ലോകത്തിന് മുന്നിൽ ഒറ്റപ്പെട്ട് ഇസ്രയേൽ; പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് നോര്‍വേയും അയര്‍ലൻഡും സ്‌പെയ്‌നും

ലോകത്തിന് മുന്നിൽ ഒറ്റപ്പെട്ട് ഇസ്രയേൽ; പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് നോര്‍വേയും അയര്‍ലൻഡും സ്‌പെയ്‌നും

ഇസ്രയേല്‍-ഗാസ സംഘര്‍ഷത്തിനുള്ള ശാശ്വത പരിഹാരം ദ്വിരാഷ്ട്ര പരിഹാരമാണെന്ന് യൂറോപ്യന്‍ യൂണിയനിലെ പല രാജ്യങ്ങളും വാദിച്ച് ആഴ്ചകള്‍ക്കുശേഷമാണ് ഇത്തരമൊരു തീരുമാനം മൂന്ന് രാജ്യങ്ങളും കൈക്കൊണ്ടത്

പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് നോര്‍വേയും അയര്‍ലന്‍ഡും സ്‌പെയ്‌നും‍. ഇസ്രയേല്‍-ഗാസ സംഘര്‍ഷത്തിനുള്ള ശാശ്വതപരിഹാരം ദ്വിരാഷ്ട്ര പരിഹാരമാണെന്ന് യൂറോപ്യന്‍ യൂണിയനിലെ പല രാജ്യങ്ങളും വാദിച്ച് ആഴ്ചകള്‍ക്കുശേഷമാണ് ഇത്തരമൊരു തീരുമാനം മൂന്ന് രാജ്യങ്ങളും കൈക്കൊണ്ടത്.

ലോകത്തിന് മുന്നിൽ ഒറ്റപ്പെട്ട് ഇസ്രയേൽ; പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് നോര്‍വേയും അയര്‍ലൻഡും സ്‌പെയ്‌നും
ദുരിതാശ്വാസ സാധനങ്ങൾ എത്തുന്നില്ല, അരക്ഷിതാവസ്ഥ; റഫായിൽ സഹായ വിതരണം നിര്‍ത്തി യുഎന്‍; 11 ലക്ഷം ഗാസ നിവാസികൾ പട്ടിണിയിൽ

പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചില്ലെങ്കില്‍ പശ്ചിമേഷ്യയില്‍ സമാധാനമുണ്ടാകില്ലെന്നു പ്രഖ്യാപനത്തിനിടെ നോര്‍വീജിയന്‍ പ്രധാനമന്ത്രി ജോനാസ് ഗഹ്ര്‍ സ്റ്റോര്‍ പറഞ്ഞു. മേയ് 28 മുതല്‍ പലസ്തീനെ രാഷ്ട്രമായി കണക്കാക്കുകയാണെന്നും ഗഹ്ര്‍ പറഞ്ഞു.

അയര്‍ലന്‍ഡിന്റെയും പലസ്തീന്റെയും ചരിത്രപരമായി പ്രാധാന്യമുള്ള ദിവസമാണിതെന്ന് ഐറിഷ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് വ്യക്തമാക്കി. സ്‌പെയ്നും നോര്‍വേയും ചേര്‍ന്നുള്ള നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷം അവസാനിക്കുമെന്ന ഉദ്ദേശ്യത്തിലൂടെയാണ് ഈ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിന് മുന്നിൽ ഒറ്റപ്പെട്ട് ഇസ്രയേൽ; പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് നോര്‍വേയും അയര്‍ലൻഡും സ്‌പെയ്‌നും
മാധ്യമ സ്വാതന്ത്ര്യത്തിന് വീണ്ടും വിലങ്ങുമായി ഇസ്രയേല്‍; അസോസിയേറ്റഡ് പ്രസും അടച്ചു പൂട്ടി, ഉപകരണങ്ങള്‍ പിടിച്ചെടുത്തു

മേയ് 28 മുതല്‍ പലസ്തീനെ രാഷ്ട്രമായി കണക്കാക്കുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാന്‍ചെസും അറിയിച്ചു. ഈ നീക്കത്തെത്തുടര്‍ന്ന് അയര്‍ലന്‍ഡിലെയും നോര്‍വേയിലെയും തങ്ങളുടെ അംബാസഡര്‍മാരെ ഇസ്രയേല്‍ തിരികെ വിളിച്ചു. വിദേശകാര്യ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സാണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്.

തീവ്രവാദം പ്രതിഫലം നല്‍കുന്നുവെന്ന സന്ദേശമാണ് അയര്‍ലന്‍ഡും നോര്‍വേയും പലസ്തീനികള്‍ക്കും ലോകത്തിനും നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്‌പെയ്നും സമാനരീതിയാണ് സ്വീകരിക്കുന്നതെങ്കില്‍ അവിടെനിന്നും അംബാസഡറെ തിരിച്ചുവിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നതോടെ ഗാസയില്‍ കുടുങ്ങി നില്‍ക്കുന്ന ഇസ്രയേല്‍ ബന്ദികളെ തിരികെ ലഭിക്കില്ലെന്നാണ് അദ്ദേഹത്തിൻ്റെ അവകാശവാദം.

logo
The Fourth
www.thefourthnews.in