തുർക്കി-സിറിയ ഭൂകമ്പം ബാധിച്ചത് ഏഴ് ദശലക്ഷത്തിലധികം കുട്ടികളെയെന്ന് ഐക്യരാഷ്ട്രസഭ

തുർക്കി-സിറിയ ഭൂകമ്പം ബാധിച്ചത് ഏഴ് ദശലക്ഷത്തിലധികം കുട്ടികളെയെന്ന് ഐക്യരാഷ്ട്രസഭ

574 കുട്ടികൾക്ക് രക്ഷിതാക്കളെ നഷ്ടമായതായി തുർക്കി വൈസ് പ്രസിഡന്റ്

തുർക്കി-സിറിയ അതിർത്തി മേഖലയിലുണ്ടായ ഭൂകമ്പം ഏഴ് ദശലക്ഷത്തിലധികം കുട്ടികളെ ബാധിച്ചതായി ഐക്യരാഷ്ട്രസഭ. ദുരന്തം മരണം മാത്രമല്ല വിതച്ചത്, കുട്ടികളില്‍ മാനസികമായ ആഘാതവും ഉണ്ടാക്കിയെന്നാണ് ഐക്യരാഷ്ട്രസഭയുടെ വിലയിരുത്തല്‍. "തുർക്കിയിൽ ഭൂകമ്പമുണ്ടായ പത്തോളം പ്രവിശ്യകളിലായി താമസിച്ചിരുന്ന കുട്ടികളുടെ എണ്ണം 4.6 ദശലക്ഷമാണ്. സിറിയയിൽ ഇത് 2.5 ദശലക്ഷം കുട്ടികളായിരുന്നു” യുണിസെഫ് വക്താവ് ജെയിംസ് എൽഡർ ജനീവയിൽ പറഞ്ഞു.

തുർക്കി-സിറിയ ഭൂകമ്പം ബാധിച്ചത് ഏഴ് ദശലക്ഷത്തിലധികം കുട്ടികളെയെന്ന് ഐക്യരാഷ്ട്രസഭ
തുർക്കി-സിറിയ ഭൂകമ്പം: പ്രതീക്ഷകൾ അവസാനിക്കുന്നു, മരണ സംഖ്യ 25,000 കടന്നു

തകർന്ന കെട്ടിടങ്ങളിൽ നിന്ന് പുറത്തെടുത്ത 574 കുട്ടികൾക്ക് രക്ഷിതാക്കളെ നഷ്ടമായതായി തുർക്കി വൈസ് പ്രസിഡന്റ് ഫുവാട്ട് ഒക്ടേ പറഞ്ഞു. 76 പേർക്ക് മാത്രമാണ് കുടുംബങ്ങളിലേയ്ക്ക് തിരികെ മടങ്ങാനായത്. കാണാതായ കുട്ടികളെ തിരഞ്ഞ് നിരവധി മാതാപിതാക്കളാണ് തുർക്കിയിലെ മറ്റൊരു ദുരന്തക്കാഴ്ച. തുർക്കി-സിറിയ അതിർത്തി മേഖലയിലുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 25,000 കടന്നുവെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ.

തുർക്കി-സിറിയ ഭൂകമ്പം ബാധിച്ചത് ഏഴ് ദശലക്ഷത്തിലധികം കുട്ടികളെയെന്ന് ഐക്യരാഷ്ട്രസഭ
രണ്ട് രാജ്യങ്ങളെ പിടിച്ചുലച്ച ദുരന്തം: തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പത്തിന് വഴിവച്ചത് എന്ത്?

പല രാജ്യങ്ങളിൽ നിന്നുൾപ്പെടെ, പതിനായിരക്കണക്കിന് പേരാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അതികഠിനമായ ശൈത്യവും തകർന്ന റോഡുകളുമെല്ലാം ദുരിതം കൂടുതൽ വർധിപ്പിക്കുന്നുണ്ട്. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ തുർക്കിയിൽ 21,848 പേരും സിറിയയിൽ 3,553 പേരുമാണ് മരിച്ചത്. തിങ്കളാഴ്ച നടന്ന ഭൂകമ്പത്തെ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമെന്നാണ് തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ വിശേഷിപ്പിച്ചത്. ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് ഇനിയും തിരിച്ചറിയാനായിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയും വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in