ഇസ്രയേല്‍ സേന ഗാസ സിറ്റിയില്‍; ആക്രമണം ഒരുമാസം പിന്നിടുമ്പോള്‍  പതിനായിരം കടന്ന് മരണസംഖ്യ

ഇസ്രയേല്‍ സേന ഗാസ സിറ്റിയില്‍; ആക്രമണം ഒരുമാസം പിന്നിടുമ്പോള്‍ പതിനായിരം കടന്ന് മരണസംഖ്യ

ഗാസ നിവാസികള്‍ സുരക്ഷിതമായ തെക്കന്‍ ഗാസയിലേക്ക് മാറണമെന്ന് നെതന്യാഹു മുന്നറിയിപ്പ് നല്‍കി

ഹമാസ് നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയെന്ന പേരില്‍ ഗാസയ്ക്ക് നേരെ ഇസ്രയേല്‍ നടത്തുന്ന സൈനിക നീക്കം ഒരു മാസം പിന്നിടുമ്പോള്‍ മരണം പതിനായിരം കടന്നു. ആഴ്ചകള്‍ നീണ്ട വ്യോമാക്രമണത്തിനുശേഷം കരയുദ്ധത്തിലേക്ക് കടന്ന ഇസ്രയേല്‍ സേന ഇതിനോടകം ഗാസയുടെ ഹൃദയഭാഗത്തെത്തിയെന്നാണ് അവകാശപ്പെടുന്നത്. സൈന്യം ഗാസ സിറ്റിയിലേക്ക് അടുത്തതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സ്ഥിരീകരിച്ചു. ഗാസ നിവാസികള്‍ സുരക്ഷിതമായ തെക്കന്‍ ഗാസയിലേക്ക് മാറണമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി.

ലോകരാഷ്ട്രങ്ങള്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിട്ടും ഇസ്രയേല്‍ ഏകപക്ഷീയമായ സൈനിക നടപടി തുടരുന്നു

മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന വാര്‍ത്തകളും ദൃശ്യങ്ങളുമായിരുന്നു ഒരുമാസമായി ഗാസയില്‍നിന്ന് പുറത്തുവന്നിരുന്നത്. ലോകരാഷ്ട്രങ്ങള്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിട്ടും ഇസ്രയേല്‍ ഏകപക്ഷീയമായ സൈനിക നടപടി തുടരുന്ന നിലയാണുള്ളത്. ഗാസയിലേക്കുള്ള വെള്ളവും വൈദ്യുതിയും ഇന്ധന വിതരണവും തടഞ്ഞായിരുന്നു 20 ലക്ഷം വരുന്ന ഗാസ ജനതയെ ഇസ്രയേല്‍ കൊടും ദുരിതത്തിലേക്ക് തള്ളിവിട്ടത്. അന്താരാഷ്ട്ര സഹായം എത്തുന്ന വഴികള്‍ തടഞ്ഞും പതിനായിരങ്ങളെ യുദ്ധക്കെടുതികളിലേക്ക് തള്ളിവിട്ടു.

ഇസ്രയേല്‍ സേന ഗാസ സിറ്റിയില്‍; ആക്രമണം ഒരുമാസം പിന്നിടുമ്പോള്‍  പതിനായിരം കടന്ന് മരണസംഖ്യ
ഐഎസ് അല്ല ഹമാസ്; സമീകരണം ഗാസയിലെ ക്രൂരപ്രതികാരത്തെ ന്യായീകരിക്കാനുള്ള ഇസ്രയേലിന്‍റെ ഗൂഡതന്ത്രം

ഗാസ സിറ്റിയിലേക്കുള്ള അന്താരാഷ്ട്ര സഹായങ്ങളെ ലക്ഷ്യമിട്ട് പോലും ഇസ്രയേല്‍ ആക്രമണം നടത്തുന്നുവെന്നാണ് ആക്ഷേപം. റെഡ് ക്രോസിന്റെ നേതൃത്വത്തില്‍ എത്തിച്ച ദുരിതാശ്വാസ സഹായങ്ങള്‍ക്ക് നേരെ ഇസ്രയേലിന്റെ ആക്രമണമുണ്ടായതായി പലസ്തീനിയന്‍ റെഡ് ക്രസന്റ് ആരോപിച്ചു. യുദ്ധമേഖലകളില്‍ വൈദ്യസഹായം ഉള്‍പ്പെടെ ലഭ്യമാക്കുന്ന ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡറിന്റെ ജീവനക്കാരുള്‍പ്പെടെ ഗാസയില്‍ കൊല്ലപ്പെട്ടിട്ടുണ്ടാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗാസയില്‍ ഓരോ ദിവസവും 160 കുട്ടികളെങ്കിലും കൊല്ലപ്പെടുന്നു

യുണിസെഫിന്റെ കണക്കുകള്‍ പ്രകാരം ഗാസയില്‍ ഓരോ ദിവസവും 160 കുട്ടികളെങ്കിലും കൊല്ലപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാസയിലെ ആകെ മരണസംഖ്യ ഇതിനോടകം 10,328 കടന്നതായാണ് കണക്കുകള്‍. ഇതില്‍ നാലായിരത്തിലധികവും കുട്ടികളാണ്.

അതേസമയം, ഗാ​സ​യി​ൽ ഇ​സ്രയേ​ൽ ആക്രമണം തുടരുന്ന സാഹചര്യം ബന്ദികളുടെ മോ​ച​നം വൈകിപ്പിക്കുമെന്നാണ് ഹമാസ് നേതാക്കളുടെ നിലപാട്. ഹമാസ് രാഷ്ട്രീ​യ ഉ​പ​മേ​ധാ​വി​ മൂ​സ അ​ബൂ മ​ർ​സൂ​ഖ് ബിബിസി​ക്ക് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ബന്ധികളുടെ മോചനത്തിന് നേരത്തെ ഹമാസ് ഉപാധികള്‍ മുന്നോട്ടുവച്ചിരുന്നു. വെടിനിര്‍ത്തലിന് പുറമെ ഇസ്രയേല്‍ ജയിലില്‍ കഴിയുന്നവരുടെ മോചനമാണ് ഹമാസിന്റെ ആവശ്യങ്ങളിലൊന്ന്.

logo
The Fourth
www.thefourthnews.in