വിഷമദ്യം കുടിച്ച് 17 പേർ മരിച്ച സംഭവം: ഇറാനിൽ നാല് പേർക്ക് വധശിക്ഷ

വിഷമദ്യം കുടിച്ച് 17 പേർ മരിച്ച സംഭവം: ഇറാനിൽ നാല് പേർക്ക് വധശിക്ഷ

11 പ്രതികളില്‍ നാല് പേർക്ക് വധശിക്ഷയും മറ്റുള്ളവർക്ക് ഒന്ന് മുതൽ അഞ്ച് വർഷം വരെ തടവും വിധിച്ചു

വിഷമദ്യം കുടിച്ച് 17 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ നാല് പേർക്ക് വധശിക്ഷ വിധിച്ച് ഇറാൻ. ജൂണിൽ മെഥനോൾ അടങ്ങിയ മദ്യം കുടിച്ച് 17 പേർ മരിക്കുകയും 191 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് ശിക്ഷാവിധി.

ടെഹ്‌റാൻറെ പടിഞ്ഞാറുള്ള ആൽബോർസ് പ്രവിശ്യയിൽ വിഷമദ്യം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് 11 പ്രതികൾക്കെതിരെ അഴിമതിക്കുറ്റം ഉൾപ്പെടെ ചുമത്തിയതായി ജുഡീഷ്യറി വക്താവ് മസൂദ് സെതയേഷി പറഞ്ഞു. 11 പേരിൽ നാല് പേർക്ക് വധശിക്ഷയും മറ്റുള്ളവർക്ക് ഒന്ന് മുതൽ അഞ്ച് വർഷം വരെ തടവും വിധിച്ചതായും പ്രതികൾക്ക് സുപ്രീം കോടതിയിൽ അപ്പീൽ നൽകാമെന്നും സെതയേഷി വ്യക്തമാക്കി.

1979 ലെ ഇസ്ലാമിക വിപ്ലവം മുതൽ ഇറാനിൽ മദ്യത്തിന്റെ വിൽപ്പനയും ഉപയോഗവും നിരോധിച്ചിട്ടുണ്ട്

1979 ലെ ഇസ്ലാമിക വിപ്ലവം മുതൽ ഇറാനിൽ മദ്യത്തിന്റെ വിൽപ്പനയും ഉപയോഗവും നിരോധിച്ചിട്ടുണ്ട്. ജൂണിൽ സൗന്ദര്യവർധകവസ്തു നിർമാണ ഫാക്ടറിയിൽ നടത്തിയ റെയ്ഡിൽ അനധികൃതമായി വിൽപ്പന നടത്തിയ 6,000 ലിറ്ററിലധികം മദ്യം പിടിച്ചെടുത്തതായി അധികൃതർ പറഞ്ഞു. മാർച്ച് വരെ വ്യാജമദ്യം കഴിച്ച് 644 പേർ മരിച്ചതായും ഇറാനിലെ ഫോറൻസിക് ഇൻസ്റ്റിട്ട്യൂട്ട് വ്യക്തമാക്കി. ഇത് കഴിഞ്ഞ വർഷത്തെക്കാള്‍ 30 കേസുകള്‍ കൂടുതലാണെന്നും അവർ പറഞ്ഞു.

വിഷമദ്യം കുടിച്ച് 17 പേർ മരിച്ച സംഭവം: ഇറാനിൽ നാല് പേർക്ക് വധശിക്ഷ
രാജവാഴ്ചയെ വിമർശിച്ചു; തായ്‌ലാന്‍ഡിൽ മനുഷ്യാവകാശ പ്രവർത്തകന് നാല് കൊല്ലം തടവ്

2020 ൽ കോവിഡ് മഹാമാരി മൂർധന്യാവസ്ഥയിലായിരുന്ന സമയത്ത്, വൈറസിനുള്ള പരിഹാരമാണെന്ന് തെറ്റിദ്ധരിച്ച് വ്യാജമദ്യം കഴിച്ച് 210 പേർ രാജ്യത്ത് മരിച്ചതായും റിപ്പോർട്ടുകളില്‍നിന്ന് വ്യക്തമാണ്. ഇറാനിലെ ക്രിസ്ത്യൻ, ജൂത, സൊറോസ്ട്രിയന്‍ ന്യൂനപക്ഷങ്ങളിലെ അംഗങ്ങളെ മാത്രമേ മദ്യനിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളൂ. വിദേശികള്‍ക്കും ഇത് ബാധകമാണെന്നും അധികൃതർ പറയുന്നു.

logo
The Fourth
www.thefourthnews.in