മലയാളി കലാകാരൻ സാജൻ മണിക്കുനേരെ ജർമനിയില്‍ വംശീയ ആക്രമണം

മലയാളി കലാകാരൻ സാജൻ മണിക്കുനേരെ ജർമനിയില്‍ വംശീയ ആക്രമണം

സാജൻ്റെ സൃഷ്ടികളില്‍ പലപ്പോഴും സ്വന്തം 'കറുത്ത ദളിത് ശരീരം' സാമൂഹിക രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാറുണ്ട്

മലയാളി കലാകാരന്‍ സാജന്‍ മണിക്കുനേരെ ജര്‍മനിയില്‍ വംശീയ ആക്രമണം. ബര്‍ലിനിൽ പൊതുസ്ഥലത്തുണ്ടായ ആക്രമണത്തില്‍ പരുക്കേറ്റ സാജന്‍ ഇന്‍സ്റ്റഗ്രാം വീഡിയോ വഴിയാണ് വിവരം പങ്കുവച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സാജൻ വീഡിയോ റെക്കോര്‍ഡ് ചെയ്തത്.

ആക്രമണത്തില്‍ പരുക്കേറ്റ സാജന്‍ ഇന്‍സ്റ്റഗ്രാം വീഡിയോ വഴിയാണ് വിവരം പങ്കുവച്ചത്

തന്റെ സ്റ്റുഡിയോയുടെ പുറത്ത് മറ്റൊരു കലാകാരനോടൊപ്പം നിൽക്കുകയായിരുന്ന തന്നെ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു എന്ന് സാജൻ മണി വീഡിയോയിൽ പറഞ്ഞു. ''ജര്‍മനിയിലെ ഒരു കുടിയേറ്റ കലാകാരന്റെ ജീവിതത്തിലെ ദൈദനംദിന പ്രശ്‌നമാണിത്. ഈ രാജ്യം ഒരു ദിവസം മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഭാഗ്യവശാല്‍ ചിലര്‍ എന്നെ സഹായിക്കാനെത്തി, അവര്‍ പോലീസിനെ വിളിച്ചു,'' സാജൻ പറഞ്ഞു.

2021 ല്‍ ബര്‍ലിന്‍ ആര്‍ട്ട് പ്രൈസും 2022 ല്‍ പ്രിന്‍സ് ക്ലോസ് മെമ്പര്‍ഷിപ്പും ലഭിച്ച സാജന്റെ കലാസൃഷ്ടികള്‍ നിലവിലൂള്ള സാമൂഹിക മാനദണ്ഡങ്ങളെ ചോദ്യം ചെയ്യുന്നതാണ്. അതിനാല്‍ അദ്ദേഹത്തിന്റെ മിക്ക കൃതികളും രൂക്ഷവിമര്‍ശനങ്ങള്‍ക്കും വംശീയ അധിക്ഷേപങ്ങള്‍ക്കും പാത്രമായിട്ടുണ്ട്.

അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ പലപ്പോഴും സ്വന്തം 'കറുത്ത ദളിത് ശരീരം' ഒരു സാമൂഹിക രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാറുണ്ട്. തൊട്ടുകൂടാത്ത ശരീരത്തിന്റെയും നിറത്തിന്റെയും വംശീയതയുടെയും രാഷ്ട്രീയത്തെക്കുറിച്ചാണ് ആ കലകളൊക്കെയും സംസാരിച്ചത്. ശരീരം, സ്ഥലം, സമയം എന്നിവയാണ് തന്റെ അടിസ്ഥാന മാധ്യമമെന്ന് അദ്ദേഹം പറയുന്നു. ദീര്‍ഘകാലത്തെ കലാപരമായ ഗവേഷണങ്ങള്‍ക്കൊടുവിലാണ് സാജന്റെ മിക്ക കൃതികളും പുറത്തുവരുന്നത്.

മലയാളി കലാകാരൻ സാജൻ മണിക്കുനേരെ ജർമനിയില്‍ വംശീയ ആക്രമണം
'ആർക്കും പ്രത്യേകം ഇളവില്ല'; നിജ്ജറിന്റെ കൊലപാതക അന്വേഷണത്തിൽ കാനഡയെ പിന്തുണയ്ക്കുന്നുവെന്ന് അമേരിക്ക

കണ്ണൂർ സ്വദേശിയായ സാജൻ മണി 2012 ല്‍ കൊച്ചി മുസിരിസ് ബിനാലെയുടെ ആദ്യ പതിപ്പില്‍ എഡിറ്റോറിയല്‍ ടീമില്‍ അംഗമായി പ്രവര്‍ത്തിച്ചു. 2016 ല്‍ സുനപരന്ത ഗോവ സെന്റര്‍ ഓഫ് ആര്‍ട്‌സില്‍ 200 മുട്ടയും അഞ്ച് ഗ്രില്‍ഡ് ചിക്കനും അതിന്റെ കൂടെ ഇന്ത്യന്‍ പതാകയുടെ ത്രിവര്‍ണവും ചേര്‍ത്ത് നിര്‍മിച്ച 'മതേതര മാംസം' എന്ന സൃഷ്ടി ശ്രദ്ധിക്കപ്പെട്ടിരുന്നു. ബെംഗളൂരുവില്‍ വിഷ്വല്‍ ഡിസൈനര്‍ ആര്‍ടിസ്റ്റ് ആയി ജോലി ചെയ്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in