ഇറാനിലെ സ്‌ഫോടനം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

ഇറാനിലെ സ്‌ഫോടനം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

ബെല്‍റ്റ് ബോംബുമായി എത്തിയ രണ്ടു ഐഎസ് അംഗങ്ങള്‍ ആള്‍ക്കൂട്ടത്തിനിടയില്‍വെച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു

ഇറാനില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ടെലഗ്രാം ചാനലിലൂടെയാണ് നൂറുപേരുടെ മരണത്തിന് ഇടയാക്കിയ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം സംഘടന ഏറ്റെടുത്തിരിക്കുന്നത്. ചാവേര്‍ സ്‌ഫോടനമാണ് നടത്തിയതെന്നും ഐഎസ്‌ വ്യക്തമാക്കിയിട്ടുണ്ട്. ബെല്‍റ്റ് ബോംബുമായി എത്തിയ രണ്ടു ഭീകരർ ആള്‍ക്കൂട്ടത്തിനിടയില്‍വെച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

ഇറാന്‍ സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസീം സൊലൈമാനി കൊല്ലപ്പെട്ടതിന്റെ വാര്‍ഷികം ആചരിക്കാനായി ശവകുടീരത്തിന് മുന്നില്‍ ഒത്തുകൂടിയവര്‍ക്ക് നേരെയൊണ് ബുധനാഴ്ച ആക്രണം നടന്നത്. 2020-ലാണ് അമേരിക്കന്‍ ഡ്രോണ്‍ ആക്രണത്തില്‍ സൊലൈമാനി കൊല്ലപ്പെട്ടത്.

ഇറാനിലെ സ്‌ഫോടനം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്
കൊടും പട്ടിണി; ഗാസയിലെ ദുരിതം മനുഷ്യർക്കും മൃഗങ്ങള്‍ക്കും ഒരുപോലെ

വൈകുന്നേരം മൂന്നുമണിക്കാണ് ആദ്യ സ്ഫോടനം നടന്നത്. 20 മിനിറ്റിനുള്ളില്‍ പള്ളിക്ക് സമീപം രണ്ടാമത്തെ സ്‌ഫോടനം നടന്നു. ലെബനനില്‍ തങ്ങള്‍ നടത്തിയ ഡ്രോണ്‍ ആക്രണത്തെ തുടര്‍ന്ന് ഹമാസിന്റെ മുതിര്‍ന്ന നേതാവ് സലെ അല്‍ അറൗറി കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടതിന് പിന്നാലെയായിരുന്നു ഇറാനിലെ ഐഎസ് ആക്രമണം.

ഇറാനില്‍ നടന്ന ആക്രമണത്തെ ഇന്ത്യ അപലപിച്ചു. ഈ പ്രയാസകരമായ സമയത്ത്, ഇറാന്‍ സര്‍ക്കാരിനോടും ജനങ്ങളോടും ഇന്ത്യ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ദീവ് ജയ്‌സ്‌വാള്‍ എക്‌സില്‍ കുറിച്ചു.

logo
The Fourth
www.thefourthnews.in