വിദേശകാര്യ മന്ത്രി  എസ് ജയശങ്കര്‍
വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

ഇന്ത്യ - സൗദി നയതന്ത്രബന്ധം ഏറെ പ്രധാനം; സമൃദ്ധിയിലും സുരക്ഷയിലും ഊന്നിയ സഹകരണം ശക്തമാക്കുമെന്ന് വിദേശകാര്യ മന്ത്രി

വിദേശകാര്യ മന്ത്രിയായ ശേഷം ആദ്യമായാണ് എസ് ജയശങ്കര്‍ സൗദി സന്ദര്‍ശിക്കുന്നത്

ഇന്ത്യ സൗദി നയതന്ത്ര ബന്ധങ്ങള്‍ക്ക് ആധുനിക ലോകത്ത് തന്ത്ര പ്രധാനമായ പ്രാധാന്യമുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. മൂന്ന് ദിവസത്തെ തന്റെ പ്രഥമ സൗദി അറേബ്യ സന്ദര്‍ശനത്തിടെയാണ് എസ് ജയശങ്കറിന്റെ പരാമര്‍ശം. ബിജെപി വക്താവായിരുന്ന നുപൂര്‍ ശര്‍മ്മയുടെ വിവാദ പരാമര്‍ശങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന സൗദി നിലപാടിന് ശേഷമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം എന്നതും ഏറെ ശ്രദ്ധേയമാണ്.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി

മൂന്ന് ദിന സന്ദര്‍ശനത്തിന് സൗദിയിലെത്തിയ മന്ത്രി എസ് ജയശങ്കര്‍ ഊന്നി പറഞ്ഞതും ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള തന്ത്രപരമായ സാമ്പത്തിക ബന്ധത്തിന്റെ പ്രാധാന്യത്തെ കുറിച്ചായിരുന്നു. പ്രിന്‍സ് സൗദ് അല്‍ ഫൈസല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിപ്ലോമാറ്റിക് സ്റ്റഡീസില്‍ നയതന്ത്രജ്ഞരെ അഭിസംബോധന ചെയ്ത് സംസാരിച്ച അദ്ദേഹം സ്ഥിരവും സമൃദ്ധവും സുരക്ഷയിലും ഊന്നിയ വികസനം നില നിലനിര്‍ത്തുന്നതില്‍ ഇരു രാജ്യങ്ങളും പ്രതിജ്ഞാബന്ധമാണെന്നും കൂട്ടിച്ചേര്‍ത്തു.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശവും അദ്ദേഹം സൗദി കിരീടാവകാശിക്ക് കൈമാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ പുരോഗതിയായിരുന്നു ഇരു നേതാക്കളും സംസാരിച്ചത്. കൂടിക്കാഴ്ചയ്ക്ക് ശേഷം പങ്കുവച്ച ട്വീറ്റിലും എസ് ജയശങ്കര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചായിരുന്നു പരാമര്‍ശിച്ചത്. ഇന്ത്യ സൗദി ബന്ധം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഇന്ത്യ സൗദി സ്ട്രാറ്റജിക്ക് പാര്‍ട്ടണര്‍ഷിപ്പ് കൗണ്‍സിലിന്റെ പ്രവര്‍ത്തന പുരോഗതിയും മന്തി വിലയിരുത്തും.

ബ്രിട്ടനെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുകയാണ്. ലോകത്ത് ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ വളരുമെന്നും നയതന്ത്രജ്ഞരെ അഭിസംബോധന ചെയ്ത് എസ് ജയശങ്കര്‍ പറഞ്ഞു.

കോവിഡ് കാലത്തെ ഇന്ത്യ സൗദി സഹകരണം വലിയ പ്രയോജനം ചെയ്തെന്നും വിദേശ കാര്യമന്ത്രി അവകാശപ്പെട്ടു. ഇന്ത്യയിലെ കോവിഡ് പകര്‍ച്ചവ്യാധിയുടെ സമയത്ത് സൗദി മികച്ച രീതിയിലുളള സഹായം നല്‍കി. കോവിഡ് സാഹചര്യത്തില്‍ ഫലപ്രദമായ രീതിയില്‍ പണം ചെലവാക്കാന്‍ ഒരു രാജ്യത്തിനും സാധിച്ചിട്ടില്ല. എന്നാല്‍ കോവിഡിന് ശേഷമുളള ഇന്ത്യയുടെ തിരിച്ചു വരവ് പഠനവിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. നിരവധി ഇന്ത്യക്കാര്‍ സൗദിയിലെ തൊഴില്‍മേഖലയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ചെയ്യുന്നുണ്ട്. വിദേശത്ത് ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ തൊഴില്‍ സുരക്ഷയ്ക്ക് വിദേശകാര്യ മന്ത്രാലയം ഏറെ പ്രാധാന്യം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ എംബസിയുടെ കണക്കനുസരിച്ച് 2.2 ദശലക്ഷം വരുന്ന ഇന്ത്യന്‍ സമൂഹമാണ് സൗദി അറേബ്യയിലെ ഏറ്റവും വലിയ പ്രവാസി സമൂഹം. ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 18 ശതമാനവും സൗദി അറേബ്യയില്‍ നിന്നാണ്. സൗദി അറേബ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 22.65 ബില്യണ്‍ ഡോളറും സൗദി അറേബ്യയിലേക്കുള്ള കയറ്റുമതി 6.63 ബില്യണ്‍ ഡോളറുമാണ്.

logo
The Fourth
www.thefourthnews.in