പരമ്പരാഗത ആചാരത്തിന്റെ ഭാഗമായി പെണ്‍മുതലയെ വിവാഹം കഴിച്ച് മെക്‌സിക്കന്‍ മേയര്‍

പരമ്പരാഗത ആചാരത്തിന്റെ ഭാഗമായി പെണ്‍മുതലയെ വിവാഹം കഴിച്ച് മെക്‌സിക്കന്‍ മേയര്‍

തെക്കന്‍ മെക്‌സിക്കോക്കാരുടെ വിശ്വസം അനുസരിച്ച് അവരുടെ പ്രാദേശിക കഥകളിലെ രാജകുമാരിയെയാണ് പെണ്‍മുതലകള്‍ പ്രതിനിധീകരിക്കുന്നത്

പെണ്‍മുതലയെ വിവാഹം കഴിച്ച് മെക്‌സിക്കോയിലെ സാന്‍ പെഡ്രോ ഹുവാമെമുല എന്ന പട്ടണത്തിന്റെ മേയര്‍ വിക്ടര്‍ ഹ്യൂഗോ സോസ. പെണ്‍മുതലയെ വിവാഹം കഴിച്ചാല്‍ സൗഭാഗ്യവും സമ്പത്തും വരുമെന്ന പരമ്പരാഗത വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് മേയര്‍ വിക്ടര്‍ ഹ്യൂഗോ പെണ്‍മുതലയെ വിവാഹം കഴിച്ചത്. തെക്കന്‍ മെക്‌സിക്കോക്കാരുടെ വിശ്വസം അനുസരിച്ച് അവരുടെ പ്രാദേശിക കഥകളിലെ രാജകുമാരിയെയാണ് പെണ്‍മുതലകള്‍ പ്രതിനിധീകരിക്കുന്നത്.

'എല്ലാ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുന്നു, കാരണം ഞങ്ങള്‍ പ്രണയത്തിലാണ്. അതാണ് ഇവിടെ പ്രധാനം. പ്രണയമില്ലാതെ വിവാഹം കഴിക്കാന്‍ കഴിയില്ല. രാജകുമാരിയായ പെണ്‍കുട്ടിയുമായി ഞാന്‍ വിവാഹത്തിന് വഴങ്ങുന്നു,' ചടങ്ങിനിടെ സോസ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരമ്പരാഗത ആചാരത്തിന്റെ ഭാഗമായി പെണ്‍മുതലയെ വിവാഹം കഴിച്ച് മെക്‌സിക്കന്‍ മേയര്‍
വീണ്ടും 'ദൃശ്യം' മോഡൽ കൊലപാതകം; മകനെ കൊന്ന് കക്കൂസ് കുഴിയിൽ ഉപേക്ഷിച്ച അമ്മ അറസ്റ്റിൽ

ചോന്തല്‍, ഹുവാവ് എന്നീ തദ്ദേശീയ വിഭാഗങ്ങള്‍ തമ്മിലുള്ള സമാധാനത്തിന്റെ സ്മരണയ്ക്കായി 230 വര്‍ഷമായി ഈ ചടങ്ങ് നടത്തിവരുന്നു. ചൊന്തല്‍ രാജാവിന്റെ വിഭാഗത്തെ ഉള്‍ക്കൊള്ളുന്ന മേയര്‍ ഉരഗത്തെ വിവാഹം കഴിക്കുന്നു. ഇത് രണ്ട് സംസ്‌കാരങ്ങളുടെ ഐക്യത്തെയാണ് സൂചിപ്പിക്കുന്നത്.

വിവാഹ ചടങ്ങ് സമൂഹങ്ങളെ ഭൂമിയുമായി ബന്ധിപ്പിക്കാനും മഴ, വിള മുളയ്ക്കല്‍, ഐക്യം എന്നിവയ്ക്കായി അനുഗ്രഹം തേടാനും അനുവദിക്കുമെന്നാണ് ഇവരുടെ വിശ്വാസം. 'ഈ വിവാഹം ഭൂമി മാതാവിന്റെ ചിഹ്നവുമായാണ് ബന്ധപ്പെടുത്തുന്നത്. മഴ, വിത്ത് മുളയ്ക്കല്‍, ചോന്തല്‍ മനുഷ്യര്‍ക്ക് സമാധാനവും ഐക്യവും ലഭിക്കും തുടങ്ങിയവയാണ് മുതലയെ വിവാഹം കഴിക്കുന്നതിലൂടെ ഇക്കൂട്ടര്‍ വിശ്വസിക്കുന്നത്,' സാന്‍ പെഡ്രോ ഹുവാമെലുലയുടെ ചരിത്രകാരനായ ജെയിം സരാട്ടെ വിശദീകരിച്ചു.

പരമ്പരാഗത ആചാരത്തിന്റെ ഭാഗമായി പെണ്‍മുതലയെ വിവാഹം കഴിച്ച് മെക്‌സിക്കന്‍ മേയര്‍
മണിക്കൂറുകളോളം നീളുന്ന ഏറ്റുമുട്ടൽ, കണ്ണീർവാതക പ്രയോഗം; പാരിസിൽ കലാപവും അറസ്റ്റും തുടരുന്നു

വിവാഹ ചടങ്ങുകള്‍ക്ക് മുമ്പ്, ഇഴജന്തുക്കളെ നൃത്തത്തിനായി ആളുകളുടെ വീടുകളിലേക്ക് കൊണ്ടുപോകുന്നു. വിപുലമായ വസ്ത്രം ധരിപ്പിച്ച മുതലയുടെ മൂക്ക് സുരക്ഷയ്ക്കായി അടക്കും. ടൗണ്‍ ഹാളില്‍ വച്ചാണ് വിവാഹം നടക്കുക. അവിടെ വച്ച് ഒരു പ്രാദേശിക മത്സ്യത്തൊഴിലാളി നല്ല മത്സ്യബന്ധനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനകളും പ്രതീക്ഷകളും പ്രകടിപ്പിക്കും. വധുവായ ഇഴജന്തുവിനൊപ്പം നൃത്തം ചെയ്യുകയും മേയര്‍ ഇഴജന്തുക്കളുടെ മൂക്കില്‍ ചുംബിക്കുന്നതോടെ ചടങ്ങ് സമാപിക്കുന്നു.

logo
The Fourth
www.thefourthnews.in