അമേരിക്കയ്ക്ക് മുന്നറിയിപ്പ്; ജപ്പാനിലേക്ക് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് ഉത്തര കൊറിയ

അമേരിക്കയ്ക്ക് മുന്നറിയിപ്പ്; ജപ്പാനിലേക്ക് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് ഉത്തര കൊറിയ

മൂന്ന് മാസത്തിനുള്ളിൽ ഉത്തര കൊറിയയുടെ ആദ്യ ബാലിസ്റ്റിക് മിസൈൽ പരീക്ഷണമാണിത്

വ്യോമാതിർത്തി ലംഘിക്കുന്ന അമേരിക്കൻ ചാരവിമാനങ്ങൾ വെടിവെച്ചിടുമെന്ന മുന്നറിയിപ്പിന് പിന്നാലെ ജപ്പാനിലേക്ക് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) പ്രയോഗിച്ച് ഉത്തര കൊറിയ. ദീർഘദൂര മിസൈൽ ബുധനാഴ്ച രാവിലെ കടലിൽ ഇറങ്ങുന്നതിന് മുൻപ് ഒരു മണിക്കൂറിലധികം പറന്നതായി ജാപ്പനീസ്, ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. ഉത്തര കൊറിയയുടെ കിഴക്കൻ തീരത്ത് നിന്നാണ് മിസൈൽ തൊടുത്തുവിട്ടത്. വെള്ളത്തിൽ പതിച്ച മിസൈൽ 1,000 കിലോമീറ്റർ (621 മൈൽ) ദൂരം 6,000 കിലോമീറ്റർ (3,700 മൈൽ) ഉയരത്തിൽ സഞ്ചരിച്ചതായി ദക്ഷിണ കൊറിയൻ സൈന്യം വ്യക്തമാക്കി.

അമേരിക്കയ്ക്ക് മുന്നറിയിപ്പ്; ജപ്പാനിലേക്ക് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് ഉത്തര കൊറിയ
ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചെന്ന് ദക്ഷിണ കൊറിയ

തങ്ങളുടെ പ്രദേശത്ത് അമേരിക്കൻ ചാരവിമാനം നുഴഞ്ഞുകയറ്റം നടത്തിയതിന് തിരിച്ചടി നൽകുമെന്ന് ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് പ്യോങ്‌യാങ്ങിന്റെ വിക്ഷേപണം. വ്യോമാതിർത്തി ലംഘിക്കുന്ന അമേരിക്കൻ ചാരവിമാനങ്ങൾ വെടിവെച്ചിടുമെന്ന് ഉത്തര കൊറിയ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

"കൊറിയയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും സമാധാനത്തിനും സ്ഥിരതയ്ക്കും ഹാനികരവും യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ വ്യക്തമായ ലംഘനവുമാണ് ഉത്തര കൊറിയയുടെ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം. ഗുരുതരവും പ്രകോപനപരവുമായ പ്രവൃത്തിയായി കണക്കാക്കി നടപടിയെ ശക്തമായി അപലപിക്കുന്നു,"- ദക്ഷിണ കൊറിയൻ സംയുക്ത മേധാവികൾ പറഞ്ഞു.

അമേരിക്കയ്ക്ക് മുന്നറിയിപ്പ്; ജപ്പാനിലേക്ക് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് ഉത്തര കൊറിയ
ചാര ഉപഗ്രഹം ഉടൻ വിക്ഷേപിക്കുമെന്ന് ഉത്തര കൊറിയ; 'അമേരിക്കൻ ധിക്കാരത്തിന് മുന്നിൽ കാഴ്ചക്കാരായി നിൽക്കാനാകില്ല'

ഈ ആഴ്ച ആദ്യം രാജ്യത്തിന്റെ അതിർത്തിയിൽ അമേരിക്കൻ ചാരവിമാനം നുഴഞ്ഞുകയറ്റം നടത്തിയതായി ഉത്തര കൊറിയ ആരോപിച്ചിരുന്നു. ചാര വിമാനങ്ങൾ വെടിവെച്ചിടുമെന്ന് വ്യക്തമാക്കിയ ഉത്തര കൊറിയ നടപടിക്കെതിരെ കനത്ത തിരിച്ചടി നൽകുമെന്നും ഭീഷണി മുഴക്കിയിരുന്നു. പിന്നാലെ സൈനിക പട്രോളിങ് അന്താരാഷ്ട്ര നിയമത്തിന് അനുസൃതമാണെന്ന് ചൂണ്ടിക്കാട്ടി അമേരിക്ക ഉത്തര കൊറിയയുടെ ആരോപണങ്ങൾ നിഷേധിച്ചു.

മൂന്ന് മാസത്തിനുള്ളിൽ ഉത്തര കൊറിയയുടെ ആദ്യത്തെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണമാണിത്. ഹവായിയിൽ ദക്ഷിണ കൊറിയൻ, ജാപ്പനീസ് ഉയർന്ന സൈനിക ഉദ്യോഗസ്ഥർ അമേരിക്കയിലെ ഉയർന്ന ജനറലുമായി നടത്തിയ അപൂർവ ത്രികക്ഷി യോഗത്തിനിടെയാണ് ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം. തുടർന്ന് സംയുക്ത പ്രതിരോധം ശക്തമാക്കുമെന്ന പ്രസ്താവന യോഗത്തിൽ പുറപ്പെടുവിച്ചു.

അമേരിക്കയ്ക്ക് മുന്നറിയിപ്പ്; ജപ്പാനിലേക്ക് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് ഉത്തര കൊറിയ
അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഉത്തര കൊറിയ; 'മിസൈൽ തകർത്താൽ യുദ്ധ പ്രഖ്യാപനമായി കാണും'

2022-ൽ അമേരിക്കയുടെ അതിർത്തി മേഖലയിൽ എത്താൻ ശേഷിയുള്ളവ ഉൾപ്പെടെ റെക്കോർഡ് എണ്ണം മിസൈൽ വിക്ഷേപങ്ങളാണ് ഉത്തര കൊറിയ നടത്തിയത്. ഇതിന് മറുപടിയായി അമേരിക്കയും ദക്ഷിണ കൊറിയയും ഉത്തര കൊറിയയ്ക്ക് സമീപം സംയുക്ത സൈനികാഭ്യാസം നടത്തിയിരുന്നു.

ഏപ്രിലിൽ ഉത്തര കൊറിയ ഒരു പുതിയ ഐസിബിഎം മിസൈൽ പരീക്ഷിച്ചിരുന്നു. ഇതുവരെ വിക്ഷേപിച്ചതിൽ ഏറ്റവും ശക്തമായ മിസൈൽ എന്നാണ് ഉത്തര കൊറിയ ഇതിനെ വിശേഷിപിച്ചത്. മേയിൽ ഒരു ചാര ഉപഗ്രഹം വിക്ഷേപിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

logo
The Fourth
www.thefourthnews.in