ഇന്ത്യന്‍ വംശജനായ നീല്‍ മോഹന്‍ യൂട്യൂബ് മേധാവി

ഇന്ത്യന്‍ വംശജനായ നീല്‍ മോഹന്‍ യൂട്യൂബ് മേധാവി

സിഇഒ സൂസന്‍ വോജിസ്കി സ്ഥാനമൊഴിയുകയാണെന്ന് പ്രഖ്യാപിച്ചു

ലോകത്തിലെ ഏറ്റവും വലിയ വിഡീയോ പ്ലാറ്റ്‌ഫോമായ യുട്യൂബിന്റെ പുതിയ മേധാവിയായി ഇന്ത്യന്‍ വംശജനായ നീല്‍ മോഹന്‍ സ്ഥാനമേല്‍ക്കും. ഒന്‍പത് വര്‍ഷത്തെ സേവനത്തിന് ശേഷം സിഇഒ സൂസന്‍ വോജിസ്കി സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് നീല്‍ മോഹന്റെ നിയമനം.

സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഇലക്ട്രിക് എന്‍ജിനിയറിങ് ബിരുദധാരിയാണ് നീല്‍മോഹന്‍
പല ഇന്ത്യന്‍ വംശജരും ഇന്ന് ഭീമന്‍ കമ്പനികളുടെ സിഇഒ സ്ഥാനം വഹിക്കുന്നുണ്ട്

സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഇലക്ട്രിക് എന്‍ജിനിയറിങ് ബിരുദധാരിയാണ് നീല്‍മോഹന്‍. ഗൂഗിളിലും മൈക്രോ സോഫ്റ്റിലും പ്രവര്‍ത്തിച്ചതിന് ശേഷം 2015 ലാണ് നീല്‍ മോഹന്‍ യൂട്യൂബിലേയ്ക്ക് വരുന്നത്. യൂട്യൂബ് ഷോട്‌സ്, മ്യുസിക്, സബ്‌സ്‌ക്രിപ്ഷന്‍ ഓപ്ഷനുകള്‍ തുടങ്ങിയ നവീനമായ മാറ്റങ്ങള്‍ യൂട്യൂബില്‍ കൊണ്ടുവരുന്നതിന് സുപ്രധാന പങ്കുവഹിച്ചയാളാണ് നീല്‍മോഹന്‍.

വളരെ ആകാംക്ഷയോടെയാണ് പുതിയ ഉത്തരവാദിത്തത്തെ സ്വീകരിക്കുന്നതെന്നാണ് സ്ഥാനക്കയറ്റത്തെക്കുറിച്ചുള്ള നീല്‍മോഹന്റെ പ്രതികരണം. യൂട്യൂബിന്റെ വരുമാനം വീണ്ടെടുക്കലാകും നീല്‍ മോഹന്റെ പ്രധാനദൗത്യം. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, ടിക്ടോക്, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയവയുടെ വിഡീയോകള്‍ക്കും റീലുകള്‍ക്കുമിടയില്‍ കടുത്ത മത്സരമാണ് യൂട്യൂബ് നേരിടുന്നത്.

നിലവിലെ ലോകത്തെ ടെക് ഭീമന്മാരുടെ തലപ്പത്ത് നിരവധി ഇന്ത്യന്‍ വംശജരുണ്ട്. മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല, അഡോബ് സിഇഒ ശന്തനു നാരായണ്‍, ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ എന്നിവരെല്ലാം ഇന്ത്യന്‍ വംശജരാണ്. ഈ നിരയിലേക്കാണ് നീല്‍ മോഹനും എത്തുന്നത്.

logo
The Fourth
www.thefourthnews.in