വിമതമേഖലയിൽ മ്യാൻമർ സൈന്യത്തിന്റെ വ്യോമാക്രമണം; അൻപതിലേറെ മരണം

വിമതമേഖലയിൽ മ്യാൻമർ സൈന്യത്തിന്റെ വ്യോമാക്രമണം; അൻപതിലേറെ മരണം

സമീപകാലത്ത് സൈന്യം രാജ്യത്ത് നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്

മ്യാൻമാർ സൈന്യം രാജ്യത്തിന്റെ വിമത മേഖലയിൽ നടത്തിയ വ്യോമാക്രമണത്തിൽ 50 ലധികം പേർ കൊല്ലപ്പെട്ടു.മ്യാൻമറിൽ ആഭ്യന്തര യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ പട്ടാളഭരണത്തെ എതിർത്തവരെ ലക്ഷ്യം വെച്ചാണ് സൈന്യം ആക്രമണം നടത്തിയത്. സൈനിക സർക്കാരിനെ എതിർക്കുന്ന വടക്ക്-പടിഞ്ഞാറൻ സാഗിംഗ് മേഖലയിലെ ഒരു ഗ്രാമത്തെ ലക്ഷ്യമിട്ടായിരുന്നു ചൊവ്വാഴ്ച ആക്രമണം. സെൻട്രൽ സാഗിംഗ് മേഖലയിലെ ഒരു കമ്മ്യൂണിറ്റി ഹാളിൽ ആക്രമണം നടത്തിയതായി മ്യാന്മാർ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. സമീപകാലത്ത് സൈന്യം രാജ്യത്ത് നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്.

ആക്രമണത്തിൽ സ്കൂൾ വിദ്യാർത്ഥികളും സ്ത്രീകളും അടക്കം 50 നും 100 നും ഇടയിലുള്ള ആളുകൾ കൊല്ലപ്പെട്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൃത്യമായ കണക്കുകൾ ലഭ്യമല്ല.

ഗ്രാമത്തിൽ ഒരു അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന്റെ ഉദ്ഘാടനത്തിനായി ആളുകൾ ഒത്തുകൂടിയ സമയത്താണ് വ്യോമാക്രമണം നടത്തിയത്. ഭരണത്തെ എതിർക്കുന്ന ഒരു ഗ്രൂപ്പിന്റെ ഓഫീസ് തുറക്കുന്ന ചടങ്ങിൽ ആണ് സുരക്ഷാ സേന ആക്രമണം നടത്തിയതെന്ന് സൈനിക വക്താവ് സോ മിൻ ടുന്നിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ ചിലർ യൂണിഫോം ധരിച്ച അട്ടിമറി വിരുദ്ധ പോരാളികളാണ്. സിവിലിയൻ വസ്ത്രം ധരിച്ച ചിലരുണ്ടാകാം. പീപ്പിൾസ് ഡിഫൻസ് ഫോഴ്‌സ് (പിഡിഎഫ്) എന്നറിയപ്പെടുന്ന ഗ്രൂപ്പുകൾ കുഴിച്ച ഖനികളാണ് ചില മരണങ്ങൾക്ക് കാരണമായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആക്രമണത്തിൽ സ്കൂൾ വിദ്യാർത്ഥികളും സ്ത്രീകളും അടക്കം 50 നും 100 നും ഇടയിലുള്ള ആളുകൾ കൊല്ലപ്പെട്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൃത്യമായ കണക്കുകൾ ലഭ്യമല്ല. ഛിന്നഭിന്നമായ മൃതദേഹങ്ങൾ നിലത്ത് കിടക്കുന്നതും നിരവധി കെട്ടിടങ്ങൾക്ക് തീപിടിച്ചതുമായ കൂട്ടക്കൊലയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വിമതമേഖലയിൽ മ്യാൻമർ സൈന്യത്തിന്റെ വ്യോമാക്രമണം; അൻപതിലേറെ മരണം
ആങ് സാൻ സ്യൂചിക്ക് മൂന്ന് വർഷത്തെ കഠിന തടവ് വിധിച്ച് മ്യാൻമറിലെ സൈനിക കോടതി

ചൊവ്വാഴ്ച പുലർച്ചെ കമ്മ്യൂണിറ്റി ഹാളിൽ ഫൈറ്റർ ജെറ്റുകൾ ബോംബ് വർഷിച്ചാണ് ആക്രമണം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൊട്ടുപിന്നാലെയെത്തിയ ഹെലികോപ്റ്റർ ഗൺഷിപ്പുകൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടവർക്ക് നേരെ വെടിയുതിർക്കുകയും രക്ഷാപ്രവർത്തനത്തെ തടസപ്പെടുത്തുകയും ചെയ്തു.മ്യാൻമറിലെ സൈനിക ഭരണത്തിനെതിരെ സാഗിംഗിലെ ആളുകൾ ശക്തമായ എതിർപ്പ് ഉയർത്തിയിരുന്നു. അവിടെ സൈനിക ഗ്രൂപ്പുകൾ രൂപീകരിക്കുകയും സ്വന്തം സ്കൂളുകളും ക്ലിനിക്കുകളും നടത്തുകയും ചെയ്തിരുന്നു.

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആക്രമണത്തെ ശക്തമായി അപലപിച്ചിട്ടുണ്ട്. മ്യാൻമർ സൈന്യം 'അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്' നടത്തിയതെന്ന് യുഎൻ മനുഷ്യാവകാശ കമ്മീഷണർ വോൾക്കർ ടർക്ക് പറഞ്ഞു. 2021 ഫെബ്രുവരിക്കും 2023 ജനുവരിക്കും ഇടയില്‍ 600ല്‍ അധികം വ്യോമാക്രമണങ്ങള്‍ മ്യാന്‍മര്‍ സൈന്യം നടത്തിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

logo
The Fourth
www.thefourthnews.in