കുവൈറ്റിൽ തൊഴിലാളികളുടെ അപ്പാർട്ട്മെന്റിൽ തീപിടിത്തം, മലയാളികള്‍ ഉള്‍പ്പെടെ 49 മരണം, ഉടമകളെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്

കുവൈറ്റിൽ തൊഴിലാളികളുടെ അപ്പാർട്ട്മെന്റിൽ തീപിടിത്തം, മലയാളികള്‍ ഉള്‍പ്പെടെ 49 മരണം, ഉടമകളെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്

തെക്കന്‍ അഹ്‌മദി ഗവര്‍ണറ്റേറിലെ മംഗഫ് നഗരത്തിലെ വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്

കുവൈറ്റിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ മരണസംഖ്യ ഉയരുന്നു. മലയാളികള്‍ ഉള്‍പ്പെടെ 49 പേര്‍ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങളിൽനിന്നുള്ള വിവരം. 15 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

തെക്കന്‍ അഹ്‌മദി ഗവര്‍ണറ്റേറിലെ മംഗഫ് നഗരത്തിലെ വ്യവസായ സ്ഥാപനത്തിന്റെ തൊഴിലാളി ക്യാമ്പ് സ്ഥിതിചെയ്യുന്ന ആറ് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്നു പുലര്‍ച്ചെ നാലോടെയാണു സംഭവം. കെട്ടിടത്തില്‍നിന്ന് താമസക്കാരെ മുഴുവനായും ഒഴിപ്പിച്ചു.

മലയാളി ഉടമയായ എന്‍ബിടിസി ഗ്രൂപ്പിന്റേതാണ് തീപിടിച്ച കെട്ടിടം

ഉറക്കത്തിനിടെ വലിയതോതിലുള്ള പുകയിൽ ശ്വാസം മുട്ടിയാണ് പലരുടെയും മരണമെന്നാണ് റിപ്പോർട്ടുകൾ. മരിച്ചവര്‍ ഏതു രാജ്യക്കാരാണെന്നുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. അതേസമയം, മരിച്ചവരില്‍ നാലു പേര്‍ ഇന്ത്യക്കാരാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. രണ്ടുപേര്‍ മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയും ഒരു ഉത്തരേന്ത്യന്‍ സ്വദേശിയും മരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പരുക്കേറ്റവരെ വിവിധ ആശുപത്രികളിലേക്കു മാറ്റിയതായും പലരുടെയും നില ഗുരുതരമാണെന്നും കുവൈറ്റിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കുവൈറ്റിൽ തൊഴിലാളികളുടെ അപ്പാർട്ട്മെന്റിൽ തീപിടിത്തം, മലയാളികള്‍ ഉള്‍പ്പെടെ 49 മരണം, ഉടമകളെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്
പതിനാറായിരത്തിലേറെ ഉപരോധം, ഫലം വട്ടപ്പൂജ്യം; പാശ്ചാത്യ രാജ്യങ്ങളുടെ നിയന്ത്രണങ്ങളെ കാറ്റിൽ പറത്തുന്ന റഷ്യ

മലയാളി ഉടമയായ എന്‍ബിടിസി ഗ്രൂപ്പിന്റേതാണ് തീപിടിച്ച കെട്ടിടം. മലയാളികള്‍ ഉള്‍പ്പെടെ ഇരുന്നൂറോളം പേര്‍ ഇവിടെ താമസിക്കുന്നുണ്ട്. താഴത്തെ നിലയിലുള്ള അടുക്കളയില്‍നിന്നാണ് തീ പടര്‍ന്നതെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തീ ആളിപ്പടര്‍ന്നതിനെത്തുടര്‍ന്ന് കെട്ടിടത്തില്‍നിന്ന് എടുത്തുചാടിയ നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റി.

കുവൈറ്റിൽ തൊഴിലാളികളുടെ അപ്പാർട്ട്മെന്റിൽ തീപിടിത്തം, മലയാളികള്‍ ഉള്‍പ്പെടെ 49 മരണം, ഉടമകളെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്
ക്രൈംസീനില്‍ ദർശന്റെ വാഹനം, പോലീസ് പിടിച്ചെടുത്തു; കൊലപാതകത്തിൽ നേരിട്ട് പങ്കോ? കുരുക്കായി സിസിടിവി ദൃശ്യങ്ങൾ

അഗ്‌നിശമന സേന തീ നിയന്ത്രണവിധേയമാക്കിയതായും അപകടത്തിനിരയായവരെ കണ്ടെത്താന്‍ പരിശോധന തുടരുകയാണെന്നും ഫോറന്‍സിക് എവിഡന്‍സ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ഈദ് അല്‍ ഒവൈഹാനെ ഉദ്ധരിച്ച് കുവൈറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു.

കെട്ടിട ഉടമയെയും പരിപാലനച്ചുമതലുള്ളയാളെയും കമ്പനി ഉടമയെയും അന്വേഷണ വിധേയമായി അറസ്റ്റ് ചെയ്യാൻ കുവൈറ്റ് ഒന്നാം ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അൽ-സബാഹ് ഉത്തരവിട്ടു. കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ നിരവധി പ്രധാന ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു.

അപകടസ്ഥലവും പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ആദർശ് സ്വൈക സന്ദർശിച്ചു.

logo
The Fourth
www.thefourthnews.in