തെളിവെവിടെ? ട്രൂഡോയുടെ പ്രസ്താവന നിജ്ജാര്‍ കൊലക്കേസ് അന്വേഷണം നശിപ്പിച്ചു; വിമര്‍ശനവുമായി ഇന്ത്യ

തെളിവെവിടെ? ട്രൂഡോയുടെ പ്രസ്താവന നിജ്ജാര്‍ കൊലക്കേസ് അന്വേഷണം നശിപ്പിച്ചു; വിമര്‍ശനവുമായി ഇന്ത്യ

കനേഡിയൻ മാധ്യമമായ ഗ്ലോബൽ ആൻഡ് മെയ്‌ലിന് വെള്ളിയാഴ്ച നൽകിയ അഭിമുഖത്തിലാണ് സഞ്ജയ് കുമാറിന്റെ പ്രതികരണം

ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് മേധാവി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ പ്രസ്താവനകൾ കേസ് അന്വേഷണം നശിപ്പിച്ചതായി ഇന്ത്യൻ ഹൈക്കമ്മിഷണർ. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ട്രൂഡോ അതിന്റെ തെളിവുകൾ പുറത്തുവിടണമെന്നും കാനഡയിലെ ഇന്ത്യൻ പ്രതിനിധി സഞ്ജയ് കുമാർ വർമ ആവശ്യപ്പെട്ടു. കനേഡിയൻ മാധ്യമമായ ഗ്ലോബൽ ആൻഡ് മെയ്‌ലിന് വെള്ളിയാഴ്ച നൽകിയ അഭിമുഖത്തിലാണ് സഞ്ജയ് കുമാറിന്റെ പ്രതികരണം.

"നിങ്ങളുടെ മണ്ണ് ഇന്ത്യയെ ഛിന്നഭിന്നമാക്കാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം കനേഡിയൻ പൗരന്മാർക്ക് ഉപയോഗിക്കാൻ അനുവദിക്കരുത്"

കാനഡയിലെ ഇന്ത്യൻ പ്രതിനിധി സഞ്ജയ് കുമാർ വർമ

നിജ്ജാറിന്റെ കൊലപാതകത്തെ തുടർന്ന് ട്രൂഡോ നടത്തിയ പരാമർശങ്ങൾ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ സാരമായി ബാധിച്ചിരുന്നു. തുടർന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഇന്ത്യ സ്വീകരിച്ചിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഉദ്യോഗസ്ഥരാണെന്നായിരുന്നു ട്രൂഡോയുടെ ആരോപണം. അതിനുള്ള തെളിവുകൾ ലഭിച്ചതായും ട്രൂഡോ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിനെ ഇന്ത്യ തള്ളിയിരുന്നു. ബന്ധം വഷളായതിനെ തുടർന്ന് കഴിഞ്ഞ മാസം 41 നയതന്ത്രജ്ഞരെ കാനഡ ഇന്ത്യയിൽനിന്ന് പിൻവലിച്ചിരുന്നു. ചണ്ഡീഗഡ്, മുംബൈ, ബെംഗളൂരു കോൺസുലേറ്റുകളിലെ വിസ, കോൺസുലർ സേവനങ്ങളും കാനഡ നിർത്തിവച്ചിരുന്നു.

തെളിവെവിടെ? ട്രൂഡോയുടെ പ്രസ്താവന നിജ്ജാര്‍ കൊലക്കേസ് അന്വേഷണം നശിപ്പിച്ചു; വിമര്‍ശനവുമായി ഇന്ത്യ
സഹൂർ മിസ്ത്രി മുതൽ നിജ്ജാർ വരെ; വിദേശത്ത് അജ്ഞാതരാൽ കൊല്ലപ്പെടുന്നവരെല്ലാം ഇന്ത്യയുടെ 'കണ്ണിലെ കരടുകൾ'

കനേഡിയൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ നയതന്ത്ര തർക്കത്തിൽ ഇന്ത്യയുടെ നിലപാട് ആവർത്തിക്കുകയായിരുന്നു സഞ്ജയ് കുമാർ വർമ്മ. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്നതിന്റെ തെളിവുകൾ കാനഡ ഇതുവരെ കാണിച്ചിട്ടില്ല. അന്വേഷണത്തോട് സഹകരിക്കാൻ ആവശ്യമായ വിവരങ്ങളൊന്നും കാനഡ നൽകിയിട്ടില്ല. തെളിവുകൾ എവിടെ? അന്വേഷണം ഇതിനകം മലിനമായിക്കഴിഞ്ഞു. ഉയർന്ന തലത്തിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് കൊലപാതകത്തിൽ പിന്നിൽ ഇന്ത്യയോ ഇന്ത്യൻ ഏജന്റുമാരോ ആണെന്ന് പറഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.

തെളിവെവിടെ? ട്രൂഡോയുടെ പ്രസ്താവന നിജ്ജാര്‍ കൊലക്കേസ് അന്വേഷണം നശിപ്പിച്ചു; വിമര്‍ശനവുമായി ഇന്ത്യ
'ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കാനഡ ഇടപെട്ടു'; വിസ സര്‍വീസ് തല്‍ക്കാലം ആരംഭിക്കാനാവില്ലെന്ന് വിദേശകാര്യമന്ത്രി

നയതന്ത്രജ്ഞർ തമ്മിലുള്ള സംഭാഷണങ്ങൾ ഒരിക്കലും തെളിവായി ഉപയോഗിക്കാൻ കഴിയില്ല. അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് അവയ്ക്ക് സംരക്ഷണമുണ്ട്. അവ ചോർത്തുന്നത് നിയമവിരുദ്ധമാണ്. സംഭാഷണങ്ങൾ എങ്ങനെ ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്നും സഞ്ജയ് പറഞ്ഞു. നയതന്ത്ര ആശയവിനിമയത്തിലൂടെയേ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാൻ സാധിക്കു. കൂടാതെ ഖാലിസ്ഥാൻ അനുകൂലികളെ നിയന്ത്രിക്കുന്നതിൽ കാനഡ താത്പര്യം കാണിക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

തെളിവെവിടെ? ട്രൂഡോയുടെ പ്രസ്താവന നിജ്ജാര്‍ കൊലക്കേസ് അന്വേഷണം നശിപ്പിച്ചു; വിമര്‍ശനവുമായി ഇന്ത്യ
ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് കാനഡ; മൂന്ന് കോൺസുലേറ്റകളിലെ പ്രവർത്തനം താത്കാലികമായി നിർത്തി

"നിങ്ങളുടെ മണ്ണ് ഇന്ത്യയെ ഛിന്നഭിന്നമാക്കാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം കനേഡിയൻ പൗരന്മാർക്ക് ഉപയോഗിക്കാൻ അനുവദിക്കരുത്" സഞ്ജയ് പറഞ്ഞു. അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ എന്നാൽ കാതലായ പ്രശ്നത്തെ അഭിസംബോധന ചെയ്യാതിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in