പുതിയ സൈനിക മേധാവിയെ നിയമിച്ച് കിം ജോങ് ഉൻ; യുദ്ധ നീക്കമെന്ന് സൂചന

പുതിയ സൈനിക മേധാവിയെ നിയമിച്ച് കിം ജോങ് ഉൻ; യുദ്ധ നീക്കമെന്ന് സൂചന

കഴിഞ്ഞ ആഴ്ച ആയുധ ഫാക്ടറികൾ സന്ദർശിച്ച് മിസെെൽ എഞ്ചിനുകളുടെയും മറ്റ് ആയുധങ്ങളുടെയും നിർമ്മാണം വർധിപ്പിക്കാൻ കിം ഉത്തരവിട്ടിരുന്നു

സൈനിക മേധാവി ജനറൽ പാക് സു ഇലിനെ പിരിച്ചു വിട്ട് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. പുതിയ സൈനിക മേധാവിയായി ജനറല്‍ റിയോങ് ഗില്ലിനെ തിരഞ്ഞെടുത്തു. യുദ്ധത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണ് സൈന്യത്തിലെ അഴിച്ചുപണിയെന്നാണ് സൂചന.

യുദ്ധത്തിനായി സൈന്യത്തെ സജ്ജമാക്കൽ, ആയുധ നിർമ്മാണം വർധിപ്പിക്കൽ, സൈനിക അഭ്യാസങ്ങളുടെ വിപുലീകരണം എന്നിവയുടെ ഭാഗമായാണ് പുതിയ നീക്കമെന്ന് ഔദ്യോഗിക മാധ്യമമായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു. സെൻട്രൽ മിലിട്ടറി കമ്മീഷൻ യോഗത്തിലായിരുന്നു തീരുമാനം. നിലവിൽ ഉത്തരകൊറിയയുടെ വൈസ് മാർഷലാണ് ജനറല്‍ റിയോങ് ഗില്ല്.

മിലിട്ടറി കമ്മീഷൻ യോഗത്തിൽ ശത്രു രാജ്യങ്ങളെ നേരിടുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കിയതായും വിവരമുണ്ട്. സൈനീക നീക്കങ്ങളും തന്ത്രങ്ങളും സംബന്ധിച്ച് കിം യോഗത്തില്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും കെസിഎൻഎ പുറത്തുവിട്ടുണ്ട്. ദക്ഷിണ കൊറിയൻ തലസ്ഥാനത്തിനു ചുറ്റുമുള്ള പ്രദേശങ്ങളെ കിം ഭൂപടത്തിത്തില്‍ ചൂണ്ടിക്കാണിക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച ഉത്തരകൊറിയൻ ആയുധ ഫാക്ടറികൾ സന്ദർശിച്ച കിം ജോങ് ഉൻ മിസെെൽ എഞ്ചിനുകളുടെയും മറ്റ് ആയുധങ്ങളുടെയും നിർമ്മാണം വർധിപ്പിക്കാൻ ഉത്തരവിട്ടിരുന്നു.

പുതിയ സൈനിക മേധാവിയെ നിയമിച്ച് കിം ജോങ് ഉൻ; യുദ്ധ നീക്കമെന്ന് സൂചന
മണിപ്പൂരില്‍ നടക്കുന്നത് ആഭ്യന്തര യുദ്ധം, മോദിയെ സഭയിലെത്തിച്ചത് അവിശ്വാസ പ്രമേയത്തിന്റെ ശക്തി: അധിര്‍ രഞ്ജന്‍ ചൗധരി

സൈന്യത്തെ കൂടാതെ നിരവധി അർദ്ധ സൈനിക വിഭാഗം കൂടി ചേരുന്നതാണ് ഉത്തര കൊറിയയുടെ സൈനിക ബലം. ഉത്തര കൊറിയൻ റിപ്പബ്ലിക്കിന്റെ 75–ാം വാർഷികം ആഘോഷിക്കുന്ന സെപ്റ്റംബർ 9ന് സൈനിക പരേഡ് നടത്തും.

അതേസമയം യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും സൈനിക അഭ്യാസം ഓഗസ്റ്റ്‌ 21-നും 24-നും ഇടയിലാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിരമായുള്ള കിമ്മിന്റ നിര്‍ദേശങ്ങളെന്നും റിപ്പോര്‍ട്ടുകളുണ്ട്.

logo
The Fourth
www.thefourthnews.in