'സ്നേഹിക്കാനും സംസാരിക്കാനും ആരുമില്ല', 2700 വ്യാജ എമർജൻസി കോളുകൾ വിളിച്ച് ജാപ്പനീസ് സ്ത്രീ

'സ്നേഹിക്കാനും സംസാരിക്കാനും ആരുമില്ല', 2700 വ്യാജ എമർജൻസി കോളുകൾ വിളിച്ച് ജാപ്പനീസ് സ്ത്രീ

2013ലും സമാനമായ സംഭവത്തിൽ ഒരു ജാപ്പനീസ് സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു

ഏകാന്തതയിൽ നിന്നുള്ള താത്ക്കാലിക ആശ്വാസത്തിനായി മൂന്ന് വർഷത്തിനിടയിൽ 2700 ഓളം എമർജൻസി കോളുകൾ ചെയ്ത സ്ത്രീ അറസ്റ്റിൽ. ജപ്പാനിലെ ഹിറോക്കോ ഹട്ടഗാമി എന്ന 51കാരിയായ സ്ത്രീയാണ് കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ വ്യാജ എമർജൻസി കോളുകൾ ചെയ്ത് ഉദ്യോഗസ്ഥർക്ക് തല വേദന സൃഷ്ടിച്ചത്. ഒറ്റയ്ക്ക് ജീവിക്കുന്നതിനാൽ ഏകാന്തത മാറ്റാനായിട്ടാണ് ഇവർ നിരവധി തവണ എമർജൻസി നമ്പറിൽ ബന്ധപ്പെട്ടതെന്നാണ് വിശദീകരണം.

അഗ്നിശമന സേനയിൽ നിന്നും പോലീസിൽ നിന്നും നിരവധി തവണ ഹട്ടഗാമിയ്ക്ക് താക്കീത് ലഭിച്ചിട്ടും ഫോൺ വിളിക്കുന്നത് അവർ തുടർന്നു കൊണ്ടേയിരുന്നു

"എപ്പോഴും ഞാൻ ഏകാന്തതയിലായിരുന്നു. എനിക്ക് സംസാരിക്കാനോ എന്നെ സ്നേഹിക്കാനോ ആരുമുണ്ടായിരുന്നില്ല" ഹട്ടഗാമി പറഞ്ഞു. അമിതമായി മരുന്ന് കഴിക്കുക, വയറുവേദന, കൈകാൽ വേദന എന്നീ കാരണങ്ങൾ പറഞ്ഞാണ് ഹട്ടഗാമി എമർജൻസി സേവനങ്ങൾ ആവശ്യപ്പെട്ട് കൊണ്ട് ഫോൺ വിളിച്ചത്. എന്നാൽ ആംബുലൻസ് എത്തുന്ന സമയത്ത് ഫോൺ വിളിച്ചിട്ടില്ലെന്നും, അസുഖങ്ങൾ ഇല്ലെന്നും പറഞ്ഞ് അവർ ഒഴിവാകുകയായിരുന്നു.

അഗ്നിശമന സേനയിൽ നിന്നും പോലീസിൽ നിന്നും നിരവധി തവണ ഹട്ടഗാമിയ്ക്ക് താക്കീത് ലഭിച്ചിട്ടും ഫോൺ വിളിക്കുന്നത് അവർ തുടർന്നു കൊണ്ടേയിരുന്നു. ഇതിനെത്തുടർന്നായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്.

ജപ്പാനിൽ ജോലി ചെയ്യുന്ന ആളുകളിൽ ഏകദേശം 1.5 ദശലക്ഷം ആളുകൾ ഏകാന്തതയിൽ കഴിയുന്നുണ്ടെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയത്.

2013 ലും സമാനമായ സംഭവത്തിൽ ഒരു ജാപ്പനീസ് സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആറ് മാസത്തിനിടെ 15,000ത്തിലധികം തവണയാണ് സ്ത്രീ എമർജൻസി കോളുകൾ ചെയ്തത്. അവരും ഏകാന്തതയിൽ നിന്നുള്ള മോചനത്തിനായിട്ടാണ് കോളുകൾ ചെയ്തതെന്നാണ് വിവരം.

ജപ്പാനിൽ ജോലി ചെയ്യുന്ന ആളുകളിൽ ഏകദേശം 1.5 ദശലക്ഷം ആളുകൾ ഏകാന്തതയിൽ കഴിയുന്നുണ്ടെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയത്. കോവിഡിന് ശേഷം ജപ്പാനിലെ നിരവധി ആളുകളാണ് സമൂഹത്തിലെ ആളുകളുമായി ഇടപഴകാനുള്ള ബുദ്ധിമുട്ട്, ഉത്കണ്ഠ, വിഷാദം എന്നിവയിലൂടെ കടന്നു പോകുന്നതായി പഠനത്തിൽ കണ്ടെത്തിയത്.

logo
The Fourth
www.thefourthnews.in