ബലാത്സംഗം ചെയ്തയാളെ സ്വരക്ഷയ്ക്കായി കൊലപ്പെടുത്തിയ മെക്‌സിക്കൻ യുവതിക്ക് ജയില്‍മോചനം

ബലാത്സംഗം ചെയ്തയാളെ സ്വരക്ഷയ്ക്കായി കൊലപ്പെടുത്തിയ മെക്‌സിക്കൻ യുവതിക്ക് ജയില്‍മോചനം

യുവതിയെ ശിക്ഷിച്ചതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു

മെക്‌സിക്കോയില്‍ ബലാത്സംഘം ചെയ്ത പ്രതിയെ സ്വയരക്ഷയ്ക്കായി കൊലപ്പെടുത്തിയ യുവതിക്ക് ജയില്‍ മോചനം. 2021 മെയിലുണ്ടായ സംഭവത്തിൽ ഇരുപത്തിമൂന്നുകാരിയായ റൊക്‌സാന റൂയിസിനെ ആറ് വർഷത്തേക്കായിരുന്നു ശിക്ഷിച്ചിരുന്നത്.

സ്വരക്ഷയ്ക്കായി കൊലപാതകം ചെയ്യേണ്ടിവന്ന യുവതിയെ ജലിലടച്ചതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇതേത്തുടർന്നാണ് കോടതി ശിക്ഷയിൽനിന്ന് മോചിപ്പിച്ചത്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് യുവതി 16,000 യുഎസ് ഡോളര്‍ നഷ്ടരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.

ബലാത്സംഗം ചെയ്തയാളെ സ്വരക്ഷയ്ക്കായി കൊലപ്പെടുത്തിയ മെക്‌സിക്കൻ യുവതിക്ക് ജയില്‍മോചനം
മെക്സിക്കോയില്‍ അമേരിക്കന്‍ പൗരന്മാരെ തട്ടിക്കൊണ്ടു പോയ സംഭവം; രണ്ടു പേര്‍ കൊല്ലപ്പെട്ടു

യുവതിയെ ശിക്ഷിച്ചതിനെതിരെ മെക്സിക്കോയിൽ നിരവധി പ്രക്ഷോഭങ്ങളാണുണ്ടായത്. സ്ത്രീകള്‍ക്കെതരെയുളള അക്രമങ്ങള്‍ക്കും കടന്നുകയറ്റങ്ങള്‍ക്കുമെതിരെ സ്ത്രീകള്‍ കൂട്ടത്തോടെ തെരുവിലിറങ്ങി. ' ജീവൻ സംരക്ഷിക്കാനുള്ള പ്രതിരോധം കുറ്റകരമല്ല' എന്ന മുദ്രവാക്യത്തോടെയായിരുന്നു പ്രതിഷേധം.

കേസിന്റെ പേരില്‍ തനിക്ക് വധഭീഷണിയുണ്ടെന്നും മകന്റെ ജീവനില്‍ ആശങ്കയുണ്ടെന്നും കോടതി വിധിക്കുശേഷം റൂയിസ് പ്രതികരിച്ചു. ''തന്നെ ശിക്ഷിച്ചത് നീതിയല്ല, താന്‍ ബലാത്സംഗത്തിന് ഇരയാണ്. സ്വരക്ഷയ്ക്കായാണ് ഞാന്‍ അയാളെ കൊലപ്പെടുത്തിയത്. അല്ലെങ്കില്‍ അയാള്‍ തന്നെ കൊല്ലുമായിരുന്നു,'' റൂയിസ് പറഞ്ഞു.

സംഭവത്തില്‍ റൂയിസിനോട് മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രസ് മാനുല്‍ ലോപ്‌സ് ക്ഷമാപണം നടത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റൂയിസ് പൂര്‍ണമായും നിരപരാധിയാണെന്ന് അഭിഭാഷക ആന്‍ജല്‍ കറേറ കോടതിയില്‍ വാദിച്ചു. അവളുടെ നിരപരാധിത്തം ഭരണകൂടം തിരിച്ചറിഞ്ഞതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബലാത്സംഗം ചെയ്തയാളെ സ്വരക്ഷയ്ക്കായി കൊലപ്പെടുത്തിയ മെക്‌സിക്കൻ യുവതിക്ക് ജയില്‍മോചനം
ബാല ലൈംഗികാതിക്രമങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളിൽ ഇന്ത്യ 15 ആം സ്ഥാനത്ത്

ഓക്സാക്ക സംസ്ഥാനത്തുള്ള റൂയിസ് നെസഹോൾകോയ്‌ട്ടോൾ മുനിസിപ്പാലിറ്റിയിൽ ഫ്രഞ്ച് ഫ്രൈസ് വിൽപ്പനക്കാരിയായിരുന്നു. സംഭവദിവസം റൂയിസ് സുഹൃത്തിനും കൊല്ലപ്പെട്ടയാൾക്കുമൊപ്പം മദ്യപിച്ചിരുന്നു. തുടർന്ന് റൂയിസ് കൊല്ലപ്പെട്ടയാൾക്കൊപ്പം തന്റെ വീട്ടിലേക്ക് പോയി. രാത്രിയായതിനാലും തന്റെ വീട്ടിലേക്ക് ദൂരം കൂടുതലായതിനാലും കൊല്ലപ്പെട്ടയാൾ റൂയിസിന്റെ വസതിയിൽ തങ്ങി. ഇതിനിടെ, മറ്റൊരു മുറിയിൽ തനിച്ച് ഉറങ്ങുകയായിരുന്ന റൂയിസിനെ അക്രമി കീഴ്‌പ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനിടെയാണ് റൂയിസ് അക്രമിയെ കൊലപ്പെടുത്തിയതെന്നും അഭിഭാഷക വാദിച്ചു.

എന്നാല്‍ സ്വയരക്ഷയ്ക്കായി അക്രമിയെ തലയ്ക്കടിച്ച് ബോധരഹിതനാക്കിയാല്‍ മതിയായിരുന്നില്ലെയെന്ന് കോടതി ചോദിച്ചു. ഈ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും അക്രമി അബോധാവസ്ഥയിലാണെന്ന് റൂയിസിന് മനസിലാക്കാൻ സാധിച്ചിരുന്നില്ലെന്നും പരിഭ്രാന്തിലായതിനെത്തുടർന്നാണ് മൃതദേഹം മറവുചെയ്യാനായി കൊണ്ടുപോകാൻ ശ്രമിച്ചതെന്നും അഭിഭാഷക പറഞ്ഞു.

മൃതദേഹം മാറ്റുന്നതിനിടയിലാണ് റൂയിസ് പോലീസ് പിടിയിലാകുന്നത്. താന്‍ ബലാംത്സംഗത്തിനിരയാണെന്ന് റൂയിസ് പോലീസിനോട് പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. ലൈംഗികാതിക്രമ കേസുകളില്‍ നടത്തേണ്ടിയിരുന്ന ഫോറന്‍സിക് പരിശോധനയും നടത്തിയില്ല.

മെക്‌സിക്കന്‍ സ്ത്രീകളില്‍ പകുതിയോളം പേരും ലൈംഗികാതിക്രമങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2022ല്‍ 3,754 സ്ത്രീകളാണ് മനപ്പൂർവമുള്ള ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഒരു ദിവസം ശരാശരി 10 പേർ. മുൻവർഷത്തേക്കാൾ വളരെ കൂടുതലാണ് ഈ സംഖ്യ. എന്നാൽ മൂന്നിലൊന്ന് കേസില്‍ മാത്രമാണ് അന്വേഷണം നടക്കുന്നത്.

logo
The Fourth
www.thefourthnews.in