ഹിജാബിൽ പിടിമുറുക്കി ഇറാൻ; ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകളെ കണ്ടെത്താൻ പൊതു ഇടങ്ങളിൽ നിരീക്ഷണ ക്യാമറ

ഹിജാബിൽ പിടിമുറുക്കി ഇറാൻ; ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകളെ കണ്ടെത്താൻ പൊതു ഇടങ്ങളിൽ നിരീക്ഷണ ക്യാമറ

പൊതുസ്ഥലങ്ങളിലും ഇടവഴികളിലും ക്യാമറകള്‍ സ്ഥാപിക്കുമെപൊതുസ്ഥലങ്ങളിലും ഇടവഴികളിലും ക്യാമറകള്‍ സ്ഥാപിക്കുമെന്നാണ് അറിയിപ്പ്

ഹിജാബ് നിർബന്ധമാക്കാൻ പുതിയ നടപടിയുമായി ഇറാൻ ഭരണകൂടം.‍ പൊതു സ്ഥലങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനാണ് സർക്കാർ തീരുമാനം. നിര്‍ബന്ധിത ഡ്രസ്‌കോഡ് ലംഘിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി കർശനമാക്കാൻ പുതിയ നീക്കം. പൊതുസ്ഥലങ്ങളിലും ഇടവഴികളിലും ക്യാമറകള്‍ സ്ഥാപിക്കുമെന്നാണ് ഇറാന്‍ ഭരണകൂടം വ്യക്തമാക്കിയത്. അങ്ങനെ തിരിച്ചറിയുന്നുവര്‍ക്ക് ആദ്യ പടിയായി മുന്നറിയിപ്പ് നല്‍കും പിന്നീട് അത്തരത്തിലുള്ളവര്‍ ഗുരുതര പ്രത്യാഘാതങ്ങളായിരിക്കും നേരിടേണ്ടി വരുകയെന്നാണ് ഇറാൻ സദാചാര പോലീസ് വ്യക്തമാക്കി.

ഹിജാബിൽ പിടിമുറുക്കി ഇറാൻ; ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകളെ കണ്ടെത്താൻ പൊതു ഇടങ്ങളിൽ നിരീക്ഷണ ക്യാമറ
ഇറാനില്‍ ഹിജാബ് ധരിക്കാത്ത സ്ത്രീകള്‍ക്ക് നേരെ ആക്രമണം; രാജ്യത്തെ നിയമങ്ങള്‍ പാലിക്കുന്നതാണ് നല്ലതെന്ന് ഇബ്രാഹിം റെയ്സി

ഹിജാബ് നിയമത്തിനെതിരായ പ്രതിരോധം തടയുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നീക്കം. അത്തരം ചെറുത്തുനില്‍പ്പുകള്‍ രാജ്യത്തിന്റെ ആത്മീയ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുകയും അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഭരണകൂടത്തിന്‍റെ നീക്കമെന്നാണ് ഇറാനിലെ മീസ്സാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

22 കാരിയായ കുര്‍ദിഷ് യുവതി മഹ്‌സ അമീനിയുടെ കൊലപാതകത്തിന് ശേഷം ഇറാനില്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധത്തില്‍ അണിചേര്‍ന്ന സത്രീകള്‍, വ്യാപകമായി ശിരോവസ്ത്രം ഉപേക്ഷിക്കുകയാണ്. ഹിജാബ് ധരിച്ചില്ലെന്ന കാരണത്താലാണ് മഹ്‌സ അമീനിയെ, ഇറാന്റെ സദാചാര പോലീസ് കസ്റ്റഡിയില്‍ എടുത്ത് കൊലപ്പെടുത്തിയത്.

ഹിജാബിൽ പിടിമുറുക്കി ഇറാൻ; ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകളെ കണ്ടെത്താൻ പൊതു ഇടങ്ങളിൽ നിരീക്ഷണ ക്യാമറ
ഹിജാബ് വിരുദ്ധ പ്രക്ഷോഭം; ഇറാനില്‍ സ്ത്രീകള്‍ക്ക് നേരെ വെടിയുതിര്‍ത്ത് പോലീസ്‌, ദൃശ്യങ്ങള്‍ പുറത്ത്

ഇറാനില്‍ സ്ത്രീകള്‍ മുടി മറയ്ക്കാനും അവരുടെ രൂപങ്ങള്‍ മറയ്ക്കാന്‍ നീളമുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങള്‍ ധരിക്കാനും ബാധ്യസ്ഥരാണെന്നാണ് 1979 ലെ വിപ്ലവത്തിന് ശേഷം ഏര്‍പ്പെടുത്തിയ ഇറാന്റെ ഇസ്ലാമിക ശരിയ നിയമം വ്യക്തമാക്കുന്നത്. നിയമലംഘകര്‍ക്ക് പൊതു ശാസനയോ പിഴയോ അറസ്റ്റോ നേരിടേണ്ടി വന്നിട്ടുണ്ട്. ഹിജാബ് 'ഇറാന്‍ രാഷ്ട്രത്തിന്റെ നാഗരിക അടിത്തറകളിലൊന്നാണെന്നും 'ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പ്രായോഗിക തത്വങ്ങളിലൊന്ന്' എന്നും വിശേഷിപ്പിച്ച ആഭ്യന്തര മന്ത്രാലയം ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ നിബന്ധനകളില്‍ ഒരു മാറ്റവുമില്ലെന്നാണ് വ്യക്തമാക്കിയത്.

ഹിജാബ് ധരിക്കാത്ത സത്രീകളെ നേരിടുന്നതിന് രാജ്യത്തെ പൗരന്‍മാരോട് തന്നെ അഭ്യര്‍ഥിക്കുകയാണ് ഭരണകൂടം ചെയ്തുവരുന്നത്. ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകളെ കൈകാര്യം ചെയ്യാന്‍ രാജ്യത്തെ പൗരന്‍മാരോട് തന്നെ അനുശാസിക്കുന്ന നിയമങ്ങള്‍ സ്ത്രീകളെ ആക്രമിക്കാന്‍ തയ്യാറായിരിക്കുന്ന ഒരു വിഭാഗത്തിനെ ധൈര്യപ്പെടുത്തിയിട്ടുണ്ട്. ശിരോവസ്ത്രം ധരിക്കാത്തതിന് രണ്ട് സത്രീകള്‍ക്ക് നേരെ ഒരാള്‍ യോഗര്‍ട്ട് എറിയുന്ന ദൃശ്യങ്ങൾ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഹിജാബിൽ പിടിമുറുക്കി ഇറാൻ; ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകളെ കണ്ടെത്താൻ പൊതു ഇടങ്ങളിൽ നിരീക്ഷണ ക്യാമറ
ഹിജാബ് നിയമങ്ങള്‍ പുനഃപരിശോധിക്കാനൊരുങ്ങി ഇറാന്‍

സ്ത്രീകള്‍ പൊതുസ്ഥലത്ത് ശിരോവസ്ത്രം അല്ലെങ്കില്‍ ഹിജാബ് ധരിക്കുന്നത് നിര്‍ബന്ധമാക്കുന്ന, വസ്ത്രധാരണരീതി ഉള്‍പ്പെടെ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ കര്‍ശനമായ സാമൂഹിക നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഉള്ള ചുമതലയാണ് ഇറാന്റെ സദാചാര പോലീസിന് ഉള്ളത്. നിബന്ധനകള്‍ ഇറക്കിയെങ്കില്‍ പോലും ഇപ്പോഴും ഇറാനിലെ മാളുകളിലും, റെസ്റ്ററന്റുകളിലും , കടകളിലുമെല്ലാം ശിരോവസത്രം ധരിക്കാത്ത സത്രീകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സദാചാര പോലീസിന്റെ നിര്‍ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരുടെ നിരവധി ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

logo
The Fourth
www.thefourthnews.in