ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി: 3 ബില്യൺ ഡോളർ വായ്പാ പദ്ധതിക്ക് ഐഎംഎഫിന്റെ അംഗീകാരം

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി: 3 ബില്യൺ ഡോളർ വായ്പാ പദ്ധതിക്ക് ഐഎംഎഫിന്റെ അംഗീകാരം

ഏകദേശം 333 മില്യൺ ഡോളർ ഉടനടി വിതരണം ചെയ്യുമെന്ന് ഐഎംഎഫ് അറിയിച്ചു

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ശ്രീലങ്കയ്ക്ക് വീണ്ടും സഹായവുമായി അന്താരാഷ്ട്ര നാണയനിധി. ശ്രീലങ്കയ്‌ക്കായി 3 ബില്യൺ ഡോളർ വായ്പാ പദ്ധതിക്കാണ് അംഗീകാരം നൽകിയത്. ഏകദേശം 333 മില്യൺ ഡോളർ ഉടനടി വിതരണം ചെയ്യുമെന്ന് ഐഎംഎഫ് അറിയിച്ചു. 4 വർഷത്തിനുള്ളിൽ മുഴുവൻ തുകയും ലഭ്യമാകും. ഐഎംഎഫിന്റെ തീരുമാനത്തെ ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ സ്വാഗതം ചെയ്തു.

ഐഎംഎഫുമായുള്ള ശ്രീലങ്കയുടെ 17-ാമത്തെ വായ്പാ പദ്ധതിയാണിത്. 1948-ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. ഐ‌എം‌എഫ് കണക്കുകൾ പ്രകാരം ഈ വർഷം രാജ്യത്തിന് ഏകദേശം 56 ബില്യൺ ഡോളർ വിദേശ കടമാണുള്ളത്. ഐഎംഎഫ് വായ്പാ പദ്ധതിക്ക് അംഗീകാരം ലഭിച്ചതോടെ, മറ്റ് അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങൾ വഴിയും ബഹുമുഖ സംഘടനകൾ വഴിയും കൂടുതൽ ഫണ്ടിങ് ലഭ്യമാക്കാൻ ശ്രീലങ്ക ശ്രമിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങൾ പുനഃക്രമീകരിച്ചും ദേശീയ വിമാനക്കമ്പനിയെ സ്വകാര്യവത്കരിച്ചും കടം തിരിച്ചടയ്ക്കാന്‍ സർക്കാർ ധനസമാഹരണം നടത്തുമെന്ന് വിദേശകാര്യ മന്ത്രി അലി സാബ്രി ബിബിസിയോട് പറഞ്ഞു.

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി: 3 ബില്യൺ ഡോളർ വായ്പാ പദ്ധതിക്ക് ഐഎംഎഫിന്റെ അംഗീകാരം
'ഈ പ്രതിസന്ധിയില്‍നിന്ന് കര കയറാന്‍ ശ്രീലങ്കയ്ക്ക് മുന്നില്‍ ഒരേയൊരു വഴി മാത്രം'; തുറന്നുപറഞ്ഞ് റെനില്‍ വിക്രമസിംഗെ

ദ്വീപുരാജ്യത്തെ ബാധിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് രക്ഷപെടാനുള്ള ഏക മാര്‍ഗം ആഗോള വായ്പാ ദാതാവായ അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) സഹായം തേടുക മാത്രമാണെന്ന് ശ്രീലങ്കൻ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ നേരത്തെ പറഞ്ഞിരുന്നു. നിലവിൽ സര്‍ക്കാരിന് 51 ബില്യൺ ഡോളര്‍ വായ്പാ കുടിശ്ശികയുണ്ട്. വിദേശ വായ്പയുടെ പലിശ തിരിച്ചടവ് പോലും സാധ്യമാകുന്നില്ല. 2019ലെ ഭീകരാക്രമണം സൃഷ്‌ടിച്ച സുരക്ഷാ ആശങ്കകളും, കോവിഡ് വ്യാപനവും രാജ്യത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസുകളിൽ ഒന്നായിരുന്ന ടൂറിസം മേഖലയെ സാരമായി ബാധിച്ചു. ശ്രീലങ്കൻ രൂപയുടെ മൂല്യം 80 ശതമാനത്തോളം ഇടിഞ്ഞു. അതോടെ, പണപ്പെരുപ്പം അനിയന്ത്രിതമായി. ഇറക്കുമതി ചെലവുകൾ കുത്തനെ ഉയർന്നു. മതിയായ വിദേശനാണ്യ ശേഖരം ഇല്ലാതായതോടെ, ഇറക്കുമതിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവന്നു. ഭക്ഷണ വിലയിൽ ഉള്‍പ്പെടെ ഇരട്ടിയോളം വര്‍ധനയുണ്ടായി. ഇന്ധനവും പാചകവാതകവും, അവശ്യവസ്തുക്കളും കിട്ടാതായതോടെ ജനം സര്‍ക്കാരിനെതിരെ തെരുവിലിറങ്ങി. ഇന്ധനത്തിന് മാത്രമല്ല, മരുന്നുകൾക്കും മറ്റ് അവശ്യവസ്തുക്കൾക്കും ക്ഷാമം നേരിട്ടതോടെ, സർക്കാരിനെ താഴെയിറക്കി ജനങ്ങൾ രാജ്യവ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അവശ്യസാധനങ്ങള്‍ പോലും ലഭ്യമല്ലാതാവുകയും ജീവിതം കൂടുതല്‍ അരക്ഷിതമാകുകയും ചെയ്തതോടെ ജനങ്ങള്‍ അഭയാര്‍ത്ഥികളായി പലായനം തുടങ്ങി. എന്നിട്ടും പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടില്ലെന്ന് ആരോപിച്ചായിരുന്നു ജനരോഷം.

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി: 3 ബില്യൺ ഡോളർ വായ്പാ പദ്ധതിക്ക് ഐഎംഎഫിന്റെ അംഗീകാരം
'ഈ പ്രതിസന്ധിയില്‍നിന്ന് കര കയറാന്‍ ശ്രീലങ്കയ്ക്ക് മുന്നില്‍ ഒരേയൊരു വഴി മാത്രം'; തുറന്നുപറഞ്ഞ് റെനില്‍ വിക്രമസിംഗെ

മുൻ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്സെ 2019 ൽ അവതരിപ്പിച്ച നികുതി വെട്ടിക്കുറയ്ക്കൽ നയത്തിൽ നിന്ന് തികച്ചും വിപരീതമാണ് ഇപ്പോഴത്തെ സാഹചര്യം. ഈ വർഷം ആദ്യം രാജ്യം പ്രൊഫഷണലുകൾക്ക് 12.5 ശതമാനം മുതൽ 36 ശതമാനം വരെ ആദായനികുതി ഏർപ്പെടുത്തി. ഇന്ധനം, ഭക്ഷണം എന്നിവയുൾപ്പെടെയുള്ള മറ്റ് നികുതികളും സർക്കാർ ഉയർത്തി. ചൈനയും ഇന്ത്യയുമുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ശ്രീലങ്കയ്ക്ക് സാമ്പത്തിക ഉറപ്പുകൾ ലഭിച്ചിരുന്നു. ഇതിന്റെ വെളിച്ചത്തിൽ കൂടിയാണ് ഐഎംഎഫ് വായ്പ അനുവദിച്ചത്. എന്നിരുന്നാലും, സാമ്പത്തിക സ്ഥിരതയിലേക്ക് രാജ്യം എത്താനായി ഇനിയും പ്രതിസന്ധികള്‍ തരണം ചേയ്യേണ്ടതായുണ്ടെന്നാണ് സാമ്പത്തിക വിദഗ്‌ധൻ അഭിപ്രായപ്പെടുന്നത്.

logo
The Fourth
www.thefourthnews.in