നേപ്പാളിൽ വിമാനാപകടത്തിൽ 40 മരണം; മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്ക

നേപ്പാളിൽ വിമാനാപകടത്തിൽ 40 മരണം; മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്ക

പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് യാത്രാവിമാനം തകര്‍ന്നു വീണത്

നേപ്പാളിൽ വിമാനാപകടത്തിൽ 40 മരണം. പൊഖാറാ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് യാത്രാവിമാനം തകര്‍ന്നു വീണത്. യതി എയര്‍ലൈന്‍സിന്റെ എടിആർ72 വിമാനമാണ് അപകടത്തിൽ പെട്ടത്. വിമാനത്താവളത്തിന്റെ റൺവേയ്ക്ക് സമീപം വിമാനം തകർന്നു വീഴുകയായിരുന്നു. അപകടസമയത്ത് 68 യാത്രക്കാരും നാല് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരിൽ 15 പേർ വിദേശികളാണ്. ഇതിൽ അഞ്ച് ഇന്ത്യക്കാരും ഉൾപ്പെടും .മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ആശങ്ക. മോശം കാലാവസ്ഥയാണ് അപകടകാരണമെന്ന് സൂചന.

കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് പോയ വിമാനമാണ് ലാൻഡിങ്ങിന് തൊട്ടുമുൻപ് അപകടത്തിൽ പെട്ടത്. 10.30 ഓടെയാണ് കാഠ്മണ്ഡുവിൽ നിന്ന് വിമാനം പറന്നുയർന്നത്. 20 മിനുറ്റിനകം അപകടം സംഭവിച്ചു. അപകടത്തെത്തുടര്‍ന്ന് വിമാനത്താവളം അടച്ചു. വിമാനത്തിലുണ്ടായിരുന്ന ആരെങ്കിലും രക്ഷപ്പെട്ടോ എന്ന് അറിയില്ലെന്ന് യതി എയര്‍ലൈന്‍സ് വക്താവ് സുദര്‍ശന്‍ ബര്‍ടുല പ്രതികരിച്ചു.

രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ നേപ്പാൾ പ്രധാനമന്ത്രി നിർദേശം നൽകി.

logo
The Fourth
www.thefourthnews.in