സൈഫർ കേസിൽ ജയിൽ വിചാരണ നിയമവിരുദ്ധം; ഇമ്രാൻ ഖാനെ കോടതിയിൽ ഹാജരാക്കാൻ നിർദേശം

സൈഫർ കേസിൽ ജയിൽ വിചാരണ നിയമവിരുദ്ധം; ഇമ്രാൻ ഖാനെ കോടതിയിൽ ഹാജരാക്കാൻ നിർദേശം

കഴിഞ്ഞ വർഷം മാർച്ചിൽ വാഷിങ്ടണിലെ പാക് എംബസി അയച്ച രഹസ്യ കോഡുകളായ സൈഫർ പരസ്യമായി വെളിപ്പെടുത്തി ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചുവെന്നാണ് ഇമ്രാൻ ഖാനെതിരായ ആരോപണം

സൈഫർ കേസിൽ വിചാരണക്കായി ജയിലിൽ കഴിയുന്ന പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെയും മുൻ വിദേശകാര്യമന്ത്രി ഷാ മഹ്‌മൂദ് ഖുറെഷിയെയും കോടതിയിൽ ഹാജരാക്കാൻ നിർദേശം. ഇരുവരെയും നവംബർ 28ന് ഹാജരാക്കാനാണ് ഔദ്യോഗിക രഹസ്യ നിയമപ്രകാരം ഇസ്ലാമാബാദിൽ സ്ഥാപിച്ച പ്രത്യേക കോടതി ഉത്തരവിട്ടത്.

സൈഫർ കേസിൽ ജയിലിൽ നടക്കുന്ന വിചാരണ നിയമവിരുദ്ധമാണെന്നും കേസിൽ സമർപ്പിച്ച കുറ്റപ്പത്രം ഉൾപ്പെടെയുള്ള എല്ലാ നടപടികളും അസാധുവാണെന്നും കോടതി പറഞ്ഞു. ഇമ്രാൻ ഖാന്റെ അഭിഭാഷകൻ നയീം പഞ്ജുതയാണ് ഇക്കാര്യം എക്‌സിലൂടെ പുറത്തുവിട്ടത്.

കഴിഞ്ഞ വർഷം മാർച്ചിൽ വാഷിങ്ടണിലെ പാക് എംബസി അയച്ച രഹസ്യ കോഡുകളായ സൈഫർ പരസ്യമായി വെളിപ്പെടുത്തി ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്നാണ് ഇമ്രാൻ ഖാനെതിരായ ആരോപണം.

സൈഫർ കേസിൽ ജയിൽ വിചാരണ നിയമവിരുദ്ധം; ഇമ്രാൻ ഖാനെ കോടതിയിൽ ഹാജരാക്കാൻ നിർദേശം
ഗാസയിൽ താത്ക്കാലിക വെടിനിർത്തൽ ഇന്ന് രാവിലെ ആരംഭിക്കും; ബന്ദികളുടെ മോചനം വൈകിട്ട് നാല് മണിക്ക്

2018 മുതൽ 2022 വരെ പ്രധാനമന്ത്രിയായിരിക്കെ വിദേശ നേതാക്കളിൽനിന്നും സർക്കാരുകളിൽ നിന്നും ലഭിച്ച സമ്മാനങ്ങൾ അനധികൃതമായി വിറ്റതുമായി ബന്ധപ്പെട്ട കേസിൽ ഓഗസ്റ്റിൽ ജയിലിലായശേഷം ആദ്യമായിട്ടാണ് ഇമ്രാൻ ഖാൻ പൊതു ഇടത്തിൽ വരാൻ പോകുന്നത്.

രാഷ്ട്രീയ നേട്ടങ്ങൾക്കായി നയതന്ത്ര സൈഫറിന്റെ ഉള്ളടക്കം ചോർത്തിയെന്ന കേസിലാണ് ഇമ്രാനും ഖുറെഷിയും ജയിൽ ശിക്ഷ അനുഭവിക്കുന്നത്.

സൈഫർ കേസിൽ ജയിൽ വിചാരണ നിയമവിരുദ്ധം; ഇമ്രാൻ ഖാനെ കോടതിയിൽ ഹാജരാക്കാൻ നിർദേശം
ഹുസൈന്‍ ഷഹീദ് സുഹ്റവര്‍ദി മുതല്‍ ഇമ്രാന്‍ ഖാന്‍ വരെ; 'മുന്‍ പ്രധാനമന്ത്രി'മാര്‍ക്ക് പാക് മണ്ണ് വിളനിലമല്ല

ഓഗസ്റ്റ് അഞ്ചിനായിരുന്നു സമ്മാനങ്ങൾ വിറ്റ കേസിൽ ഇമ്രാൻ മൂന്ന് വർഷം തടവ് ശിക്ഷയ്ക്ക് വിധേയനായത്. ഓഗസ്റ്റ് 29 ന് കോടതി ജാമ്യം അനുവദിച്ചെങ്കിലും സൈഫർ കേസിന്റെ വിചാരണ ജയിലിനുള്ളിൽ തുടരുന്നതിനാൽ കസ്റ്റഡിയിൽ തുടരുകയായിരുന്നു.

വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ഇമ്രാന്റെ പാർട്ടി നേട്ടങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. കേസിൽ ശിക്ഷിക്കപ്പെട്ടതിനാൽ തിരഞ്ഞെുപ്പിൽ മത്സരിക്കുന്നതിൽ ഇമ്രാന് വിലക്കുണ്ട്.

logo
The Fourth
www.thefourthnews.in