കഴിഞ്ഞ 10 വർഷത്തിനിടെ ആഫ്രിക്കയിൽ നിന്ന് യുഎഇയിലേക്ക് കുടിയേറിയത് 3,500 ശതകോടീശ്വരന്മാർ

കഴിഞ്ഞ 10 വർഷത്തിനിടെ ആഫ്രിക്കയിൽ നിന്ന് യുഎഇയിലേക്ക് കുടിയേറിയത് 3,500 ശതകോടീശ്വരന്മാർ

ആഗോള നിക്ഷേപകർക്കിടയിൽ ആത്മവിശ്വാസം വർധിപ്പിച്ചുകൊണ്ട് യുഎഇ സർക്കാർ കോവിഡ് -19 വിജയകരമായി കൈകാര്യം ചെയ്തതിരുന്നു. ഇതിന് ശേഷമുള്ള കാലത്താണ് ധാരാളം പേർ കുടിയേറിയത്

കഴിഞ്ഞ 10 വർഷത്തിനിടെ ആഫ്രിക്കയിൽ നിന്ന് യുഎഇയിലേക്ക് കുടിയേറിയത് ഏകദേശം 3,500 ശതകോടീശ്വരന്മാർ. പ്രതിവർഷം ശരാശരി 350 ശതകോടീശ്വരന്മാരാണ് ഇത്തരത്തിൽ കുടിയേറുന്നത്. ഇവരിൽ ഭൂരിഭാഗവും ആഫ്രിക്കയിലെ ഏറ്റവും വലിയ സമ്പന്ന വിപണികളായ ദക്ഷിണാഫ്രിക്ക, ഈജിപ്ത്, നൈജീരിയ, എന്നിവിടങ്ങളിൽ നിന്നും ടാൻസാനിയ, അൾജീരിയ എന്നീ രാജ്യങ്ങളിൽ നിന്നുമാണ് കുടിയേറുന്നതെന്ന് ന്യൂ വേൾഡ് വെൽത്തിലെ ഗവേഷണ മേധാവി ആൻഡ്രൂ അമോയിൽസ് ചൂണ്ടിക്കാട്ടുന്നു. 2023 ആഫ്രിക്ക വെൽത്ത് റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞ 10 വർഷത്തിനിടെ ആഫ്രിക്കയിൽ നിന്ന് യുഎഇയിലേക്ക് കുടിയേറിയത് 3,500 ശതകോടീശ്വരന്മാർ
മഴക്കെടുതി: നിർമാണങ്ങളെക്കുറിച്ച് പഠിക്കാന്‍ യുഎഇ; ഉത്തരവിട്ട് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്

"ആഫ്രിക്കയിൽ നിന്ന് യുഎഇയിലേക്ക് കുടിയേറുന്നതിന് നിരവധി കാരണങ്ങളുണ്ട്, ബിസിനസ് അവസരങ്ങൾ അവയിൽ ഒന്നാണ്. ഉദാഹരണത്തിന് ദുബായ് ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ്, സാമ്പത്തിക കേന്ദ്രങ്ങളിൾ ഒന്നാണ്. ആഫ്രിക്കയിലെ സുരക്ഷ ആശങ്കകൾ മറ്റൊരു കാരണമാണ്. കൂടാതെ യുഎഇയിൽ കുറഞ്ഞ നികുതിയും ഒരു കാരണമാണ്''- അമോയിൽസ് ഖലീജ് ടൈംസിനോട് പറഞ്ഞു.

“ആഫ്രിക്കയിൽ നിന്ന് യുഎഇയിലേക്കുള്ള കുടിയേറ്റത്തിൻ്റെ ഈ പ്രവണത 2024 ന് ശേഷവും തുടരുന്നുണ്ട്. ലണ്ടനെയും പാരീസിനെയും മറികടന്ന് യൂറോപ്പ് - മിഡിൽ ഈസ്റ്റ് മേഖലയിലെ പ്രധാന കോടീശ്വര സമ്പത്തിൻ്റെ കേന്ദ്രമായി ദുബായ് മാറുന്നു,” അമോയിൽസ് പറഞ്ഞു.

അമോയിൽസ് പറയുന്നതനുസരിച്ച്, 2013 മുതൽ 2023 വരെയുള്ള കാലയളവിൽ 18,700 ഉയർന്ന ആസ്തിയുള്ള വ്യക്തികൾ ആഫ്രിക്ക വിട്ടിട്ടുണ്ട്. കൂടുതലും യുകെ, യുഎസ്, ഓസ്‌ട്രേലിയ, യുഎഇ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ ആളുകളും കുടിയേറിയിട്ടുള്ളത്.

കഴിഞ്ഞ 10 വർഷത്തിനിടെ ആഫ്രിക്കയിൽ നിന്ന് യുഎഇയിലേക്ക് കുടിയേറിയത് 3,500 ശതകോടീശ്വരന്മാർ
ഗൾഫിൽ ശമിക്കാതെ മഴ; ദുബായിലെ വിമാനസർവിസുകൾ താറുമാറായി, കേരളത്തിൽനിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, മൊണാക്കോ, പോർച്ചുഗൽ, കാനഡ, ന്യൂസിലാൻഡ്, ഇസ്രയേൽ എന്നിവിടങ്ങളിലേക്കും വലിയ അളവിൽ കോടീശ്വരന്മാർ എത്തിയിട്ടുണ്ട്.

ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് റിപ്പോർട്ട് പ്രകാരം, യുഎഇയിൽ 116,500 കോടീശ്വരന്മാരും 100 മില്യൺ ഡോളർ സമ്പത്തും 20 ശതകോടീശ്വരന്മാരുമുണ്ട്. ദുബായിൽ 72,500 കോടീശ്വരന്മാരും 15 ശതകോടീശ്വരന്മാരും ഉണ്ട്.

ആഗോള നിക്ഷേപകർക്കിടയിൽ ആത്മവിശ്വാസം വർധിപ്പിച്ചുകൊണ്ട് സർക്കാർ കോവിഡ് -19 വിജയകരമായി കൈകാര്യം ചെയ്തതിരുന്നു. ഇതിന് ശേഷമുള്ള കാലത്താണ് ധാരാളം പേർ യുഎഇ തേടിയെത്തിയത്. കൂടാതെ, ലോകമെമ്പാടുമുള്ള മികച്ച പ്രതിഭകളെ ആകർഷിക്കുന്നതിനായി നിരവധി പുതിയ ബിസിനസ് സൗഹൃദ നയങ്ങൾ രാജ്യം അവതരിപ്പിച്ചിട്ടുണ്ട്.

"യുഎഇയിൽ, ബിസിനസ് നിയന്ത്രണങ്ങളിൽ ഇളവുകളും അതിൻ്റെ ആകർഷകമായ ഗോൾഡൻ വിസ പ്രോഗ്രാമും ദുബായ് പോലുള്ള നഗരങ്ങളുടെ ജനപ്രീതി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു," ക്ഷിണാഫ്രിക്കയുടെ സിഇഒയും ബാർക്ലേസിലെ ആഫ്രിക്കയുടെ മാർക്കറ്റ് ഹെഡുമായ അമോൽ പ്രഭു പറഞ്ഞു.

കഴിഞ്ഞ 10 വർഷത്തിനിടെ ആഫ്രിക്കയിൽ നിന്ന് യുഎഇയിലേക്ക് കുടിയേറിയത് 3,500 ശതകോടീശ്വരന്മാർ
ഗൾഫിൽ കനത്ത മഴ, വിദ്യാര്‍ഥികളുള്‍പ്പെടെ 18 മരണം; പിന്നില്‍ അസന്തുലിതമായ കാലാവസ്ഥാ തരംഗങ്ങളെന്ന് വിദഗ്ധര്‍

ആഫ്രിക്കയെ കൂടാതെ, യുകെയിൽ നിന്ന് കഴിഞ്ഞ 10 വർഷത്തിനിടെ 1,500 കോടീശ്വരന്മാരാണ് ദുബായിലേക്ക് കുടിയേറിയത്.

logo
The Fourth
www.thefourthnews.in