ഭക്ഷണത്തിനായി നെട്ടോട്ടം;
പാകിസ്താനില്‍ പണപ്പെരുപ്പത്തിന് പിന്നാലെ ഭക്ഷ്യ പ്രതിസന്ധിയും

ഭക്ഷണത്തിനായി നെട്ടോട്ടം; പാകിസ്താനില്‍ പണപ്പെരുപ്പത്തിന് പിന്നാലെ ഭക്ഷ്യ പ്രതിസന്ധിയും

റംസാനോട് അനുബന്ധിച്ച് നടത്തിയ ഭക്ഷണ വിതരണ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും വെള്ളിയാഴ്ച 12 പേരാണ് മരിച്ചത്

ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താനെ ഭക്ഷ്യക്ഷാമവും പ്രതിസന്ധിയിലാക്കുമെന്ന് റിപ്പോര്‍ട്ട്. റംസാന്‍ വ്രത കാലത്ത് പോലും ചരിത്രത്തിലെ ഏറ്റവും മോശം പ്രതിസന്ധിയിലൂടെയാണ് പാകിസ്താൻ കടന്നുപോകുന്നത്. ഇതിന് ഏറ്റവും ദാരുണമായ ഉദാഹരണമാണ് കറാച്ചിയില്‍ കഴിഞ്ഞ ദിവസമുണ്ടായത്. റംസാനോട് അനുബന്ധിച്ച് നടത്തിയ ഭക്ഷണ വിതരണ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും വെള്ളിയാഴ്ച 12 പേരാണ് മരിച്ചത്.

ഭക്ഷണത്തിനായി നെട്ടോട്ടം;
പാകിസ്താനില്‍ പണപ്പെരുപ്പത്തിന് പിന്നാലെ ഭക്ഷ്യ പ്രതിസന്ധിയും
ധനസഹായത്തിന് കര്‍ശന ഉപാധികളുമായി ഐഎംഎഫ്; പാകിസ്താന് മുന്നിലുള്ള പോംവഴി വന്‍ നികുതി വര്‍ധന

വ്രതാരംഭത്തിന് ശേഷം ചുരുങ്ങിയത് 20 പേരെങ്കിലും ഭക്ഷ്യ ക്ഷാമം മൂലം മരിച്ചെന്നാണ് പുറത്തുവരുന്ന വിവരം. രാജ്യത്ത് സ്റ്റോക്കിലുള്ള ഗോതമ്പിന്റെ ഭൂരിഭാഗവും തീര്‍ന്നതിനാല്‍ വരും ദിവസങ്ങളില്‍ ഭക്ഷ്യപ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

പണപ്പെരുപ്പം ക്രമാതീതമായി ഉയര്‍ന്നതാണ് പാകിസ്താനെ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് തള്ളിവിട്ടത്. രാജ്യത്ത് കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ വാര്‍ഷിക പണപ്പെരുപ്പം 20 ശതമാനത്തിന് മുകളിലാണ്. വര്‍ഷങ്ങളായി തുടര്‍ന്നുവന്ന തെറ്റായ സാമ്പത്തിക നയങ്ങളും രാഷ്ട്രീയ അസ്ഥിരതയും പാകിസ്താന്റെ സമ്പദ്‍വ്യവസ്ഥയുടെ തകര്‍ച്ചയുടെ ആക്കം കൂട്ടി.

ഭക്ഷണത്തിനായി നെട്ടോട്ടം;
പാകിസ്താനില്‍ പണപ്പെരുപ്പത്തിന് പിന്നാലെ ഭക്ഷ്യ പ്രതിസന്ധിയും
സാമ്പത്തിക മാന്ദ്യം അതിരൂക്ഷം: ഐഎംഎഫ് സഹായത്തിനായി യുഎസിനെ സമീപിച്ച് പാകിസ്താന്‍; തകര്‍ന്നടിഞ്ഞ് പാക് കറന്‍സി

രാജ്യത്തെ പണപ്പെരുപ്പം കഴിഞ്ഞ 58 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. പണപ്പെരുപ്പം ഈ വര്‍ഷം ഫെബ്രുവരിയില്‍ 35.37 ശതമാനത്തിലെത്തി. സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. 1965ന് ശേഷം ആദ്യമായാണ് പണപ്പെരുപ്പം ഇത്ര ഉയരുന്നത്. സെന്‍സിറ്റീവ് പ്രൈസ് ഇന്‍ഡിക്കേറ്ററിന്റെ കണക്കനുസരിച്ച് പാകിസ്താന്റെ പണപ്പെരുപ്പ നിരക്ക് 46.65 ശതമാനമാണ്. അതേസമയം ഉപഭോക്തൃ വില സൂചിക രേഖപ്പെടുത്തിയ പ്രതിമാസ പണപ്പെരുപ്പം ഫെബ്രുവരിയില്‍ 31.6 ശതമാനത്തിലെത്തി. കഴിഞ്ഞ വര്‍ഷത്തെ ശരാശരി പണപ്പെരുപ്പ നിരക്ക് 27.26 ശതമാനവുമാണ്.

വരും മാസങ്ങളിലും രാജ്യത്ത് പണപ്പെരുപ്പം വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 12.2 ശതമാനമായിരുന്നു പണപ്പെരുപ്പം. യാത്ര ചെലവ്, ഭക്ഷ്യ വസ്തുക്കള്‍, ആല്‍ക്കഹോളിക് അല്ലാത്ത ബീവറേജുകള്‍, ആല്‍ക്കഹോളിക് ബീററേജുകള്‍, പുകയില വസ്തുക്കള്‍ എന്നിവയുടെ വിലയും ഇനിയും വര്‍ധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

ഭക്ഷണത്തിനായി നെട്ടോട്ടം;
പാകിസ്താനില്‍ പണപ്പെരുപ്പത്തിന് പിന്നാലെ ഭക്ഷ്യ പ്രതിസന്ധിയും
പാകിസ്താനില്‍ ഇന്ധന വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍; പെട്രോൾ ലിറ്ററിന് 272 രൂപ

ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ വിലക്കയറ്റം 4.3 ശതമാനം വര്‍ധിച്ചിരുന്നു. യു എസ് ഡോളറിനെതിരെ പാകിസ്താന്‍ രൂപയും കിതക്കുകയാണ്. രാജ്യത്ത് സ്വര്‍ണ വിലയും കുതിക്കുകയാണ്. വിദേശനാണ്യ ശേഖരം കുറയുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്യുമ്പോള്‍, നിലവിലുള്ള കടം തീര്‍ക്കാന്‍ രാജ്യത്തിന് കോടിക്കണക്കിന് ഡോളര്‍ ധനസഹായം ആവശ്യമാണ്.

logo
The Fourth
www.thefourthnews.in