നാന്‍സി പെലോസിയും ഭര്‍ത്താവും
നാന്‍സി പെലോസിയും ഭര്‍ത്താവും

എവിടെ നാന്‍സി? യുഎസ് സ്പീക്കറുടെ വീട്ടില്‍ അതിക്രമിച്ച് കയറി അക്രമി; ഭര്‍ത്താവിനെ തലയ്ക്കടിച്ചുവീഴ്ത്തി

ഗുരുതരമായി പരുക്കേറ്റ പോളിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഭര്‍ത്താവ് പോള്‍ പെലോസിയെ വീട്ടില്‍ കയറി ആക്രമിച്ചു. സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ വസതിയില്‍ അതിക്രമിച്ചു കയറിയ അക്രമി, ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പോളിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അക്രമിയെ പിടികൂടിയിട്ടുണ്ട്. 42കാരനായ ഡേവിഡ് ഡെപാപെയാണ് അറസ്റ്റിലായത്. പ്രതിക്കെതിരെ നരഹത്യാശ്രമം, കവര്‍ച്ച ഉള്‍പ്പെടെ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

നാന്‍സി പെലോസിയും ഭര്‍ത്താവും
യുഎസ് സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാനിൽ; തീക്കളിയെന്ന് ചൈന; മേഖലയില്‍ യുദ്ധസമാന സാഹചര്യം

പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്നാണ് അക്രമി വീട്ടില്‍ കടന്നത്. അകത്ത് കടന്നയുടന്‍ അക്രമി പോളിനെ ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നു. നാന്‍സി എവിടെ എന്ന് ചോദിച്ചുകൊണ്ടായിരുന്നു ആക്രമണമെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തലയ്ക്കും കൈകളും സാരമായി പരുക്കേറ്റ പോള്‍ ശസ്ത്രക്രിയയ്ക്കുശേഷം നിരീക്ഷണത്തിലാണ്.

ആക്രമണം നടക്കുമ്പോള്‍ നാന്‍സി പെലോസി വാഷിങ്ടണ്‍ ഡിസിയിലായിരുന്നു. എമര്‍ജന്‍സി കോളിലൂടെ പോള്‍ അക്രമ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തുമ്പോള്‍, അക്രമിയെ പ്രതിരോധിക്കാനുള്ള ശ്രമത്തിലായിരുന്നു പോള്‍. കരുതിക്കൂട്ടിയുള്ള ആക്രമണമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍, ആക്രമണത്തിന്റെ ഉദ്ദേശ്യം വ്യക്തമായിട്ടില്ല. എഫ്ബിഐ, ക്യാപിറ്റോള്‍ പോലീസ്, സാന്‍ഫ്രാന്‍സിസ്കോ പോലീസ് എന്നിവര്‍ സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.

രാജ്യത്തെ ഏറ്റവും ശക്തരായ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ഒരാളായ നാന്‍സി പെലോസി 2021ല്‍ ജനപ്രതിനിധി സ്പീക്കറായി നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യുഎസ് കോണ്‍ഗ്രസിലേക്ക് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി കൂടിയാണ് നാന്‍സി. അതേസമയം, ഭര്‍ത്താവ് പോള്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ അതിസമ്പന്നരില്‍ ഒരാളാണ്. വെഞ്ച്വര്‍ കാപിറ്റല്‍ എന്ന സ്ഥാപനത്തിന്റെ സ്ഥാപകന്‍ കൂടിയാണ്.

logo
The Fourth
www.thefourthnews.in