റഫായിലും മനുഷ്യക്കുരുതി; ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേല്‍, നിര്‍ണായക ചര്‍ച്ചയ്ക്ക് ഹമാസ്

റഫായിലും മനുഷ്യക്കുരുതി; ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേല്‍, നിര്‍ണായക ചര്‍ച്ചയ്ക്ക് ഹമാസ്

ജനവാസ മേഖലയ്ക്ക് നേരെയാണ് ഇസ്രയേല്‍ ഇന്നലെ രാത്രി ആക്രമണം അഴിച്ചുവിട്ടത്

ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21,320 ആയി. ദക്ഷിണ ഗാസയിലെ റഫായിലെ കുവൈതി ആശുപത്രിക്ക് സമീപം നടന്ന ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ജനവാസ മേഖലയ്ക്ക് നേരെയാണ് ഇസ്രയേല്‍ ഇന്നലെ രാത്രി ആക്രമണം അഴിച്ചുവിട്ടത്.

ദക്ഷിണ ഗാസയില്‍ ഹമാസ് വലിയ രീതിയിലുള്ള ചെറുത്തുനില്‍പ്പ് നടത്തുന്നതിനിടെയാണ്, ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയത്. ഈ മേഖലയില്‍ ഇരുകൂട്ടരും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. കര, വ്യോമ മാര്‍ഗങ്ങള്‍ വഴി ഇസ്രയേല്‍ കനത്ത ആക്രമണമാണ് കഴിഞ്ഞ മണിക്കൂറുകളില്‍ അഴിച്ചുവിട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 2000 പേര്‍ കൊല്ലപ്പെട്ടതായി ഹമാസ് ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.

ഹമാസ് മേധാവി യഹ്യ സിന്‍വാറിന്റെ ജന്‍മസ്ഥലമായ ഖാന്‍ യുനിസില്‍ ഇസ്രയേല്‍ കൂടുതല്‍ സൈന്യത്തെ രംഗത്തിറക്കി. ഗാസയിലെ 80 ശതമാനം പേരും പലായനം ചെയ്തുകഴിഞ്ഞതായി യുഎന്‍ വ്യക്തമാക്കി. റഫാ നഗരത്തിലെ താത്കാലിക അഭയാര്‍ഥി ക്യാമ്പുകളിലാണ് ഇതില്‍ അധികം പേരും തങ്ങുന്നത്. ഈ അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് സമീപം ആക്രമണം രൂക്ഷമാണ്. ഗാസയില്‍ മാനുഷിക വെടിനിര്‍ത്തല്‍ വേണമെന്ന് ഡബ്ല്യുഎച്ച്ഒ വീണ്ടും ആവശ്യപ്പെട്ടു. റഫാ അതിര്‍ത്തിക്ക് സമീപം ഒരു ലക്ഷത്തിന് അടുപ്പിച്ച് ഗാസ നിവാസികളാണ് എത്തിയിരിക്കുന്നത്.

റഫായിലും മനുഷ്യക്കുരുതി; ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേല്‍, നിര്‍ണായക ചര്‍ച്ചയ്ക്ക് ഹമാസ്
മാധ്യമ പ്രവര്‍ത്തകരുടെ ശവപ്പറമ്പാകുന്ന ഗാസ; ഇതുവരെ കൊല്ലപ്പെട്ടത് 100 പേർ

അതേസമയം, വെടിനിര്‍ത്തലിനു വേണ്ടി ഈജിപ്ത് മുന്നോട്ടുവച്ച പദ്ധതിയെ കുറിച്ച് ചര്‍ച്ച നടത്താനായി ഹമാസ് പ്രതിനിധി സംഘം ഇന്ന് കെയ്‌റോയിലെത്തും. മൂന്നുഘട്ടമായുള്ള വെടിനിര്‍ത്തല്‍ പദ്ധതിയാണ് ഈജിപ്ത് മുന്നോട്ടുവച്ചിരിക്കുന്നത്. ബന്ദികളെ പരസ്പരം മോചിപ്പിക്കുന്നതിനാണ് ഈജിപ്ത് മുന്നോട്ടുവയ്ക്കുന്ന സമാധന കരാറിലും മുന്‍ഗണന നല്‍കിയിരിക്കുന്നത്. എന്നാല്‍, ഗാസയില്‍ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാതെ ബന്ദികളെ വിട്ടയക്കില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഹമാസ്.

റഫായിലും മനുഷ്യക്കുരുതി; ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേല്‍, നിര്‍ണായക ചര്‍ച്ചയ്ക്ക് ഹമാസ്
ഗാസ യുഎന്‍ പ്രമേയം; ഇന്ത്യയുടെ പിന്തുണയ്ക്ക് പിന്നില്‍ മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി സ്വപ്നങ്ങളോ?

അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് ശക്തമായ എതിര്‍പ്പുയര്‍ന്നിട്ടും ആക്രമണത്തില്‍ നിന്ന് പിന്നോട്ടുപോകാന്‍ ഇസ്രയേല്‍ തയാറായിട്ടില്ല. അവസാന ഹമാസ് അംഗത്തേയും വധിച്ച ശേഷം മാത്രമേ ആക്രമണത്തില്‍ നിന്ന് പിന്‍മാറുള്ളു എന്നാണ് ഇസ്രയേല്‍ നിലപാട്. കഴിഞ്ഞദിവസം കെയ്‌റോ സന്ദര്‍ശിച്ച ഹമാസിന്റേയും ഇസ്ലാമിക് ജിഹാദിന്റേയും മുതിര്‍ന്ന നേതാക്കള്‍ ആദ്യഘട്ട ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് മറ്റൊരു സംഘം വെള്ളിയാഴ്ച ഈജിപ്ത് നേതാക്കളുമായി ചര്‍ച്ചയ്‌ക്കെത്തുന്നത്.

logo
The Fourth
www.thefourthnews.in