'ആണവശക്തി തെളിയിക്കാൻ'; ദീർഘദൂര ക്രൂയിസ് മിസൈൽ വീണ്ടും പരീക്ഷിച്ച് ഉത്തര കൊറിയ

'ആണവശക്തി തെളിയിക്കാൻ'; ദീർഘദൂര ക്രൂയിസ് മിസൈൽ വീണ്ടും പരീക്ഷിച്ച് ഉത്തര കൊറിയ

കൊറിയന്‍ ഉപദ്വീപിന്റെ കിഴക്കന്‍ തീരത്തെ കടലിലാണ് നാല് ഹ്വാസല്‍2- മിസൈലുകള്‍ വിക്ഷേപിച്ചത്

കൊറിയന്‍ ഉപദ്വീപിലേക്ക് വീണ്ടും മിസൈല്‍ വിക്ഷേപിച്ച് ഉത്തരകൊറിയ. ശത്രുസൈന്യത്തിനെതിരായ രാജ്യത്തിന്റെ ആണവ പ്രത്യാക്രമണ കരുത്ത് തെളിയിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരകൊറിയ നാല് തന്ത്രപരമായ ക്രൂയിസ് മിസൈലുകള്‍ പരീക്ഷിച്ചത്. കൊറിയന്‍ ഉപദ്വീപിന്റെ കിഴക്കന്‍ തീരത്തെ കടലിലാണ് നാല് ഹ്വാസല്‍2- മിസൈലുകള്‍ വിക്ഷേപിച്ചത്. ഉത്തരകൊറിയയിലെ ഹാം യോങ് പ്രവിശ്യയില്‍ നിന്നാണ് മിസൈല്‍ പരീക്ഷണം നടത്തിയത്.

'ആണവശക്തി തെളിയിക്കാൻ'; ദീർഘദൂര ക്രൂയിസ് മിസൈൽ വീണ്ടും പരീക്ഷിച്ച് ഉത്തര കൊറിയ
വീണ്ടും ഉത്തര കൊറിയൻ പ്രകോപനം; 48 മണിക്കൂറിനിടെ രണ്ടാം മിസൈൽ വിക്ഷേപിച്ചു

നാല് ക്രൂയിസ് മിസൈലുകളും 2000 കിലോമീറ്റര്‍ ദൂരത്തില്‍ സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്തെത്തി. ഉത്തരകൊറിയന്‍ നീക്കത്തിന് പിന്നാലെ കൊറിയന്‍ ഉപദ്വീപില്‍ ആശങ്ക കനക്കുകയാണ്. 2017 ന് ശേഷം ഉത്തരകൊറിയ ഒരു ആണവ പരീക്ഷണത്തിന് തയ്യാറാകുമോയെന്ന ആശങ്കയിലാണ് കൊറിയ. മിസൈല്‍ വിക്ഷേപണത്തില്‍ പൂര്‍ണ സംതൃപ്തി പ്രകടിപ്പിച്ച സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന്‍ ശത്രുക്കള്‍ക്കെതിരായ ആണവപരീക്ഷണത്തിന് ഇത് കൂടുതല്‍ ശക്തി പകരുമെന്ന് പ്രതികരിച്ചതായി കൊറിയ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി (കെസിഎന്‍എ) റിപ്പോര്‍ട്ട് ചെയ്തു. ഉത്തര കൊറിയന്‍ നടപടിക്ക് പിന്നാലെ ദക്ഷിണ കൊറിയയോ ജപ്പാനോ മിസൈല്‍ പരീക്ഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.

'ആണവശക്തി തെളിയിക്കാൻ'; ദീർഘദൂര ക്രൂയിസ് മിസൈൽ വീണ്ടും പരീക്ഷിച്ച് ഉത്തര കൊറിയ
ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെ നടപടി വേണം; ജി 7 രാഷ്ട്രങ്ങള്‍

അതേസമയം അമേരിക്കയും ദക്ഷിണ കൊറിയയും ചേര്‍ന്ന് ഉത്തര കൊറിയ ആണവായുധം പ്രയോഗിക്കാനുള്ള സാധ്യത പരിശോധിച്ച് വരികയാണ്. സമീപ നാളുകളില്‍ തുടര്‍ച്ചയായി മിസൈല്‍ വിക്ഷേപണം നടത്തുകയും ഉത്തര കൊറിയയുടെ ആണവനയവും കണക്കിലെടുത്ത് തീരുമാനം. യുഎസ്– ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസത്തിനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് മിസൈല്‍ പരീക്ഷണങ്ങളുമായി ഉത്തര കൊറിയ രംഗത്തെത്തിയത്. രാജ്യങ്ങളുടെ ആണവായുധ മിസൈല്‍ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുന്നതിനുള്ള യുഎന്‍ പ്രമേയങ്ങള്‍ നിലനില്‍ക്കെയാണ് പുതിയ മിസൈല്‍ നിര്‍മാണങ്ങളും പരീക്ഷണങ്ങളും ഉത്തര കൊറിയ തുടരുന്നത്.

'ആണവശക്തി തെളിയിക്കാൻ'; ദീർഘദൂര ക്രൂയിസ് മിസൈൽ വീണ്ടും പരീക്ഷിച്ച് ഉത്തര കൊറിയ
ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെ നടപടി വേണം; ജി 7 രാഷ്ട്രങ്ങള്‍

ഏകദേശം ഒരു മാസത്തനിടെ മുപ്പതിലേറെ മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഇടപെടണമെന്ന് യു എന്‍ രക്ഷാസമിതിയോട് ജി-7 രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ആഹ്വാനങ്ങള്‍ അവഗണിക്കുന്ന വിധം ഉത്തരകൊറിയ പെരുമാറുന്നുവെന്നായിരുന്നു ജി- 7 രാഷ്ട്രങ്ങളുടെ ആരോപണം.

logo
The Fourth
www.thefourthnews.in