സാമ്പത്തിക പ്രതിസന്ധി; ഫസ്റ്റ് റിപ്പബ്ലിക്കിനെ ജെ പി മോർഗൻ ചേസ് ഏറ്റെടുക്കുന്നു

സാമ്പത്തിക പ്രതിസന്ധി; ഫസ്റ്റ് റിപ്പബ്ലിക്കിനെ ജെ പി മോർഗൻ ചേസ് ഏറ്റെടുക്കുന്നു

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തകരുന്ന മൂന്നാമത്തെ അമേരിക്കൻ ബാങ്കാണ് ഫസ്റ്റ് റിപ്പബ്ലിക്

സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിനെ നിക്ഷേപ ബാങ്കിങ് ഭീമനായ ജെ പി മോർഗൻ ചേസ് ആന്‍ഡ് കമ്പനി ഏറ്റെടുക്കും. ഫസ്റ്റ് റിപ്പബ്ലിക്കിന്റെ എല്ലാ നിക്ഷേപങ്ങളും ഭൂരിഭാഗം ആസ്തികളും ഏറ്റെടുക്കുമെന്ന് ജെ പി മോർഗൻ ചേസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഫസ്റ്റ് റിപ്പബ്ലിക് ബാങ്ക് തകർന്നതായി തിങ്കളാഴ്ച ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (എഫ്ഡിഐസി) സ്ഥിരീകരിച്ചിരുന്നു.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തകരുന്ന മൂന്നാമത്തെ അമേരിക്കൻ ബാങ്കാണ് ഫസ്റ്റ് റിപ്പബ്ലിക്. ഏതാനും മാസങ്ങൾക്ക് മുന്‍പ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കുകളായ സിലിക്കണ്‍വാലി ബാങ്കും, സിഗ്നേച്ചര്‍ ബാങ്കും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടച്ച് പൂട്ടിയിരുന്നു. ഇത് അമേരിക്കയിലുടനീളം വലിയ ആശങ്കയ്ക്ക് ഇടയാക്കുകയും ചെയ്തിരുന്നു.

സാമ്പത്തിക പ്രതിസന്ധി; ഫസ്റ്റ് റിപ്പബ്ലിക്കിനെ ജെ പി മോർഗൻ ചേസ് ഏറ്റെടുക്കുന്നു
അമേരിക്കൻ ബാങ്കിങ് സംവിധാനം പ്രതിസന്ധിയിലാകും; മൂഡീസ് അനലിറ്റിക്‌സിന്റെ റിപ്പോർട്ട്

ഏകദേശം 173 ബില്യൺ ഡോളർ ലോണുകളും 30 ബില്യൺ ഡോളർ സെക്യൂരിറ്റികളും കൂടാതെ 92 ബില്യൺ ഡോളർ നിക്ഷേപങ്ങളും ഉൾപ്പെടെ ഫസ്റ്റ് റിപ്പബ്ലിക്കിന്റെ ആസ്തികൾ ജെ പി മോർഗൻ ഏറ്റെടുക്കും. കരാറിന്റെ ഭാഗമായി, ജെ പി മോർഗനുമായി എഫ്ഡിഐസി വായ്പയുടെ നഷ്ടം പങ്കിടും. ഇടപാടിൽ ഇൻഷുറൻസ് ഫണ്ടായി ഏകദേശം 13 ബില്യൺ ഡോളർ നഷ്ടം സംഭവിക്കുമെന്നാണ് എഫ്ഡിഐസി കണക്കാക്കുന്നത്. ബാങ്കിന്റെ 84 ഓഫീസുകൾ തിങ്കളാഴ്ച മുതൽ ജെ പി മോർഗൻ ചേസ് ബാങ്കിന്റെ ശാഖകളായി വീണ്ടും തുറക്കും. കഴിഞ്ഞ മാര്‍ച്ചിലാണ് വെഞ്ചവര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങള്‍ക്കും അതിസമ്പന്നര്‍ക്കും സേവനം നല്‍കിവന്നിരുന്ന ബാങ്ക് പ്രതിസന്ധിയിലായത്.

സാമ്പത്തിക പ്രതിസന്ധി; ഫസ്റ്റ് റിപ്പബ്ലിക്കിനെ ജെ പി മോർഗൻ ചേസ് ഏറ്റെടുക്കുന്നു
സാമ്പത്തിക പ്രതിസന്ധി: ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിന് സഹായം വാഗ്ദാനവുമായി പ്രമുഖ സ്ഥാപനങ്ങള്‍

മാർച്ചിൽ ഉപഭോക്താക്കൾ 100 ബില്യൺ ഡോളറിന്റെ(79.6 ബില്യൺ പൗണ്ട്) നിക്ഷേപം പിൻവലിച്ചതായി സ്ഥിരീകരിച്ചതിന് പിന്നാലെ ബാങ്കിന്റെ ഓഹരികൾ 75 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിന്റെ ഓഹരികളില്‍ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെ ബാങ്കിന് സഹായം വാഗ്ദാനം ചെയ്ത് അമേരിക്കയിലെ സാമ്പത്തിക ഭീമന്‍മാര്‍ രംഗത്തെത്തിയിരുന്നു.

സാമ്പത്തിക പ്രതിസന്ധി; ഫസ്റ്റ് റിപ്പബ്ലിക്കിനെ ജെ പി മോർഗൻ ചേസ് ഏറ്റെടുക്കുന്നു
2008ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി; അമേരിക്കൻ സാമ്പത്തിക രംഗത്തെ ആശങ്കയിലാക്കി സിലിക്കൺ വാലി ബാങ്ക് തകർച്ച

1985ലാണ് അമേരിക്കയിലെ പതിനാലാമത്തെ ഏറ്റവും വലിയ ബാങ്കായ ഫസ്റ്റ് റിപ്പബ്ലിക്ക് സ്ഥാപിതമായത്. 10ല്‍ താഴെ മാത്രം ജീവനക്കാരെ വച്ച് പ്രവര്‍ത്തനം ആരംഭിച്ച ബാങ്കില്‍ ഇന്ന് അയ്യായിരത്തിലധികം ജീവനക്കാരാണുള്ളത്. പ്രധാനമായും ന്യൂയോര്‍ക്ക്, ഫ്ലോറിഡ, വാഷിങ്ടണ്‍, വ്യോണിംഗ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിന്റെ പ്രവര്‍ത്തനം. അടുത്തകാലത്തായി ലോകരാജ്യങ്ങള്‍ നേരിട്ട പകര്‍ച്ച വ്യാധികളടക്കമുള്ള പ്രശ്‌നങ്ങള്‍ ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിനെയും പ്രതികൂലമായി ബാധിച്ചിരുന്നു.

logo
The Fourth
www.thefourthnews.in