'ചിലന്തിവല പോലെ തുരങ്കങ്ങള്‍, എല്ലാ ബന്ദികളും ഭൂമിക്കടിയില്‍, മാന്യതയോടെ പെരുമാറി; ഹമാസ് മോചിപ്പിച്ച ഇസ്രയേലി വയോധിക

'ചിലന്തിവല പോലെ തുരങ്കങ്ങള്‍, എല്ലാ ബന്ദികളും ഭൂമിക്കടിയില്‍, മാന്യതയോടെ പെരുമാറി; ഹമാസ് മോചിപ്പിച്ച ഇസ്രയേലി വയോധിക

ജീവിതത്തിലെ നരകതുല്യ അനുഭവമായിരുന്നു ബന്ദി ജീവിതമെന്ന് ഇന്നലെ ഹമാസ് മോചിപ്പിച്ച വയോധികയുടെ വെളിപ്പെടുത്തൽ

ഇസ്രയേല്‍ ഹമാസ് സംഘര്‍ഷത്തിനിടെ ഹമാസ് ബന്ദികളാക്കിയവരെല്ലാം പാര്‍പ്പിച്ചിരിക്കുന്നത് ഭൂഗർഭ തുരങ്കങ്ങളിലെന്ന് വെളിപ്പെടുത്തല്‍. ഹമാസ് മോചിപ്പിച്ച ഇസ്രയേലി വയോധികയാണ് ബന്ദികളെ കുറിച്ചും, തങ്ങള്‍ നേരിട്ട സമാനതകളില്ലാത്ത സാഹചര്യങ്ങളെ കുറിച്ചും ലോകത്തോട് വെളിപ്പെടുത്തിയത്. എൺപത്തഞ്ചുകാരി യോചേവദ് ലിഫ്ഷിറ്റ്സ് ഉള്‍പ്പെടെ രണ്ട് പേരെയാണ് ഹമാസ് സായുധ സംഘം ഇന്നു മോചിപ്പിച്ചത്. പിന്നാലെ ഗാസയില്‍ മാധ്യമങ്ങളെ കാണെവെ ആയിരുന്നു ബന്ദികളാക്കപ്പെട്ട ദിവസങ്ങളിലെ അനുഭവങ്ങള്‍ പങ്കുവച്ചത്.

കടന്നുപോയത് നരകതുല്യമായ അവസ്ഥയിലൂടെയാണ്

നരകതുല്യമായ അവസ്ഥയിലൂടെയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ കടന്നുപോയത്. എന്നാല്‍ വൃത്തിയുള്ള സ്ഥലങ്ങളിലാണ് ബന്ദികളെ പാർപ്പിച്ചിരുന്നത്. ഓരോരുത്തരുടെയും ആരോഗ്യസ്ഥിതി പരിശോധിക്കാനും മരുന്നുകൾ നൽകാനും ഡോക്ടർ അടങ്ങിയ സംഘം സ്ഥിരമായി തുരങ്കങ്ങളിലേക്കെത്തി. ഖുർആനിൽ വിശ്വസിക്കുന്നവരായതിനാൽ നിങ്ങൾക്കൊരു തരത്തിലുള്ള ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ഹമാസ് സംഘം വാക്കുതന്നിരുന്നു.

ഹമാസ് മോചിപ്പിച്ച ഇസ്രയേലി വനിത യോചേവദ് ലിഫ്ഷിറ്റ്സും മകളും ചേർന്നാണ് ഗാസയിലെ അനുഭവങ്ങൾ പങ്കുവെച്ച് മാധ്യമങ്ങൾക്കു മുന്നിൽ വാർത്താസമ്മേളനം നടത്തിയത്. ''ബൈക്കിലാണ് തങ്ങളെ തട്ടിക്കൊണ്ടുപോയത്. പിന്നീട് ഗാസയില്‍ എത്തിച്ചു. തങ്ങള്‍ ഖുർആനിൽ വിശ്വസിക്കുന്നവരായതിനാൽ നിങ്ങൾക്കൊരു തരത്തിലുള്ള ബുദ്ധിമുട്ടുണ്ടാകില്ലെന്ന് അവര്‍ പറഞ്ഞു. അതിനെ സാധൂകരിക്കുന്ന തരത്തിലായിരുന്നു പ്രതികരണം. വൃത്തിയുള്ള സ്ഥലങ്ങളിലാണ് ബന്ദികളെ പാർപ്പിച്ചിരിക്കുന്നതെന്നും ഓരോരുത്തരുടെയും ആരോഗ്യസ്ഥിതി പരിശോധിക്കാനും മരുന്നുകൾ നൽകാനും ഡോക്ടർ അടങ്ങിയ സംഘം സ്ഥിരമായി തുരങ്കങ്ങളിലേക്കെത്തിയിരുന്നു'' ലിഫ്ഷിറ്റ്‌സ് പറഞ്ഞു.

എന്നാൽ, തട്ടിക്കൊണ്ടുപോയ സമയം ഹമാസ് സംഘത്തിലുണ്ടായിരുന്നവർ ലിഫ്ഷിറ്റ്‌സിനെ മർദിച്ചിരുന്നതായും കിലോമീറ്ററുകളോളം അമ്മയെ നടക്കാൻ നിർബന്ധിച്ചതായും ലിഫ്ഷിറ്റ്‌സിന്റെ മകളായ ഷാരോൺ മാധ്യമങ്ങളോട് പറഞ്ഞു.

'ചിലന്തിവല പോലെ തുരങ്കങ്ങള്‍, എല്ലാ ബന്ദികളും ഭൂമിക്കടിയില്‍, മാന്യതയോടെ പെരുമാറി; ഹമാസ് മോചിപ്പിച്ച ഇസ്രയേലി വയോധിക
പലസ്തീൻ അനുകൂല പോസ്റ്റുകൾക്ക് 'സെൻസർഷിപ്പ്': സമൂഹ മാധ്യമങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം

ചിലന്തിവലയുടെ മാതൃകയിലുള്ളവയായിരുന്നു ഹമാസിന്റെ തുരങ്കങ്ങളെന്നും ലിഫ്ഷിറ്റ്‌സ് മാധ്യമങ്ങളോട് പറഞ്ഞു. മോചിതയായതിന് പിന്നാലെ ടെൽ അവീവിലെ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് യോച്ചെവ് ലിഫ്ഷിറ്റ്‌സ് മാധ്യമങ്ങളെ കണ്ടത്. ഇവരുടെ ഭർത്താവ് ഇപ്പോഴും ഹമാസിന്റെ കസ്റ്റഡിയിലാണ്.

ഇന്നലെ രാത്രിയാണ് ഇവര്‍ രണ്ടുപേരും സുരക്ഷിതരായി ഇസ്രയേലില്‍ എത്തിയത്. ഖത്തറിന്റെയും ഈജിപ്‌‍തിന്റെയും മധ്യസ്ഥശ്രമങ്ങളെ തുടർന്നാണ് വയോധികരായ ബന്ദികളെ ഹമാസ് മോചിപ്പിച്ചത്. മോശം ആരോഗ്യാവസ്ഥയിലുള്ള വയോധികരെ മാനുഷിക പരിഗണനയാലാണ് വിട്ടയക്കാൻ തീരുമാനിച്ചതെന്ന് ഹമാസ് വക്താവ് അബു ഉബൈദ ടെലഗ്രാമിലൂടെ വ്യക്തമാക്കിയിരുന്നു.

2014ലെ സൈനിക ഓപ്പറേഷനിലാണ് ഹമാസ് തുരംഗങ്ങളിലുലൂടെ വ്യാപ്തി ഇസ്രായേൽ സൈന്യം കണ്ടെത്തുന്നത്. 2021ൽ 11 ദിവസം നീണ്ടു നിന്ന ആക്രമണത്തിൽ ഇസ്രയേൽ സൈന്യം നൂറുകിലോമീറ്ററോളം നീളം വരുന്ന തുരങ്കങ്ങൾ തകർത്തിരുന്നു.

logo
The Fourth
www.thefourthnews.in