ഒരു കിലോ സ്വർണ്ണം സമ്മാനമായി വന്നു, ഫ്രീയായി ലഭിച്ച ടിക്കറ്റിലൂടെ

ഒരു കിലോ സ്വർണ്ണം സമ്മാനമായി വന്നു, ഫ്രീയായി ലഭിച്ച ടിക്കറ്റിലൂടെ

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് ജയകുമാറിന് സ്വർണ്ണം ലഭിച്ചത്

ജയകുമാറും സുഹൃത്തുക്കളായ 18 പേരും ചേർന്നാണ് അബുദാബിയിലെ ബിഗ് ടിക്കറ്റെടുത്തത്. 2 ടിക്കറ്റെടുത്താല്‍ ഒരെണ്ണം സൗജന്യമായി ലഭിയ്ക്കും. ഇങ്ങനെ ഫ്രീയായി ജയകുമാറിന് ലഭിച്ച ടിക്കറ്റിനാണ് ഒരു കിലോ സ്വർണ്ണം ലഭിച്ചത്. പ്രതിവാര നറക്കെടുപ്പില്‍ ഈ മാസം സമ്മാനം നേടുന്ന രണ്ടാമത്തെ ഇന്ത്യാക്കാരൻ കൂടിയായി ജയകുമാർ.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി അബുദാബിയില്‍ ജോലി ചെയ്യുകയാണ് എഞ്ചിനീയറായ ജയകുമാര്‍. 2019 മുതല്‍ ബിഗ് ടിക്കറ്റ് വാങ്ങുന്നയാളാണ്. ഒടുവില്‍ ഫ്രീയായി ലഭിച്ച ടിക്കറ്റിലൂടെ സ്വർണ്ണം തേടിയെത്തുകയായിരുന്നു. നവംമ്പര്‍ മൂന്നാം തിയതിയുളള നറുക്കെടുപ്പില്‍ 25 മില്യണ്‍ ദിര്‍ഹം നേടാനുളള അവസരവും ജയകുമാറിന് ലഭിക്കും.

ഒക്ടോബര്‍ 31 വരെ ജനങ്ങള്‍ക്ക് ബിഗ് ടിക്കറ്റ് വാങ്ങാനുളള അവസരമുണ്ട്. ടിക്കറ്റുകള്‍ ഓണ്‍ലൈനായും അബുദാബി ഇന്‍റര്‍നാഷണല്‍ എയര്‍പോർട്ടിലെയും അല്‍ ഐന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോർട്ടിലെയും ഇന്‍ സ്‌റ്റോര്‍ കൗണ്ടര്‍ വഴിയും ടിക്കറ്റുകള്‍ വാങ്ങാനാകും.

logo
The Fourth
www.thefourthnews.in