കുവൈത്ത് അമീർ ഷെയ്‌ഖ് നവാഫ് അഹ്‌മദ് അൽ ജാബിർ അല്‍ സബാഹ് അന്തരിച്ചു

കുവൈത്ത് അമീർ ഷെയ്‌ഖ് നവാഫ് അഹ്‌മദ് അൽ ജാബിർ അല്‍ സബാഹ് അന്തരിച്ചു

ഒരു മാസമായി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജാബിർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

കുവൈത്ത് അമീർ ഷെയ്‌ഖ് നവാഫ് അഹ്‌മദ് അൽ ജാബിർ അല്‍ സബാഹ് അന്തരിച്ചു. 86 വയസായിരുന്നു. ഒരു മാസമായി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കുവൈത്ത് രാജകുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗവും കുവൈത്തിൻറെ പതിനാറാം അമീറുമായിരുന്നു ശൈഖ് നവാഫ് അഹ്‌മദ് അൽ ജാബിർ അൽ അല്‍ സബാഹ്.

കുവൈത്ത് അമീർ ഷെയ്‌ഖ് നവാഫ് അഹ്‌മദ് അൽ ജാബിർ അല്‍ സബാഹ് അന്തരിച്ചു
ഗാസയിലെ ആക്രമണത്തില്‍ മൂന്ന് ബന്ദികള്‍ കൊല്ലപ്പെട്ടു; അബദ്ധംപറ്റിയെന്ന് ഇസ്രയേൽ സൈന്യം

അർദ്ധ സഹോദരന്‍ ഷെയ്‌ഖ് സബാഹ് അല്‍ അഹ്‌മദ് അല്‍ സബാഹിന്റെ മരണത്തെ തുടർന്ന് 2020-ലാണ് ഷെയ്‌ഖ് നവാഫ് അധികാരത്തിലേറിയത്. അധികാരത്തിലേറുന്നതിന് മുന്‍പ് പതിറ്റാണ്ടോളം ഉയർന്ന പദവി ഷെയ്‌ഖ് നവാഫ് വഹിച്ചിരുന്നു. 1990-ല്‍ ഇറാഖ് സൈന്യം ആക്രമിക്കുമ്പോള്‍ ഷെയ്‌ഖ് നവാഫായിരുന്നു പ്രതിരോധ മന്ത്രി. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ മാസമായിരുന്നു ഷെയ്‌ഖ് നവാഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

logo
The Fourth
www.thefourthnews.in