പൊതു തിരഞ്ഞെടുപ്പിന് ഒരുങ്ങി  പാകിസ്താൻ; ജയിച്ചാൽ സർക്കാരിനെ നയിക്കുക നവാസ് ഷെരീഫെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

പൊതു തിരഞ്ഞെടുപ്പിന് ഒരുങ്ങി പാകിസ്താൻ; ജയിച്ചാൽ സർക്കാരിനെ നയിക്കുക നവാസ് ഷെരീഫെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

ഓഗസ്റ്റ് 12 ന് മുന്‍പ് തന്നെ ദേശീയ അസംബ്ലി പിരിച്ചുവിട്ട് കാവല്‍ സര്‍ക്കാര്‍ ചുമതലയേറ്റെടുക്കുമെന്നും ഷെഹബാസ് ഷെരീഫ്

സാമ്പത്തിക പ്രതിസന്ധിയും സുരക്ഷാ പ്രശ്‌നങ്ങളും തലവേദനയാകുമ്പോഴും പൊതു തിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ് പാകിസ്താനില്‍. ഓഗസ്റ്റ് 12 ന് മുന്‍പ് തന്നെ ദേശീയ അസംബ്ലി പിരിച്ചുവിട്ട് കാവല്‍ സര്‍ക്കാര്‍ ചുമതലയേറ്റെടുക്കുമെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും ഒക്ടോബറിൽ വോട്ടെടുപ്പ് ഉണ്ടാകുമെന്നാണ് സൂചന. നവാസ് ഷെരീഫ് തിരഞ്ഞെടുപ്പിന് മുന്‍പ് രാജ്യത്ത് തിരിച്ചെത്തുമെന്നും ഷെഹബാസ് പറഞ്ഞു.

ഇമ്രാൻ ഖാൻ
ഇമ്രാൻ ഖാൻ

ദേശീയ അസംബ്ലിയുടെ കാലാവധി പൂര്‍ത്തിയായാല്‍ 60 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് രാജ്യത്തെ ചട്ടം. ഓഗസ്റ്റ് 13 നാണ് ദേശീയ അസംബ്ലിയുടെ അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുന്നത്. അതിന് മുന്‍പ് തന്നെ സഭ പിരിച്ചുവിടുമെന്നും കാവല്‍ സര്‍ക്കാര്‍ ചുമതലയേറ്റെടുക്കുമെന്നും ഷെബഹാസ് ഷെരീഫ് വ്യക്തമാക്കി. ധനമന്ത്രി ഇഷഖ് ധറിനെ കാവല്‍ പ്രധാനമന്ത്രിയാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയ ഷെരീഫ്, നിഷ്പക്ഷനായ വ്യക്തിയെയാകും ആ സ്ഥാനത്തേക്ക് പരിഗണിക്കുക എന്നും പറഞ്ഞു. ജിയോ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പാക് പ്രധാനമന്ത്രിയുടെ പരാമര്‍ശം. തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് സംശയങ്ങളോ പരാതികളോ ഉയരാതിരിക്കാനാണ് ഈ തീരുമാനമെന്ന് ഷെഹബാസ് ഫെരീഫ് വിശദീകരിച്ചു.

ധനമന്ത്രി ഇഷഖ് ധറിനെ കാവല്‍ പ്രധാനമന്ത്രിയാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയ ഷെരീഫ്, നിഷ്പക്ഷനായ വ്യക്തിയെയാകും ആ സ്ഥാനത്തേക്ക് പരിഗണിക്കുക എന്നും പറഞ്ഞു

പാകിസ്താന്‍ മുസ്ലിം ലീഗ് - നവാസ് ( പിഎംഎല്‍- എന്‍) വീണ്ടും അധികാരത്തിലെത്തിയാല്‍ നവാസ് ഷെരീഫ് ആകും പ്രധാനമന്ത്രിയെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു. ആഴ്ചകള്‍ക്കകം നവാസ് ഷെരീഫ് പാകിസ്താനിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം അറിയിച്ചു. ഷെഹബാസ് ഷെരീഫിന്‌റെ ജ്യേഷ്ഠസഹോദരനും മുന്‍ പ്രധാനമന്ത്രിയുമായി നവാസ് ഷെരീഫ് 2019 മുതല്‍ ലണ്ടനിലാണ്. മൂന്ന് തവണ പാക് പ്രധാനമന്ത്രി പദത്തിലിരുന്ന നവാസ് ഷെരീഫിനെ 2017 ല്‍ സുപ്രീംകോടതിയാണ് സ്ഥാനഭ്രഷ്ടനാക്കുന്നത്. പാനാമാ പേപ്പര്‍ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. തുടര്‍ന്ന് 2018ല്‍ പൊതുപദവികള്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് വിലക്കി. അഴിമതിക്കേസില്‍ ഏഴ് വര്‍ഷം ശിക്ഷിക്കപ്പെട്ട നവാസ് ഷെരീഫ് ചികിത്സയ്ക്കായാണ് നാലാഴ്ചത്തെ ജാമ്യത്തിന് ഇംഗ്ലണ്ടിലേക്ക് പോയത്. ജാമ്യ കാലാവധി അവസാനിച്ചിട്ടും ലണ്ടനില്‍ തുടരുകയുമായിരുന്നു.

പൊതു തിരഞ്ഞെടുപ്പിന് ഒരുങ്ങി  പാകിസ്താൻ; ജയിച്ചാൽ സർക്കാരിനെ നയിക്കുക നവാസ് ഷെരീഫെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്
എന്തൊരു വെളിച്ചം! എക്സ് ലോഗോയിൽ നിന്നുള്ള കടുത്തപ്രകാശത്തിനെതിരെ പരാതിയുമായി സമീപവാസികൾ

മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നയിക്കുന്ന തെഹരീഖ്- ഇ- ഇന്‍സാഫ് പാര്‍ട്ടിയുമായാണ് പിഎംഎല്‍- എന്നിന്റെ പ്രധാന പോരാട്ടം. ബിലാവല്‍ ബൂട്ടോ സര്‍ദാരിയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി പിഎംഎല്ലിനൊപ്പമാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട ഇമ്രാന്‍ ഖാന്‍ നിരവധി കേസുകളാണ് നേരിടുന്നത്. ഇമ്രാന്‍ ഖാന്റെ അറസ്റ്റും തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളും പാകിസ്താന്‍ രാഷ്ട്രീയത്തെ കലുഷിതമാക്കിയിട്ടുണ്ട്. മെയ് ഒന്‍പതിലെ കലാപ സമാനമായ സാഹചര്യത്തിന്റെ സൂത്രധാരന്‍ ഇമ്രാന്‍ എന്നും രാജ്യത്തെ സൈനിക നേതൃത്വത്തെ അട്ടിമറിക്കുക ലക്ഷ്യമിട്ടാണ് നീക്കം നടന്നതെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു.

പൊതു തിരഞ്ഞെടുപ്പിന് ഒരുങ്ങി  പാകിസ്താൻ; ജയിച്ചാൽ സർക്കാരിനെ നയിക്കുക നവാസ് ഷെരീഫെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്
പാകിസ്താൻ സ്ഫോടനം: മരണം 44 ആയി, 100-ലധികം പേർക്ക് പരുക്ക്, ചാവേറാക്രമണമെന്ന് റിപ്പോർട്ട്

2018 ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം ചെറു കക്ഷികളുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയ ഇമ്രാന്‍, 2022 ഏപ്രിലില്‍ അവിശ്വാസ പ്രമേയത്തിലൂടെയാണ് പുറത്താക്കപ്പെട്ടത്. തുടര്‍ന്ന് പിഎംഎല്‍- എന്‍, പിപിപി സഖ്യം സര്‍ക്കാരുണ്ടാക്കി. പാക് സൈന്യത്തിന് അനഭിമതനെങ്കിലും രാജ്യത്തെ ഏറ്റവും ജനകീയനായ നേതാവ് ഇപ്പോഴും ഇമ്രാൻ ഖാനാണ്.

logo
The Fourth
www.thefourthnews.in