അഞ്ചുമാസം നീണ്ട ദൗത്യം വിജയം; സ്‌പേസ് എക്‌സ് ക്രൂ-5 ഭൂമിയില്‍ തിരിച്ചെത്തി

അഞ്ചുമാസം നീണ്ട ദൗത്യം വിജയം; സ്‌പേസ് എക്‌സ് ക്രൂ-5 ഭൂമിയില്‍ തിരിച്ചെത്തി

ഫ്ലോറിഡയിലെ മെക്‌സിക്കോ ഉൾക്കടലിന്റെ ടാമ്പാ തീരത്ത് സുരക്ഷിതമായി തിരിച്ചിറങ്ങി

നാസയുടെ സ്‌പേസ് എക്‌സ് ക്രൂ-5 ബഹിരാകാശ യാത്രികർ ഫ്ലോറിഡയിലെ മെക്‌സിക്കോ ഉൾക്കടലിന്റെ ടാമ്പാ തീരത്ത് സുരക്ഷിതമായി തിരിച്ചിറങ്ങി. നാസ, ജപ്പാൻ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ബഹിരാശാകാശ യാത്രികരുടെ സ്‌പേസ് എക്‌സ് സംഘമാണ് ഇന്ത്യൻ സമയം ഞായറാഴ്ച രാവിലെ 7:32 ഓടു കൂടി തിരിച്ചിറങ്ങിയത്. സ്‌പേസ് എക്‌സ് ക്രൂ-5 ന്റെ അഞ്ച് മാസത്തെ വിജയകരമായ ദൗത്യം പൂർത്തിയാക്കിയാണ് സംഘം മടങ്ങിയെത്തിയത്.

സ്‌പേസ് എക്‌സ് ക്രൂ-5 ദൗത്യം

2022 ഒക്ടോബർ 5ന് കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റിലായിരുന്നു സ്‌പേസ് എക്‌സ് ക്രൂ-5 വിക്ഷേപിച്ചത്.

നാസയിൽ നിന്നുള്ള ബഹിരാകാശയാത്രികരായ നിക്കോൾ മാൻ, ജോഷ് കസാഡ, ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയിൽ നിന്നുള്ള കൊയിച്ചി വകാത്ത, റോസ്‌കോസ്‌മോസിന്റെ റഷ്യക്കാരിയായ ബഹിരാകാശയാത്രിക അന്ന കികിന എന്നിവരാണ് ഭൂമിയില്‍ മടങ്ങിയെത്തിയത്. കഴിഞ്ഞ ഒക്ടോബറിലാണ് സംഘം എൻഡ്യൂറൻസ് എന്ന് പേരുള്ള സ്‌പേസ് എക്‌സ് ക്രൂ-5 ൽ ബഹിരാകാശ യാത്ര ആരംഭിച്ചത്. രണ്ട് പതിറ്റാണ്ടോളം പഴക്കമുള്ള ലബോറട്ടറിയുടെ അറ്റകുറ്റപ്പണികളും ഇതുമായി ബന്ധപ്പെട്ട ഗവേഷണ- പരീക്ഷങ്ങളും കഴിഞ്ഞ കുറച്ചു മാസങ്ങളായി നടത്തി വരുകയായിരുന്നു ഇവർ.

38കാരിയായ അന്ന കികിന, 20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സ്‌പേസ്‌ക്രാഫ്റ്റില്‍ ബഹിരാകാശയാത്ര നടത്തിയ ആദ്യ റഷ്യന്‍ സ്വദേശിയാണ്. 2022ല്‍ ബഹിരാകാശ പറക്കലിന് സഹകരിക്കുന്ന കരാറില്‍ നാസയും റഷ്യന്‍ ബഹിരാകാശ ഏജന്‍സിയും എത്തിയതിന്‌റെ ഭാഗമായാണ് ഇത് സാധ്യമായത്. നിക്കോൾ മാൻ, ജോഷ് കസാഡ, അന്ന കികിന എന്നിവരുടെ ആദ്യ പറക്കൽ കൂടിയായിരുന്നു ഈ യാത്ര. സംഘത്തിലുണ്ടായിരുന്ന 45കാരിയായ നിക്കോള്‍മാന്‍ ബഹിരാകാശത്തെത്തുന്ന ആദ്യ അമേരിക്കന്‍ വംശജയാണ്. നാസ പൈലറ്റ് ജോഷ് കസാഡയുടേയും ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയിൽ നിന്നുള്ള കൊയിച്ചി വകാത്തയുടേയും അഞ്ചാമത്തെ ബഹിരാകാശ ദൗത്യമായിരുന്നു സ്‌പേസ് എക്‌സ് ക്രൂ-5.

അഞ്ചുമാസം നീണ്ട ദൗത്യം വിജയം; സ്‌പേസ് എക്‌സ് ക്രൂ-5 ഭൂമിയില്‍ തിരിച്ചെത്തി
സാങ്കേതിക തകരാർ മൂലം സ്പേസ് എക്‌സ് ക്രൂ 6 വിക്ഷേപണം മാറ്റിവച്ചു

നാസയുടെ ബഹിരാകാശ യാത്രികരായ സ്റ്റീഫന്‍ ബൗമും വാറന്‍ ഹോബര്‍ഗും യുഎഇയുടെ ബഹിരാകാശ യാത്രികനായ സുല്‍ത്താന്‍ അല്‍നെയാദിയും റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസില്‍ നിന്നുള്ള ആന്‍ഡ്രി ഫെഡ്യേവ് എന്നിവരും ചേര്‍ന്നുള്ള സ്പേസ് എക്സ് ക്രൂ -6 ആണ് ഇവരുടെ പിന്‍ഗാമികള്‍. ആറ് മാസത്തേക്കാണ് സ്പേസ് എക്സ് ക്രൂ -6 ദൗത്യം.

logo
The Fourth
www.thefourthnews.in