ലാബ് വൃത്തിയാക്കാനെത്തിയ ജീവനക്കാരൻ ഫ്രീസറിന്റെ പവര്‍ സ്വിച്ച് ഓഫാക്കി; ഇല്ലാതായത് 20 വർഷം നീണ്ട ഗവേഷണം

ലാബ് വൃത്തിയാക്കാനെത്തിയ ജീവനക്കാരൻ ഫ്രീസറിന്റെ പവര്‍ സ്വിച്ച് ഓഫാക്കി; ഇല്ലാതായത് 20 വർഷം നീണ്ട ഗവേഷണം

ന്യൂയോർക്കിലെ ട്രോയ് റെനസ്സലർ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം

ലാബ് വൃത്തിയാക്കാൻ എത്തിയ ജീവനക്കാരന്റെ അശ്രദ്ധയിൽ ഇല്ലാതായത് ഇരുപത് വർഷം നീണ്ട ഗവേഷണം. ന്യൂയോർക്കിലെ ട്രോയ് റെനസ്സലർ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം. റിസർച്ചിന്റെ സാമ്പിളുകൾ സൂക്ഷിച്ചിരുന്ന ഫ്രീസറിന്റെ അലാറം ഓഫാക്കുന്നതിന് പകരം മെയിൻ സ്വിച്ച് ഓഫ് ആക്കിയതോടെയാണ് രണ്ട് പതിറ്റാണ്ടായി നടത്തിയിരുന്ന ഗവേഷണം വെള്ളത്തിലായത്.

സൗരോർജ മേഖലയിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഉതകുന്നതായിരുന്നു പ്രകാശസംശ്ലേഷണത്തെ കുറിച്ച് പ്രൊഫ. കെ വി ലക്ഷ്മിയുടെ നേതൃത്വത്തിൽ നടത്തിയിരുന്ന ഗവേഷണം. 2020ലാണ് ഗവേഷണത്തിന് തിരിച്ചടിയായ സംഭവം നടന്നതെങ്കിലും അടുത്തിടെയാണ് വിവരങ്ങൾ പുറത്തുവന്നത്.

കോവിഡ് മഹാമമാരിക്കാലത്ത് അടച്ചുപൂട്ടല്‍ നിലനിന്നിരുന്ന കാലത്ത് റിസർച്ചിന്റെ സാമ്പിളുകൾ സൂക്ഷിച്ചിരുന്ന ഫ്രീസറിന് പറ്റിയ കേടുപാടാണ് വലിയ നഷ്ടത്തിലേക്ക് വഴിവച്ചത്. ഫ്രീസറിന്റെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന അലാറം തുടര്‍ച്ചയായി മുഴങ്ങിയതാണ് സംഭവങ്ങളുടെ തുടക്കം. ലോക്ഡൌണ്‍ കാലമായിരുന്നതിനാല്‍ ഫ്രീസറിന്റെ അറ്റകുറ്റപ്പണികള്‍ മുടങ്ങിയിരുന്നു. ഇതോടെ അലാറം തുടര്‍ച്ചായി മുഴങ്ങുകയും ചെയ്തു. ഫ്രീസറിന്റെ റിപ്പയറിങ് പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് അലാറം നിർത്താതെ മുഴങ്ങുന്നതെന്ന് മുന്നറിയിപ്പ് നോട്ടീസ് പതിക്കാന്‍ മാത്രമാണ് ഇക്കാലയളവില്‍ അധികൃതര്‍ക്ക് ചെയ്യാനുണ്ടായിരുന്നത്.

നോട്ടീസിൽ അലാറം ശബ്ദരഹിതമാക്കാനുള്ള വഴികളും നിർദേശിച്ചിരുന്നു. എന്നാൽ വൃത്തിയാക്കാനെത്തിയ ജീവനക്കാരൻ അലാറം നിശബ്ദമാക്കാനുള്ള സ്വിച്ച് ആണെന്ന് കരുതി ഫ്രീസറിന് വൈദ്യുതി നൽകുന്ന സർക്യൂട്ട് ബ്രേക്കർ ക്ലീനർ ഓഫ് ചെയ്തു. ഇതോടെയാണ് -80 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ട സാമ്പിളുകൾക്കെല്ലാം കേടുപാടുകൾ സംഭവിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിലെ പബ്ലിക് സേഫ്റ്റി സ്റ്റാഫ് സമർപ്പിച്ച റിപ്പോർട്ടിൽ, ബ്രേക്കർ ഓണാക്കുകയാണെന്ന് തെറ്റിദ്ധരിച്ച് ഓഫ് ആക്കുകയാണ് ക്ലീനർ ചെയ്തതെന്ന് കണ്ടെത്തി.

ലാബ് വൃത്തിയാക്കാനെത്തിയ ജീവനക്കാരൻ ഫ്രീസറിന്റെ പവര്‍ സ്വിച്ച് ഓഫാക്കി; ഇല്ലാതായത് 20 വർഷം നീണ്ട ഗവേഷണം
സ്ത്രീ-ദലിത് വിരുദ്ധ-ടോക്സിക് മസ്കുലിനിറ്റിയാണ് ഹോമോഫോബിക് കമന്റുകൾക്ക് പിന്നിൽ; ജിജോ കുര്യാക്കോസ് കുര്യൻ

ഗവേഷകർ പിശക് കണ്ടെത്തുമ്പോഴേക്കും താപനില 50 ഡിഗ്രി കുറഞ്ഞ് -30 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരുന്നു. ലാബ് അധികൃതർ നിലവിൽ ക്ലീനിങ് സ്ഥാപനത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. സ്ഥാപനം തങ്ങളുടെ ജീവനക്കാരെ ആവശ്യാനുസരണം പരിശീലിപ്പിക്കാതെയാണ് ജോലിക്ക് കൊണ്ടുവന്നതെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരുടെ വാദം.

logo
The Fourth
www.thefourthnews.in