മടിയന്മാരുടെ ഇറ്റലി; 20 വര്‍ഷം ജോലിചെയ്യാതെ ശമ്പളം കൈപ്പറ്റി അധ്യാപിക

മടിയന്മാരുടെ ഇറ്റലി; 20 വര്‍ഷം ജോലിചെയ്യാതെ ശമ്പളം കൈപ്പറ്റി അധ്യാപിക

56 കാരിയായ അധ്യാപികയെ ജൂണ്‍ 22 നാണ് അധികൃതര്‍ പുറത്താക്കിയത്.

ഇറ്റലിയില്‍ ജോലി തട്ടിപ്പുകള്‍ തുടര്‍ക്കഥയാവുന്നു. ജോലിയോട് വിരക്തികാരണം അസുഖത്തിന്റെ പേരിലും, അവധി ദിവസങ്ങളും കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കാനുള്ള അനുമതിയും ഉപയോഗിച്ച് കഴിഞ്ഞ 20 വര്‍ഷമായി ജോലിക്ക് പോകാതെ അധ്യാപിക. ഇറ്റലിയിലെ ഏറ്റവും മോശം ജീവനക്കാരിയെന്ന അപഖ്യാതികൂടിയാണ് അധ്യാപിക സ്വന്തമാക്കിയിരിക്കുന്നത്.

ഷിന്‍സോ പരോലിന ഡി ലിയോ എന്ന അധ്യാപിക വെനീസിലെ സെക്കണ്ടറി സ്‌കൂളില്‍ സാഹിത്യ- തത്വശാസ്ത്ര അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു എന്നാല്‍ കഴിഞ്ഞ 24 വര്‍ഷത്തെ അധ്യാപന ജീവിതത്തില്‍ വെറും നാല് വര്‍ഷം മാത്രമാണ് ഷിന്‍സോ പരോലിന ഡി ലിയോ സ്‌കൂളിലെത്തിയിരിക്കുന്നത്. 56 കാരിയായ അധ്യാപികയെ ജൂണ്‍ 22 നാണ് അധികൃതര്‍ പുറത്താക്കിയത്.

പദവിക്ക് ഒട്ടും യോഗ്യതയില്ലാത്ത ആളെന്നാണ് ഇറ്റാലിയന്‍ സുപ്രീംകോടതി ഡി ലിയോയെ വിശേഷിപ്പിച്ചത്. വിവാദങ്ങളുമായി ബന്ധപ്പെട്ട് ഡി ലിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇറ്റലിയിലെ തൊഴില്‍ വേളയില്‍ വെട്ടിലായതായി ആരോപണം നേരിടുന്ന ഒരേയൊരു തൊഴിലാളിയല്ല ഡി ലിയോ. 2021 ല്‍ 66 കാരനായ സാല്‍വതോര്‍ സ്‌കുമാസ് എന്ന വ്യക്തിയും ഇത്തരത്തില്‍ പിടിക്കപ്പെട്ടിട്ടുണ്ട്. ക്യാറ്റന്‍സാറോ ആശുപത്രിയില്‍ 15 വര്‍ഷമായി ഫയര്‍ സേഫ്റ്റി ഓഫീസര്‍ ആയി ജോലിചെയ്തുവെന്ന് പറഞ്ഞ് കബളിപ്പിച്ച് 5,38,000 രൂപയോളം വരുന്ന തുക സ്വന്തമാക്കിയെന്ന ആരോപണമായിരുന്നു ഇയാള്‍ക്കെതിരെ ഉയര്‍ന്നത്. 2005 ല്‍ ജോലിയുമായി ബന്ധപ്പെട്ട് കരാറില്‍ ഒപ്പുവച്ചപ്പോള്‍ മാത്രമാണ് അദ്ദേഹം ആശുപത്രിയില്‍ എത്തിയിരുന്നൊള്ളെന്നാണ് ദ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡി ലിയോയെ വഞ്ചന, ഓഫീസ് ദുരുപയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

logo
The Fourth
www.thefourthnews.in