23 ലക്ഷം മനുഷ്യരെ തുറന്ന ജയിലിലടച്ച ഇസ്രയേൽ; മനുഷ്യത്വവിരുദ്ധതയുടെ ഗാസ മാതൃക

23 ലക്ഷം മനുഷ്യരെ തുറന്ന ജയിലിലടച്ച ഇസ്രയേൽ; മനുഷ്യത്വവിരുദ്ധതയുടെ ഗാസ മാതൃക

ആക്രമണം മൂലം നാല് ലക്ഷത്തോളം പലസ്തീനികളാണ് ആഭ്യന്തര പലായനത്തിന് വിധേയരായത്

ഒക്ടോബർ ആറിന് ഹമാസ് നടത്തിയ ആക്രമണത്തിന്റെ മറപിടിച്ച് നിരവധി മനുഷ്യാവകാശ ലംഘനങ്ങളാണ് ഇസ്രയേൽ ഗാസയിൽ നടത്തിക്കൊണ്ടിരിക്കുന്നത്. സംഘർഷം എട്ടുദിവസം പിന്നിടുമ്പോഴേക്കും ഏകദേശം 2215 പലസ്തീനികളാണ് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗാസയിലേക്കുള്ള വൈദ്യുതി, ഭക്ഷണം, ഇന്ധനം എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങൾക്കെല്ലാം ഇസ്രയേൽ ഉപരോധവും ഏർപ്പെടുത്തി. ആക്രമണം മൂലം നാല് ലക്ഷത്തോളം പലസ്തീനികളാണ് ആഭ്യന്തര പലായനത്തിന് വിധേയരായത്.

41 കിലോമീറ്റർ നീളവും 8-10 കിലോമീറ്റർ വീതിയുമുള്ള ഒരു ചെറിയ മുനമ്പാണ് ഗാസ. അവിടെ തിങ്ങിപ്പാർക്കുന്നതാകട്ടെ 22 ലക്ഷം ആളുകളും. ഐക്യരാഷ്ട്ര സഭയുടെ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള മേഖലകളിൽ ഒന്നാണിത്. ഇവിടെ താമസിക്കുന്നവരിൽ 17 ലക്ഷം പേരും ഇസ്രയേൽ അധിനിവേശം മൂലം സ്വന്തം നാടും വീടും ഉപേക്ഷിച്ച് വന്ന അഭയാർത്ഥികളാണെന്നാണ് യുഎൻ റിലീഫ് ആൻഡ് വർക്സ് ഏജൻസി ഫോർ പലസ്തീൻ റെഫ്യൂജീസ് ഇൻ ദി നിയർ ഈസ്റ്റ് (യുഎൻആർഡബ്യുഎ) കണക്കാക്കുന്നത്. ഗാസയിലുടനീളമുള്ള എട്ട് അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് യുഎന്‍ ഏജന്‍സി സേവനങ്ങള്‍ നല്‍കുന്നത്.

ഒരു ചതുരശ്ര കിലോമീറ്ററിൽ 5900 പേർ പാർക്കുന്ന ഗാസയിൽ ആകെയുള്ളത് 13 ആശുപത്രികളാണ്. വൈദ്യുതി മുടങ്ങിയതോടെ അവയുടെ പ്രവർത്തനം ഭാഗികമോ പൂർണമോ ആയി നിർത്തിയിരിക്കുകയാണ്

വിറങ്ങലിച്ച് ആരോഗ്യമേഖല

സംഘർഷം ആരംഭിച്ച് രണ്ട് ദിവസം പിന്നിട്ടപ്പോഴേക്കും ഇസ്രയേൽ പ്രഖ്യാപിച്ച ഉപരോധം, ഗാസയെ അക്ഷരാർത്ഥത്തിൽ ഇരുട്ടിലാക്കിയിരുന്നു. ഒരു ചതുരശ്ര കിലോമീറ്ററിൽ 5900 പേർ പാർക്കുന്ന ഗാസയിൽ ആകെയുള്ളത് 13 ആശുപത്രികളാണ്. ഇസ്രയേൽ വൈദ്യുതി വിച്ഛേദിച്ചതോടെ അവയുടെ പ്രവർത്തനം ഭാഗികമോ പൂർണമോ ആയി നിർത്തിയിരിക്കുകയാണെന്നാണ് ഒസിഎച്ച്എ (ഓഫീസ് ഫോര്‍ ദ കോര്‍ഡിനേഷന്‍ ഓഫ് ഹുമാനിറ്റേറിയന്‍ അഫേഴ്സ്) പറയുന്നത്.

ഗാസയിലെ ആരോഗ്യമേഖലയുടെ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നാണ് ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസിന്റെ (ഐസിആർസി) നിയർ ആൻഡ് മിഡിൽ ഈസ്റ്റ് റീജിയണൽ ഡയറക്ടർ ഫാബ്രിസിയോ കാർബോണി പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നത്.

കൃത്രിമ ഓക്സിജന്റെയും വെന്റിലേറ്ററുകളുടെയും സഹായത്തോടെ ജീവൻ നിലനിർത്തുന്ന നിരവധി മനുഷ്യരാണ് വൈദ്യുതിമുടക്കം മൂലം ദുരിതത്തിലായത്. പ്രായമായ രോഗികള്‍ക്ക് ഓക്സിജൻ ലഭ്യമാക്കാനോ നവജാതശിശുക്കളുടെ ഇൻകുബേറ്റർ പ്രവർത്തിപ്പിക്കാനോ കഴിയുന്നില്ല. കിഡ്നി ഡയാലിസിസും എക്സ്-റേ എടുക്കുന്നതും നിലച്ചു. വൈദ്യുതി പുനസ്ഥാപിച്ചില്ലെങ്കില്‍ ആശുപത്രികൾ മോർച്ചറിയായി മാറുമെന്നും പ്രസ്താവനയില്‍ പറയുന്നു.

23 ലക്ഷം മനുഷ്യരെ തുറന്ന ജയിലിലടച്ച ഇസ്രയേൽ; മനുഷ്യത്വവിരുദ്ധതയുടെ ഗാസ മാതൃക
ഇസ്രയേൽ- ഹമാസ് സംഘർഷം: ഇന്ത്യയിലെ ജൂത സ്ഥാപനങ്ങൾക്ക് കനത്ത സുരക്ഷ, സംസ്ഥാനങ്ങളിൽ പോലീസിന്റെ പ്രത്യേക പട്രോളിംഗ്

മാനുഷിക കാര്യങ്ങളുടെ ഏകോപനത്തിനുള്ള യുഎൻ ഓഫിസ് (ഒ സി എച്ച് എ) കണക്ക് പ്രകാരം, പ്രതിദിനം 400 മെഗാവാട്ട് വൈദ്യുതി ഗാസയിൽ ആവശ്യമാണ്. എന്നാൽ ആകെയുള്ള ഒരു പവർ പ്ലാന്റ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത് 70 മെഗാവാട്ട് മാത്രമാണ്. 120 മെഗാവാട്ട് ഇസ്രയേലിൽനിന്ന് കൊണ്ടുവരികയാണ് ചെയ്തിരുന്നത്. എന്നിട്ടും ഒരു ദിവസത്തിന്റെ 11 മണിക്കൂർ ഗാസയിലെ ജനങ്ങൾ ഇരുട്ടിലായിരിക്കും. അങ്ങനെയുള്ള പ്രദേശത്താണ് ഇസ്രയേൽ വീണ്ടും ഉപരോധം ഏർപ്പെടുത്തിയത്.

23 ലക്ഷം മനുഷ്യരെ തുറന്ന ജയിലിലടച്ച ഇസ്രയേൽ; മനുഷ്യത്വവിരുദ്ധതയുടെ ഗാസ മാതൃക
പലസ്തീൻ അനുകൂല പ്രക്ഷോഭമുണ്ടാകുമെന്ന് ആശങ്ക; ജമ്മു കശ്മീരിലെ ജാമിഅ മസ്ജിദ് അടച്ചുപൂട്ടി, ഹൂറിയത്ത് നേതാവ് വീട്ടുതടങ്കലിൽ

തൊഴിലില്ലായ്മയും ദാരിദ്ര്യവും

ഗാസയിലെ ജനസംഖ്യയുടെ ഏകദേശം 41 ശതമാനവും 15 വയസിൽ താഴെയുള്ളവരാണ്. ഒസിഎച്ച്എയുടെ കണക്കുകള്‍ പ്രകാരം ഗാസയിലെ തൊഴിലില്ലായ്മ നിരക്ക് 45 ശതമാനമാണ്.ഇസ്രയേലിന്റെ ഉപരോധങ്ങളും കർശനമായ നിയന്ത്രണങ്ങളുമാണ് ഇതിന് കാരണം.

15-29 വയസിനിടയിലുള്ള 60 ശതമാനം പേരും തൊഴില്‍ രഹിതരാണ്. 2021ല്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്ത 80 ശതമാനം ഗാസക്കാരുടെയും പ്രതിമാസ വേതനം കുറഞ്ഞ ശരാശരിയായ നൂറ് രൂപയേക്കാൾ താഴെയാണ്. ഗാസയിലെ 80 ശതമാനം ജനങ്ങളും പുറത്തുന്നുള്ള മാനുഷിക സഹായത്തെ ആശ്രയിച്ചാണ് ജീവിതം മുന്നോട്ട് നയിക്കുന്നതെന്ന് യുണിസെഫ് വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറയുന്നു.

2007 മുതലുള്ള ഉപരോധങ്ങള്‍

2006ലെ തിരഞ്ഞെടുപ്പിലൂടെ ഹമാസ് ഗാസയിൽ അധികാരത്തിലേറിയതോടെയാണ് ഇസ്രയേൽ മേഖലയിൽനിന്ന് പിൻവാങ്ങുന്നത്. 2007ലായിരുന്നു ഇസ്രയേലിന്റെ പൂർണമായുള്ള പിന്മാറ്റം. അതിനുശേഷം ഗാസയ്ക്ക് ചുറ്റും കര-വ്യോമ-ജല മാർഗങ്ങളെല്ലാം ഇസ്രയേലിന്റെ അധീനതയിലായിരുന്നു. ഗാസയ്ക്ക് പുറത്തേക്ക് പോകുന്നതിനും വരുന്നതിനുമെല്ലാം കടുത്ത നിയന്ത്രണത്തിലായിരുന്നു അന്ന് മുതൽ ആ ജനത.

മരണവും പലായനവും വര്‍ധിക്കുന്നു

ഇപ്പോഴത്തെ ഇസ്രയേല്‍ ആക്രമണത്തിന്റെ ഫലമായി നാല് ലക്ഷത്തോളം ഗാസക്കാര്‍ പലായനം ചെയ്തതായാണ് മാനുഷിക വിഷയങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള യുഎന്നിന്റെ ഓഫീസായ ഒസിഎച്ച്എ (ഓഫീസ് ഫോര്‍ ദ കോര്‍ഡിനേഷന്‍ ഓഫ് ഹുമാനിറ്റേറിയന്‍ അഫേഴ്സ്) പറയുന്നത്. ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 1500 പേര്‍ കൊല്ലപ്പെട്ടതായും 6,000 പേര്‍ക്ക് പരുക്കേറ്റതായും ഗാസ ആരോഗ്യമന്ത്രാലയവും വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in