പാകിസ്താൻ പൊതുതിരഞ്ഞെടുപ്പ്; ഇമ്രാന്‍ ഖാന്റെ പിന്തുണയുള്ള സ്വതന്ത്രസ്ഥാനാര്‍ഥികളും പിഎംഎൽ-എൻ പാര്‍ട്ടിയും ഒപ്പത്തിനൊപ്പം

പാകിസ്താൻ പൊതുതിരഞ്ഞെടുപ്പ്; ഇമ്രാന്‍ ഖാന്റെ പിന്തുണയുള്ള സ്വതന്ത്രസ്ഥാനാര്‍ഥികളും പിഎംഎൽ-എൻ പാര്‍ട്ടിയും ഒപ്പത്തിനൊപ്പം

ഇമ്രാന്റെ പാർട്ടിയ്ക്ക് 47 സീറ്റുകളിൽ ലീഡ്, 43 സീറ്റുകളിലെ വിജയവുമായി പിഎംഎൽ-എന്നും പിന്നിലുണ്ട്

പാകിസ്താനിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ഇമ്രാന്‍ ഖാന്റെ പിന്തുണയുള്ള സ്വതന്ത്രസ്ഥാനാര്‍ഥികളും പിഎംഎൽ-എൻ പാര്‍ട്ടിയും ഒപ്പത്തിനൊപ്പമെന്ന് സൂചന. മുൻ പ്രധാനമന്ത്രിയും പാകിസ്താൻ മുസ്ലീം ലീഗ് - നവാസ് (പിഎംഎൽ-എൻ) നേതാവുമായ നവാസ് ഷെരീഫ് ലാഹോറിൽ വിജയിച്ചു. 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ഷെരീഫ് വിജയിച്ചതെന്നാണ് പാകിസ്താൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം. NA 130 (ലാഹോർ) സീറ്റിൽ അദ്ദേഹം തുടക്കത്തിൽ പിന്നിലായിരുന്നു. നവാസിൻ്റെ മകൾ മറിയം നവാസ്, സഹോദരൻ ഷഹബാസ് ഷെരീഫ് എന്നിവരും തിരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു. പാകിസ്താനിൽ ഇതുവരെ 24 സീറ്റുകളുടെ ഫലമാണ് പുറത്തുവന്നത്.

പാകിസ്താൻ പൊതുതിരഞ്ഞെടുപ്പ്; ഇമ്രാന്‍ ഖാന്റെ പിന്തുണയുള്ള സ്വതന്ത്രസ്ഥാനാര്‍ഥികളും പിഎംഎൽ-എൻ പാര്‍ട്ടിയും ഒപ്പത്തിനൊപ്പം
പാകിസ്താനില്‍ ഇമ്രാന്റെ തിരിച്ചുവരവോ? ആദ്യ ഫലസൂചനകള്‍ ഇങ്ങനെ, വോട്ടെണ്ണല്‍ വൈകിയതില്‍ അട്ടിമറി ആരോപണങ്ങള്‍

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിലെ പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ദേശീയ അസംബ്ലിയിൽ മൂന്ന് കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ പാർട്ടി തെഹ്‌രീക്-ഇ-ഇൻസാഫിന്റെ (പിടിഐ) പിന്തുണച്ച സ്വതന്ത്ര സ്ഥാനാർഥികൾ 47 പാർലമെൻ്റ് സീറ്റുകളിൽ വിജയിച്ചെന്നാണു വിവരം. പിഎംഎൽഎൻ 17 സീറ്റുകളിൽ വിജയിച്ചെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. പിഎംഎൽഎൻ നിലവിൽ രണ്ടാം സ്ഥാനത്താണ്. നവാസ് ഷെരീഫിൻ്റെ പാർട്ടി എട്ട് സീറ്റിലും ബിലാവത്തിൻ്റെ പാർട്ടി അഞ്ചു സീറ്റിലും വിജയിച്ചു.

ഇമ്രാൻ ഖാൻ ജയിലിലായിട്ടുകൂടി പിടിഐ സ്ഥാര്‍ഥികളുടെ വിജയം ഞെട്ടിച്ചിരിക്കുകയാണ്. ക്രിമിനൽ കുറ്റം ചുമത്തപ്പെട്ടതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഇമ്രാൻ ഖാൻ അയോഗ്യനാക്കപ്പെട്ടിരുന്നു. പാർട്ടി ചിഹ്നമായ ക്രിക്കറ്റ് ബാറ്റ് ഉപയോഗിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതിയും തിരഞ്ഞെടുപ്പ് കമ്മീഷനും പറഞ്ഞതിന് പിന്നാലെ പിടിഐ സ്ഥാനാർഥികൾ സ്വതന്ത്രരായാണ് മത്സരിച്ചത്. പിടിഐയ്ക്ക് റാലികൾ നടത്താനോ ഓഫീസുകൾ തുറക്കാനോ കഴിഞ്ഞിരുന്നില്ല.

പാകിസ്താൻ പൊതുതിരഞ്ഞെടുപ്പ്; ഇമ്രാന്‍ ഖാന്റെ പിന്തുണയുള്ള സ്വതന്ത്രസ്ഥാനാര്‍ഥികളും പിഎംഎൽ-എൻ പാര്‍ട്ടിയും ഒപ്പത്തിനൊപ്പം
പാകിസ്താനില്‍ വോട്ടെടുപ്പിന് തുടക്കം; മൊബൈല്‍ സേവനങ്ങള്‍ താത്കാലികമായി റദ്ദാക്കി

പാകിസ്താന്‍ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ), പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ), പാകിസ്താന്‍ പീപ്പിൾസ് പാർട്ടി (പിപിപി) എന്നീ മൂന്ന് പ്രധാന പാർട്ടികളാണ് പാകിസ്താൻ്റെ രാഷ്ട്രീയ ചിത്രം പ്രധാനമായും രൂപപ്പെടുത്തിയിരിക്കുന്നത്. രാജ്യവ്യാപകമായ അക്രമസംഭവങ്ങൾക്കും മൊബൈൽ നെറ്റ് വർക്ക് ഷട്ട്ഡൗണിനും ഇടയിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടന്നത്. ഇന്നലെ വൈകിട്ട് അഞ്ചോടെ വോട്ടെടുപ്പ് അവസാനിച്ചിരുന്നെങ്കിലും വോട്ടെണ്ണല്‍ വളരെ വൈകി ആരംഭിച്ചത് തിരഞ്ഞെടുപ്പ് അട്ടിമറി നടക്കുന്നുവെന്ന ആരോപണങ്ങൾക്ക് വഴിവെച്ചിരുന്നു.

വ്യാഴാഴ്ച പൂർത്തിയായ വോട്ടെടുപ്പിന്റെ ഫലപ്രഖ്യാപനം വെള്ളിയാഴ്ച രാവിലെയോടെ പുറത്തുവരുമെന്നായിരുന്നു ഔദ്യോഗിക റിപോർട്ടുകൾ. എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞ് 10 മണിക്കൂറിലേറെ പിന്നിട്ടത്തിന് ശേഷമാണ് ആദ്യ ഫലങ്ങൾ ഔദ്യോഗികമായി പുറത്തുവന്നുതുടങ്ങിയത്.

logo
The Fourth
www.thefourthnews.in