ഹോങ്കോങ്ങില്‍ നടന്ന പ്രതിഷധങ്ങളില്‍ 14 പേര്‍ കുറ്റക്കാരെന്ന് കോടതി. ആക്ടിവിസ്റ്റുകള്‍, പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ എന്നിവരുള്‍പ്പെട്ട 14 പേരെയാണ് ഹോങ്കോങ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഹോങ്കോങ് 47 എന്ന പേരില്‍ നടന്ന ഹോങ്കോങിലെ ഏറ്റവും വലിയ നിയമ പോരാട്ടങ്ങളിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്.

2021ല്‍ അനൗദ്യോഗിക തിരഞ്ഞെടുപ്പ് സംഘടിപ്പിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ മുതല്‍ വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍ വരെ ഉള്‍പ്പെടുന്ന ഹോങ്കോങ്ങിന്റെ ജനാധിപത്യ അനുകൂല പ്രവര്‍ത്തകര്‍ വിചാരണ നേരിട്ടത്. ഹോങ്കോങ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചു എന്നുള്‍പ്പെടെയുള്ള ആരോപണങ്ങളും ഇവര്‍ നേരിട്ടിരുന്നു.

ഗോര്‍ഡന്‍ എന്‍ജി, ടാറ്റ് ചെങ്, ക്ലാരിസ് യെങ്, മൈക്കല്‍ പാങ്, കാല്‍വിന്‍ ഹോ, ഹെലീന വോങ്, സെ ടാക്-ലോയ്, ഗ്വിനെത്ത് ഹോ, റെയ്മണ്ട് ചാന്‍, ഓവന്‍ ചൗ, ലാം ച്യൂക്ക്- ടിംഗ്, ല്യൂങ് ക്വോക്ക്-ഹംഗ്, റിക്കി ഓര്‍, വിന്നി യു എന്നിവരെയാണ് നിലവില്‍ കോടതി കുറ്റക്കാരെന്ന കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ലോംഗ് ഹെയര്‍, ഹെലീന വോങ്, ക്ലാരിസ് യെങ് എന്നിവര്‍ ഹോങ്കോങ്ങിലെ നിമയ നിര്‍മാണ സഭയിലെ പ്രതിപക്ഷ അഗങ്ങളായിരുന്നു.

ഹോങ്കോങിലെ ചൈന വിരുദ്ധ പ്രതിഷേധം; 14 രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി
റഫായില്‍ തെരുവുയുദ്ധം കടുപ്പിച്ച് ഇസ്രയേല്‍, ഡ്രോണ്‍ ആക്രമണവും; സുരക്ഷിത സ്ഥാനമില്ലാതെ പലസ്തീനികള്‍

2019-ല്‍ പ്രതിഷേധത്തില്‍ ഏറെ ഉയര്‍ന്നു കേട്ട പേരായിരുന്നു നഴ്സായ വിന്നി യുവിന്റേത്. ഹോങ്കോങിനെ 2019 ലെ ചൈന വിരുദ്ധ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ലൈവി സ്ട്രീമിങ്ങില്‍ വച്ച് ആക്രമിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകയാണ് ഗ്വിനത്ത് ഹോ. പ്രക്ഷോഭങ്ങള്‍ക്കിടെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് ഇരച്ചുകയറിയ നൂറുകണക്കിനാളുകളില്‍ പ്രധാനിയായിരുന്നു അന്ന് വിദ്യാര്‍ഥിയായിരുന്ന ഓവന്‍ ചൗ.

അതേസമയം, ചൈന പിന്തുണയോടെ അവതരിപ്പിച്ച ദേശീയ സുരക്ഷാ നിയമം രാഷ്ട്രീയ പ്രതിപക്ഷത്തെ തകര്‍ക്കാന്‍എങ്ങനെ ഉപയോഗിക്കപ്പെടുന്നുവെന്നു എന്നതിന്റെ തെളിവാണ് കോടതി വിധിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പ്രതികരണം. എന്നാല്‍ നഗരത്തിന് സ്ഥിരതയും ജുഡീഷ്യറി സ്വാതന്ത്ര്യവും തിരികെ കൊണ്ടുവരാന്‍ നിയമം സഹായിച്ചിട്ടുണ്ടെന്ന് ചൈനയും, ഹോങ്കോങ് സര്‍ക്കാരുകള്‍ അവകാശപ്പെടുന്നു.

logo
The Fourth
www.thefourthnews.in