വിശ്വസ്തതയോടെയും സ്‌നേഹത്തോടെയും രാജ്യത്തെ സേവിക്കുമെന്ന് ചാള്‍സ്, എലിസബത്ത് രാജ്ഞി ജനകീയ സേവനത്തിന് മാതൃക

വിശ്വസ്തതയോടെയും സ്‌നേഹത്തോടെയും രാജ്യത്തെ സേവിക്കുമെന്ന് ചാള്‍സ്, എലിസബത്ത് രാജ്ഞി ജനകീയ സേവനത്തിന് മാതൃക

ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങുകള്‍ സെന്റ് ജെയിംസ് കൊട്ടാരത്തില്‍

ബഹുമാനത്തോടെയും വിശ്വസ്തതയോടെയും സ്‌നേഹത്തോടെയും രാജ്യത്തെ സേവിക്കുമെന്ന് പ്രഖ്യാപിച്ച് ചാള്‍സ് മൂന്നാമന്‍ രാജാവ്. ചുമതലയേറ്റടുക്കും മുന്‍പ് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും പ്രചോദനവും മാതൃകയുമായിരുന്നു എലിസബത്ത് രാജ്ഞിയുടെ ജീവിതം. ജനകീയ സേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചയാളായിരുന്നു തന്റെ അമ്മയെന്നും ചാള്‍സ് പറഞ്ഞു. ഭരണഘടനാ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചായിരിക്കും രാജാവായി തുടരുന്നിടത്തോളം പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം ഉറപ്പുനല്‍കി.

ഉയര്‍ന്ന ഉദ്യോഗസ്ഥരും കൗണ്‍സിലര്‍മാരുമെല്ലാം ഉള്‍പ്പെടുന്ന ബ്രിട്ടീഷ് ആക്ഷന്‍ കൗണ്‍സില്‍ ഇന്ന് ചാള്‍സ് മൂന്നാമനെ പുതിയ രാജാവായി പ്രഖ്യാപിക്കും. ഔദ്യോഗിക സ്ഥാനാരോഹണം സെന്റ് ജയിംസ് കൊട്ടാരത്തില്‍ നടക്കും.

പുതിയ ഉത്തരവാദിത്തങ്ങളോടെ തന്റെ ജീവിതവും മാറുമെന്ന് ചാള്‍സ് പറഞ്ഞു. ''ഉത്തരവാദിത്തങ്ങളും കടമകളും ആത്മാര്‍ഥമായി നിര്‍വഹിക്കും. മകന്‍ വില്യമും ഭാര്യ കാതറിനും ഇനി മുതല്‍ വെയ്ല്‍സിലെ രാജകുമാരനും രാജകുമാരിയുമായി അറിയപ്പെടും. വിദേശരാജ്യത്തേക്ക് ജീവിതം പറിച്ചുനട്ട ഹാരി രാജകുമാരനും മേഗനും എല്ലാ സ്‌നേഹവും'' ചാള്‍സ് ആശംസിച്ചു.

പ്രധാനമന്ത്രി ലിസ് ട്രസുമായി ചാള്‍സ് മൂന്നാമന്‍ കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക സ്ഥാനാരോഹണത്തിന് പിന്നാലെ ഇന്ന് പാര്‍ലമെന്റ് ചേര്‍ന്ന് പുതിയ രാജാവിന് പിന്തുണ അറിയിക്കും. ഇതിന് ശേഷമാകും രാജ്ഞിയുടെ സംസ്‌കാരം സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിടുക.

വിശ്വസ്തതയോടെയും സ്‌നേഹത്തോടെയും രാജ്യത്തെ സേവിക്കുമെന്ന് ചാള്‍സ്, എലിസബത്ത് രാജ്ഞി ജനകീയ സേവനത്തിന് മാതൃക
'കിങ് ചാൾസ് മൂന്നാമൻ', ചാൾസ് രാജകുമാരൻ ബ്രിട്ടീഷ് രാജാവാകും

25-ാം വയസില്‍ രാജപദവിയിലെത്തിയ എലിസബത്ത് രാജ്ഞിയില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ചാള്‍സിന്റെ സ്ഥാനാരോഹണം. 73-ാം വയസില്‍ ബ്രിട്ടീഷ് രാജാവാകുന്ന ചാള്‍സ്, രാജപദവയില്‍ എത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. ഡയാന രാജകുമാരിയുമായുള്ള വിവാഹവും വിവാദങ്ങളും , കാമില പാർക്കറുമായുള്ള വിവാഹേതര ബന്ധവും തുടങ്ങി ചാൾസ് മുഖ്യധാരയിൽ ചർച്ചയായ അവസരങ്ങൾ അനവധിയാണ്. ഡയാനയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും അവരുടെ ആകസ്മിക മരണവും ബ്രിട്ടീഷ് ജനതയ്ക്കിടയിൽ ചാൾസിന്റെ ജനകീയതയ്ക്ക് മങ്ങലേൽപ്പിച്ചിരുന്നു.

logo
The Fourth
www.thefourthnews.in