വിദ്യാർഥിനികൾക്ക് വിഷബാധയേൽക്കുന്ന സംഭവം:
ബോധപൂര്‍വമെങ്കിൽ മാപ്പു നൽകാനാകില്ല, തെളിഞ്ഞാല്‍ വധശിക്ഷയെന്ന് ആയത്തുള്ള ഖമേനി

വിദ്യാർഥിനികൾക്ക് വിഷബാധയേൽക്കുന്ന സംഭവം: ബോധപൂര്‍വമെങ്കിൽ മാപ്പു നൽകാനാകില്ല, തെളിഞ്ഞാല്‍ വധശിക്ഷയെന്ന് ആയത്തുള്ള ഖമേനി

സംഭവം അധികാരികള്‍ ഗൗരവത്തോടെ കാണണമെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി

സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് വിഷബാധയേൽക്കുന്ന സംഭവം ബോധപൂർവം ചെയ്യുന്നതാണെങ്കിൽ മാപ്പ് നൽകാൻ സാധിക്കില്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. മന:പൂർവം വിഷം നൽകിയതാണെന്ന് തെളിഞ്ഞാൽ കുറ്റക്കാരെ വധശിക്ഷയ്ക്ക് വിധിക്കുമെന്ന് ഖമേനി വ്യക്തമാക്കി. ഇറാനിലെ അവസാന വാക്കായി കണക്കാക്കുന്ന ആയത്തുള്ള അലി ഖമേനി ആദ്യമായാണ് വിഷയത്തിൽ പരസ്യ പ്രതികരണവുമായി രംഗത്ത് എത്തുന്നത്. നൂറുകണക്കിന് വിദ്യാർത്ഥികൾക്കാണ് കഴിഞ്ഞ മൂന്ന് മാസം തുടർച്ചയായി വിഷബാധയേൽക്കുന്നത്.

രാജ്യത്ത് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ആയത്തുള്ള അലി ഖമേനി പരസ്യ പ്രതികരണവുമായി രംഗത്ത് എത്തിയത്

'വിദ്യാർത്ഥിനികൾക്ക് വിഷബാധയേൽക്കുന്ന സംഭവം അധികൃതർ ഗൗരവത്തോടെ കാണണം. ഇത് പൊറുക്കാൻ കഴിയാത്ത കുറ്റകൃത്യമാണ്. ഇത് മന:പൂർവം ചെയ്തതാണെങ്കിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടണം. അവർക്ക് ഒരിക്കലും പൊതുമാപ്പ് നൽകാൻ കഴിയില്ല'. ആയത്തുള്ള അലി ഖമേനി വ്യക്തമാക്കി. ഇറാനിലെ വിവിധ സ്കൂളുകളിലെ ആയിരത്തിലധികം വിദ്യാർഥിനികൾക്കാണ് നവംബർ മുതൽ വിഷബാധയേൽക്കാൻ തുടങ്ങിയത്. സംഭവത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ആയത്തുള്ള അലി ഖമേനി പരസ്യ പ്രതികരണവുമായി രംഗത്ത് എത്തിയത്.

ഇറാനിലെ ക്വോം, ടെഹ്റാൻ എന്നീ നഗരങ്ങളിലെ സ്കൂൾ വിദ്യാർഥിനികൾക്കായിരുന്നു ആദ്യം വിഷബാധ റിപ്പര്‍ട്ട് ചെയ്തത്. പിന്നീട് മറ്റ് പ്രവശ്യകളിലേക്ക് സമാന സംഭവം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. വിദ്യാർഥിനികളിൽ തലവേദന, ചുമ, ഛര്‍ദ്ദി, ശ്വസന ബുദ്ധിമുട്ടുകള്‍, ഹൃദയമിടിപ്പിലെ തകരാറ് തുടങ്ങിയ ലക്ഷണങ്ങളാണ് കണ്ടെത്തിയത്. പിന്നാലെ പ്രതിഷേധവുമായി രക്ഷിതാക്കളും രംഗത്തെത്തി.

വിദ്യാർഥിനികൾക്ക് വിഷബാധയേൽക്കുന്ന സംഭവം:
ബോധപൂര്‍വമെങ്കിൽ മാപ്പു നൽകാനാകില്ല, തെളിഞ്ഞാല്‍ വധശിക്ഷയെന്ന് ആയത്തുള്ള ഖമേനി
സ്കൂള്‍ വിദ്യാഭ്യാസം തടയാന്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കുന്നു; ഗുരുതര ആരോപണവുമായി ഇറാന്‍ മന്ത്രി

വിദ്യാഭ്യാസം നിര്‍ത്തലാക്കുകയെന്ന ലക്ഷ്യത്തോടെ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കുകയാണെന്ന ഗുരുതര ആരോപണമായിരുന്നു ഇറാന്‍ ആരോഗ്യമന്ത്രി യൂനസ് പനാഹി വ്യക്തമാക്കിയത്. അതേസമയം സംഭവത്തില്‍ യുഎന്‍ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിരുന്നു. സംഭവത്തെക്കുറിച്ച് സുതാര്യമായ അന്വേഷണം നടത്തണമെന്നായിരുന്നു യു എന്‍ ആവശ്യപ്പെട്ടത്.

വിദ്യാർഥിനികൾക്ക് വിഷബാധയേൽക്കുന്ന സംഭവം:
ബോധപൂര്‍വമെങ്കിൽ മാപ്പു നൽകാനാകില്ല, തെളിഞ്ഞാല്‍ വധശിക്ഷയെന്ന് ആയത്തുള്ള ഖമേനി
ഇറാനിൽ സ്കൂൾ വിദ്യാർഥിനികൾക്ക് വിഷബാധയേൽക്കുന്ന സംഭവം ആവർത്തിക്കുന്നു: സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് യുഎൻ

Related Stories

No stories found.
logo
The Fourth
www.thefourthnews.in