ഓപ്പറേഷന്‍ കാവേരി: സുഡാനിൽനിന്ന് 278 പേരുമായി ആദ്യ ഇന്ത്യൻ സംഘം പുറപ്പെട്ടു

ഓപ്പറേഷന്‍ കാവേരി: സുഡാനിൽനിന്ന് 278 പേരുമായി ആദ്യ ഇന്ത്യൻ സംഘം പുറപ്പെട്ടു

പോര്‍ട്ട് സുഡാനിലെ തുറമുഖത്തുനിന്നാണ് സംഘം യാത്ര തിരിച്ചത്

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന 'ഓപ്പറേഷൻ കാവേരി'ക്കു തുടക്കം. 278 ഇന്ത്യക്കാര്‍ അടങ്ങിയ ആദ്യ സംഘവുമായി നാവികസേന കപ്പൽ ഐ എന്‍ എസ് സുമേധ പുറപ്പെട്ടു. സുഡാൻ നഗരമായ പോർട്ട് സുഡാനിലെ തുറമുഖത്തുനിന്ന് യാത്ര തിരിച്ച കപ്പൽ സൗദി അറേബ്യയുടെ തലസ്ഥാനമായ ജിദ്ദയിലേക്കാണു പോകുന്നത്. അവിടെനിന്ന് വ്യോമസേനാ വിമാനത്തിലാണ് ആളുകളെ ഇന്ത്യയിലെത്തിക്കുക. 500 പേരാണ് സുഡാനിലെ പോര്‍ട്ടില്‍ ആദ്യമെത്തിയത്.

ആഫ്രിക്കന്‍ രാഷ്ട്രമായ സുഡാനില്‍ ഏകദേശം മൂവായിരത്തിലധികം ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 10 ദിവസമായി ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ കഴിഞ്ഞയാഴ്ച കണ്ണൂര്‍ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ വെടിയേറ്റ് മരിച്ചിരുന്നു.

ഓപ്പറേഷന്‍ കാവേരി: സുഡാനിൽനിന്ന് 278 പേരുമായി ആദ്യ ഇന്ത്യൻ സംഘം പുറപ്പെട്ടു
ഓപറേഷന്‍ കാവേരി: സുഡാനില്‍നിന്ന് 534 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചു

ഒഴിപ്പിക്കല്‍ ദൗത്യത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഏകോപിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരമാണ് രക്ഷാപ്രവര്‍ത്തനത്തിന് വി മുരളീധരന്‍ നേതൃത്വം നല്‍കുന്നത്. കൊച്ചിയിലെ യുവം വേദിയില്‍വച്ചാണ് പ്രധാനമന്ത്രി ദൗത്യത്തിന്റെ ചുമതല വി മുരളീധരനെ ഏല്‍പ്പിച്ചതായി പ്രഖ്യാപിച്ചത്.

സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ രണ്ട് സി 130 ജെ വിമാനങ്ങള്‍ ജിദ്ദ വിമാനത്താവളത്തിലും ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ ഐഎന്‍എസ് സുമേധ പോര്‍ട്ട് സുഡാനിലും സജ്ജമാണെന്ന് വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച ഫ്രാന്‍സ് അഞ്ച് ഇന്ത്യക്കാരെ രക്ഷിച്ച് ജിബൂട്ടിയിലെ ഫ്രാന്‍സ് സൈനികതാവളത്തിൽ എത്തിച്ചു. ശനിയാഴ്ച സൗദി അറേബ്യ അവരുടെ പൗരന്‍മാര്‍ക്കൊപ്പം 12 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചിരുന്നു.

ഓപ്പറേഷന്‍ കാവേരി: സുഡാനിൽനിന്ന് 278 പേരുമായി ആദ്യ ഇന്ത്യൻ സംഘം പുറപ്പെട്ടു
ഓപ്പറേഷൻ കാവേരി: രക്ഷാദൗത്യത്തിനായി ഇന്ത്യൻ വ്യോമസേനാ വിമാനം സുഡാനിൽ

അതേസമയം, സൈനിക അര്‍ദ്ധസൈനിക വിഭാഗം മൂന്ന് ദിവസത്തെ വെടിനിര്‍ത്തലിന് തയാറായതായി അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ഏപ്രില്‍ 24 അര്‍ദ്ധരാത്രി മുതല്‍ 72 മണിക്കൂറത്തേയ്ക്കാണ് വെടിനിര്‍ത്തലിന് ആഹ്വാന ചെയ്തിരിക്കുന്നത്.

ആഭ്യന്തര സംഘര്‍ഷത്തില്‍ ഇതുവരെ 427 പേരെങ്കിലും മരിച്ചതായാണ് യുഎൻ കണക്ക്. 3700 പേര്‍ക്കെങ്കിലും പരുക്കേറ്റതായും യുഎന്‍ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധം സുഡാന്റെ മുഴുവന്‍ പ്രദേശങ്ങളെയും വിഴുങ്ങുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭക്ഷണത്തിനും വെള്ളത്തിനും മരുന്നിനുമായി സാധാരണക്കാര്‍ ബുദ്ധിമുട്ടുകയാണെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

logo
The Fourth
www.thefourthnews.in