മക്കൾക്ക് 800 കോടി, കാമുകിക്ക് 900 കോടി; മുൻ ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ സ്നേഹസമ്മാനം കണ്ട് അത്ഭുതംകൂറി ലോകം

മക്കൾക്ക് 800 കോടി, കാമുകിക്ക് 900 കോടി; മുൻ ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ സ്നേഹസമ്മാനം കണ്ട് അത്ഭുതംകൂറി ലോകം

മൂന്ന് തവണ ഇറ്റലിയുടെ പ്രധാനമന്ത്രി പദവി വഹിച്ച ബെർലുസ്കോണി കഴിഞ്ഞ മാസമാണ് അന്തരിച്ചത്

മരണശേഷവും ചർച്ചയാകുകയാണ് ഇറ്റാലിയൻ മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണി. സ്വത്തിന്റെ വലിയ പങ്ക് കാമുകിക്ക് നൽകിയാണ് ബെർലുസ്കോണി ലകത്തെ ഞെട്ടിച്ചിരിക്കുന്നത്.

900 കോടി രൂപയുടെ സ്വത്താണ് കാമുകിയായ മാർട്ട ഫാഷീനയ്ക്കായി അദ്ദേഹം തന്റെ വിൽപത്രത്തിൽ എഴുതിവച്ചത്. മൂന്ന് തവണ ഇറ്റലിയുടെ പ്രധാനമന്ത്രി പദവി വഹിച്ച ബെർലുസ്കോണി കഴിഞ്ഞ മാസമാണ് അന്തരിച്ചത്

ഫോർസ ഇറ്റാലിയ ഡെപ്യൂട്ടിയായ ഫാഷിന, 2020ലാണ് ബെർലുസ്കോണിയുമായുള്ള ബന്ധം ആരംഭിക്കുന്നത്. 2022 മാർച്ചിൽ ഇവർ പ്രതീകാത്മകമായി ഒരു വിവാഹവും നടത്തി. മരണക്കിടക്കയിൽ വച്ച് ബെർലുസ്കോണി ഫാഷിനയെ തന്റെ ഭാര്യയായി അംഗീകരിച്ചതാണ് റിപോർട്ടുകൾ ഉണ്ടായിരുന്നു.

54,000 കോടി രൂപയുടെ സ്വത്തുള്ള ബെർലുസ്കോണിയുടെ വിൽപത്രം കഴിഞ്ഞ ബുധനാഴ്ച പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിനാണ് ബെർലുസ്കോണി തന്റെ വിൽപ്പത്രം തയ്യാറാക്കിയത്. അതുപ്രകാരം, കുടുംബ ഉടമസ്ഥതയിലുള്ള ഫിനിൻവെസ്റ്റ് കമ്പനിയുടെ നിയന്ത്രണം അദ്ദേഹത്തിന്റെ മൂത്ത രണ്ട് മക്കൾക്കാണ്. സഹോദരൻ പൗലോയ്ക്ക് 800 കോടിയും ഫോർസ ഇറ്റാലിയ പാർട്ടിയിലെ മുൻ സെനറ്റർ ആയിരുന്ന മാഴ്‌സെല്ലോ ഡെൽയൂട്രിക്ക് 200 കോടിയുമാണ് മാറ്റിവച്ചിട്ടുണ്ട്

ശതകോടീശ്വരനായ മാധ്യമ മുതലാളി, വ്യവസായി, പ്രധാനമന്ത്രി എന്നീ നിലകളിൽ ശ്രദ്ധേനായിരുന്ന ബെർലുസ്കോണി ജൂൺ 12-ന് 86-ആം വയസിലാണ് അന്തരിച്ചത്. രക്താർബുദം ബാധിച്ചതായി കണ്ടെത്തിയെങ്കിലും, പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ വലതുപക്ഷ സർക്കാരിൽ സെനറ്ററായി അവസാനം വരെ അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായിരുന്നു. അദ്ദേഹത്തിന്റെ അഞ്ച് മക്കളുടെയും മറ്റ് സാക്ഷികളുടെയും സാന്നിധ്യത്തിൽ ചൊവ്വാഴ്ചയാണ് വിൽപത്രം വായിച്ചത്.

ലൈംഗികാപവാദങ്ങളും അഴിമതിയാരോപണങ്ങളും നിറഞ്ഞ രാഷ്ട്രീയ ജീവിതമായിരുന്നു ബെർലുസ്കോണിയുടെത്. നികുതി തട്ടിപ്പിന് ശിക്ഷ അനുഭവിച്ചതിനെ തുടർന്ന് ഏറെക്കാലം പൊതുജീവിതത്തിൽ നിന്ന് മാറിനിന്നെങ്കിലും 2017 മുതൽ വീണ്ടും രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെട്ട കുപ്രസിദ്ധമായ "ബുംഗ ബുംഗ" സെക്‌സ് പാർട്ടികളെ ചുറ്റിപ്പറ്റിയുള്ള കേസുകൾ 2023 ഫെബ്രുവരിയിൽ മാത്രമാണ് അവസാനിച്ചത്.

logo
The Fourth
www.thefourthnews.in