വടക്കൻ ഗാസയിൽ തന്ത്രപ്രധാനമായ വെടി നിർത്തൽ: ദിവസവും നാല് മണിക്കൂർ സമയം

വടക്കൻ ഗാസയിൽ തന്ത്രപ്രധാനമായ വെടി നിർത്തൽ: ദിവസവും നാല് മണിക്കൂർ സമയം

ഓരോ നാല് മണിക്കൂർ വെടി നിർത്തലും കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും പ്രഖ്യാപിക്കാൻ ഇസ്രായേൽ പ്രതിജ്ഞാബദ്ധമാണെന്നും യുഎസ്

വടക്കൻ ഗാസയിൽ തന്ത്രപ്രധാനമായ വെടിനിർത്തലിനൊരുങ്ങി ഇസ്രയേൽ. സാധാരണക്കാർക്ക് പലായനം ചെയ്യാനും ആവശ്യ വസ്തുക്കൾ എത്തിക്കാനുമായി ഇസ്രയേൽ വടക്കൻ ഗാസയിൽ നാല് മണികൂർ താൽക്കാലികമായി വെടി നിർത്തുമെന്ന് യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി അറിയിച്ചു. ആദ്യ മാനുഷിക വിരാമം നാളെ മുതൽ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഓരോ നാല് മണിക്കൂർ വെടിനിർത്തലും കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും പ്രഖ്യാപിക്കാൻ ഇസ്രായേൽ പ്രതിജ്ഞാബദ്ധമാണെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ തിങ്കളാഴ്ച ദിവസേനയുള്ള വെടി നിർത്തൽ ഇടവേളകൾ ഏർപ്പെടുത്താൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു.

വടക്കൻ ഗാസയിൽ തന്ത്രപ്രധാനമായ വെടി നിർത്തൽ: ദിവസവും നാല് മണിക്കൂർ സമയം
സഹോദരിയെ കാണാനെത്തിയ റാസ്മി, ദിവസവും പാസ്‌പോര്‍ട്ടുമായെത്തുന്ന ഖലീദ: റാഫ അതിര്‍ത്തി കടക്കാന്‍ ഇവര്‍ക്ക് എന്നാകും?

ഈ താൽക്കാലിക വെടി നിർത്തലുകൾ വഴി നിലവിൽ ഹമാസ് കൈവശം വച്ചിരിക്കുന്ന തടവുകാരെ മോചിപ്പിക്കാനും മരുന്നും ഭക്ഷണവും ഉള്ളിലെത്തിക്കാനും ഗാസയിൽ താമസിക്കുന്ന ഇരട്ട പൗരത്വമുള്ളവർക്ക് പുറത്തുപോകാനും സാധിക്കും. ഗാസയിൽ പ്രതിദിനം 150 എയ്ഡ് ട്രക്കുകൾ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് പറഞ്ഞു. ഒക്‌ടോബർ 7 മുതൽ ഗാസയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണങ്ങളിൽ കുറഞ്ഞത് 10,812 പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്

ഇസ്രയേൽ സേനയും ഹമാസും തമ്മിലുള്ള പോരാട്ടത്തിൽ നിന്ന് സിവിലിയന്മാർക്ക് പലായനം ചെയ്യാനുള്ള രണ്ടാമത്തെ പാത സുരക്ഷിതമാക്കിയതായി ബൈഡൻ ഭരണകൂടം വ്യക്തമാക്കി. മുഴുവനായുള്ള വെടിനിർത്തലിന്റെ സാധ്യതകൾ നിരാകരിച്ചെങ്കിലും ഹമാസ് ബന്ദികളാക്കിയ ചിലരെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകൾക്കിടയിൽ ഇസ്രയേലിനോട് മൂന്ന് ദിവസത്തിൽ കൂടുതൽ ഇടവേള ആവശ്യപ്പെട്ടതായും ബൈഡൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വടക്കൻ ഗാസയിൽ തന്ത്രപ്രധാനമായ വെടി നിർത്തൽ: ദിവസവും നാല് മണിക്കൂർ സമയം
അനസ്‌തേഷ്യയും വേദനാ സംഹാരികളുമില്ലാതെ പ്രസവവും ശസ്ത്രക്രിയകളും; പാടെ തകര്‍ന്ന് ഗാസയിലെ ആരോഗ്യമേഖല

ഹമാസിനെതിരായ യുദ്ധം ശക്തമാക്കുമ്പോൾ പലസ്തീൻ സിവിലിയൻമാർക്കായി ഗാസയിലെ മാനുഷിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ വേഗത്തിൽ പ്രവർത്തിച്ചില്ലെങ്കിൽ സമാധാനത്തിനുള്ള ആത്യന്തിക സാധ്യത നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കഴിഞ്ഞ ആഴ്ച ഇസ്രായേലിനു മുന്നറിയിപ്പ് നൽകിയിരുന്നു.

പ്രദേശത്തെ സൈനിക പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഇസ്രയേലിനോട് ആഹ്വനം ചെയ്ത ബ്ലിങ്കൻ ഗാസയിൽ അടിയന്തിരവും വർധിച്ചതുമായ സഹായ വിതരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യം പലസ്തീനികളെ കൂടുതൽ തീവ്രവാദത്തിലേക്ക് നയിക്കുമെന്നും സംഘർഷം അവസാനിപ്പിക്കാൻ സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള സാധ്യതകൾ അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വടക്കൻ ഗാസയിൽ തന്ത്രപ്രധാനമായ വെടി നിർത്തൽ: ദിവസവും നാല് മണിക്കൂർ സമയം
വടക്കൻ ഗാസയില്‍നിന്ന് കൂട്ടപ്പലായനം; പകർച്ചവ്യാധി ഭീഷണിയെന്ന് ഡബ്ല്യുഎച്ച്ഒ

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യാഴാഴ്ച ഗാസ സഹായ സമ്മേളനം ആരംഭിച്ചിരുന്നു. എല്ലാ ജീവനും തുല്യ മൂല്യമുണ്ടെന്നും തീവ്രവാദത്തിനെതിരെ നിയമങ്ങളില്ലാതെ ഒരിക്കലും പോരാടാനാവില്ലെന്നും മാക്രോൺ പറഞ്ഞു. സിവിലിയന്മാരെ സംരക്ഷിക്കാൻ ഇസ്രായേലിനോട് അഭ്യർത്ഥിച്ചിരുന്നു.

logo
The Fourth
www.thefourthnews.in