ഒടുവില്‍ ഔദ്യോഗികം; പാകിസ്താനിൽ ആർക്കും കേവല ഭൂരിപക്ഷമില്ല, ഇമ്രാനെ കടത്തിവെട്ടി സര്‍ക്കാര്‍ രൂപീകരണത്തിന് ഷെരീഫ്‌

ഒടുവില്‍ ഔദ്യോഗികം; പാകിസ്താനിൽ ആർക്കും കേവല ഭൂരിപക്ഷമില്ല, ഇമ്രാനെ കടത്തിവെട്ടി സര്‍ക്കാര്‍ രൂപീകരണത്തിന് ഷെരീഫ്‌

75 സീറ്റാണ് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിൻ്റെ പാകിസ്താൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽഎൻ) പാർട്ടി നേടിയത്

പാകിസ്താൻ പൊതു തിരഞ്ഞെടുപ്പ് അന്തിമ ഫലങ്ങൾ പുറത്ത്. ഒരു പാര്‍ട്ടിക്കും സർക്കാർ രൂപീകരിക്കാൻ ആവശ്യമായ കേവല ഭൂരിപക്ഷം നേടാനായില്ല. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർത്ഥികളാണ് ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത്. ദേശീയ അസംബ്ലി സീറ്റുകളിൽ 97 എണ്ണവും നേടിയത്‌ പിടിഐ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥികളാണെന്ന് ബിബിസി നടത്തിയ വിശകലനത്തിൽ കണ്ടെത്തി. 75 സീറ്റാണ് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിൻ്റെ പാകിസ്താൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽഎൻ) പാർട്ടി നേടിയത്. പാകിസ്താൻ പീപ്പിൾസ് പാർട്ടി (പിപിപി) 54 സീറ്റുകൾ നേടി. 266 നാഷണൽ അസംബ്ലി സീറ്റുകൾ ഉള്ള പാകിസ്താനിൽ കേവലഭൂരിപക്ഷം 134 സീറ്റുകൾ ആണ്.

ഒടുവില്‍ ഔദ്യോഗികം; പാകിസ്താനിൽ ആർക്കും കേവല ഭൂരിപക്ഷമില്ല, ഇമ്രാനെ കടത്തിവെട്ടി സര്‍ക്കാര്‍ രൂപീകരണത്തിന് ഷെരീഫ്‌
പാകിസ്താൻ തിരഞ്ഞെടുപ്പ് ഫലത്തില്‍ അനിശ്ചിതത്വം; പ്രതിഷേധം സംഘടിപ്പിക്കാന്‍ പിടിഐ, മൂന്നിടങ്ങളില്‍ പുന:തിരഞ്ഞെടുപ്പ്

എന്നാൽ ഒരു പാർട്ടിയും കേവലഭൂരിപക്ഷം നേടാത്തത് രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ കൂടുതൽ കലുഷിതമാക്കുമെന്ന ആശങ്കയ്ക്ക് വഴി വെക്കുന്നുണ്ട്. “സർക്കാർ സ്ഥാപിക്കാൻ ഒരു പാർട്ടിക്കും കേവലഭൂരിപക്ഷം ഇല്ലെന്ന് ഫലങ്ങൾ വ്യക്തമായി സൂചിപ്പിക്കുന്നു.ഇന്ന് മുതൽ രാജ്യത്തിൻ്റെ രാഷ്ട്രീയ ഭാവി വളരെ അനിശ്ചിതത്വത്തിലാണ്."പാകിസ്താൻ അനലിസ്റ്റും എഴുത്തുകാരനുമായ സാഹിദ് ഹുസൈൻ എഎഫ്‌പി വാർത്താ ഏജൻസിയോട് പറഞ്ഞു.

ഒടുവില്‍ ഔദ്യോഗികം; പാകിസ്താനിൽ ആർക്കും കേവല ഭൂരിപക്ഷമില്ല, ഇമ്രാനെ കടത്തിവെട്ടി സര്‍ക്കാര്‍ രൂപീകരണത്തിന് ഷെരീഫ്‌
റഫയിൽ കരയാക്രമണം നടത്താൻ ഇസ്രയേല്‍, എല്ലാം തയ്യാറെന്ന് നെതന്യാഹു; ബന്ദി കൈമാറ്റ ചർച്ചകളെ ബാധിക്കുമെന്ന് ഹമാസ്

അതേസമയം ഇമ്രാൻ ഖാൻ്റെ പി ടി ഐയുമായോ നവാസ് ഷെരീഫിൻ്റെ പി എം എൽ എന്നുമായോ തങ്ങൾ ഔപചാരിക ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് പിപിപി മേധാവി ബിലാവൽ ഭൂട്ടോ പറഞ്ഞു. എന്നാൽ ആസിഫ് അലി സർദരി ലാഹോറിൽ വെച്ച് നവാസ് ഷെരീഫിന്റെ സഹോദരനുമായി അനൗപചാരിക കൂടിക്കാഴ്‌ച നടത്തിയെന്ന് പിഎംഎൽഎൻ പറഞ്ഞു. കറാച്ചി ആസ്ഥാനമായുള്ള എംക്യുഎം പാർട്ടി തിരഞ്ഞെടുപ്പിൽ 7 സീറ്റുകൾ നേടിയിട്ടുണ്ട്. അവർ ഏത് സഖ്യം തിരഞ്ഞെടുക്കുന്നു എന്നതും പ്രധാനമാകും.

ഒടുവില്‍ ഔദ്യോഗികം; പാകിസ്താനിൽ ആർക്കും കേവല ഭൂരിപക്ഷമില്ല, ഇമ്രാനെ കടത്തിവെട്ടി സര്‍ക്കാര്‍ രൂപീകരണത്തിന് ഷെരീഫ്‌
സൈന്യത്തെ ഞെട്ടിച്ച് കിങ് മേക്കറായി ഇമ്രാൻ ഖാൻ, ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല, പാകിസ്താനിൽ ഇനിയെന്ത്?

അതേസമയം റാവൽപിണ്ടി നഗരത്തിലും കിഴക്ക് ലാഹോറിലും ഉൾപ്പടെ രാജ്യത്തിന്റെ പല ഭാഗത്തായി സംഘര്ഷങ്ങള് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിയമവിരുദ്ധമായ ഒത്തുചേരലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതിഷേധത്തിൽ പരിക്കുകളോ ആളപായങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. വോട്ടെടുപ്പിൽ കൃത്രിമം നടന്നതായി ആരോപിച്ച് തിരഞ്ഞെടുപ്പ് ഓഫീസുകൾക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കാൻ ഇമ്രാൻ ഖാൻ അനുയായികളോട് ആഹ്വാനം ചെയ്തിരുന്നു. പാകിസ്താനിൽ നിരവധി വിജയിക്കാതെ സ്വതന്ത്ര സ്ഥാനാർത്ഥികൾ വോട്ട് തട്ടിപ്പ് ആരോപണങ്ങളുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in