യുക്രെയ്ന് ഇനി ആയുധങ്ങൾ നൽകില്ലെന്ന് പോളണ്ട്; സുപ്രധാന തീരുമാനം 
പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ

യുക്രെയ്ന് ഇനി ആയുധങ്ങൾ നൽകില്ലെന്ന് പോളണ്ട്; സുപ്രധാന തീരുമാനം പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ

യൂറോപ്യൻ രാജ്യത്തിൻറെ പിന്മാറ്റം യുക്രെയ്ന് വലിയ തിരിച്ചടി

യുക്രെയ്ന് ആയുധങ്ങൾ നൽകുന്നത് അവസാനിപ്പിച്ച് പോളണ്ട്. രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പോളണ്ടിന്റെ സുപ്രധാന തീരുമാനം. ഒന്നരവർഷത്തിലേറെയായി റഷ്യൻ അധിനിവേശത്തെ പ്രതിരോധിക്കാൻ പോരാടുന്ന യുക്രെയ്‌ന്റെ പ്രധാന സഖ്യകക്ഷികൾ ഒന്നായിരുന്നു പോളണ്ട്. അങ്ങനെയുള്ളൊരു യൂറോപ്യൻ രാജ്യത്തിൻറെ പിന്മാറ്റം യുക്രെയ്ന് വലിയ തിരിച്ചടിയാണ്. യുക്രെയ്നിൽ നിന്നുള്ള ധാന്യകയറ്റുമതിയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളും നിലവിലെ തീരുമാനത്തിന് കാരണമായതായി വിലയിരുത്തപ്പെടുന്നു. പോളണ്ട് പ്രധാനമന്ത്രി മാതെയൂഷ് മൊറാവിയെസ്‌കിയാണ് ബുധനാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്.

പോളണ്ടിനെ ആയുധവത്കരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് യുക്രെയ്ന് ആയുധങ്ങൾ നൽകുന്നത് നിർത്തിവയ്ക്കുന്നത് എന്നായിരുന്നു പോളിഷ് പ്രധാനമന്ത്രിയുടെ വിശദീകരണം. ഒക്ടോബർ 15ന് പോളണ്ടിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കർഷകരുടെ പിന്തുണ കൂടി ലക്ഷ്യമിട്ടാണ് നീക്കം.

യുക്രെയ്നിൽനിന്ന് വിലകുറഞ്ഞ ധാന്യങ്ങൾ പോളണ്ടിലേക്ക് എത്തിയതോടെ രാജ്യത്തെ കർഷകരുടെ ഉത്പന്നങ്ങൾക്ക് മതിയായ വില ലഭിക്കാതെയായി. ഇതേതുടർന്ന് കർഷകർ പ്രതിഷേധങ്ങളും നടത്തിയിരുന്നു. പ്രശ്‌നം വഷളായപ്പോൾ യുക്രെയ്നിൽനിന്നുള്ള ധന്യകയറ്റുമതി പോളണ്ട് ഉള്‍പ്പെടെ പല യൂറോപ്യൻ രാജ്യങ്ങളും നിർത്തിവച്ചിരുന്നു. മറ്റുരാജ്യങ്ങൾ കഴിഞ്ഞയാഴ്ച വിലക്ക് പിൻവലിച്ചെങ്കിലും പോളണ്ട്, ഹംഗറി, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങൾ തയാറായിരുന്നില്ല. അതിനുപിന്നാലെ പോളണ്ട് റഷ്യയുടെ പിടിയിലാണെന്ന് യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി ആരോപിക്കുകയും ചെയ്തിരുന്നു.

യുക്രെയ്ന് ഇനി ആയുധങ്ങൾ നൽകില്ലെന്ന് പോളണ്ട്; സുപ്രധാന തീരുമാനം 
പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ
റഷ്യ തടവിലാക്കിയ യുക്രെയ്ൻ കുട്ടികൾ ബെലാറസിൽ: തിരികെയെത്തിക്കാൻ സഹായിക്കണമെന്ന് ലോകത്തോട് അഭ്യർഥിച്ച് ഒലീന സെലെൻസ്ക

യുക്രെയ്ന് യുദ്ധവിമാനങ്ങൾ ആദ്യമായി നൽകിയ നാറ്റോ രാജ്യമായിരുന്നു പോളണ്ട്. അമേരിക്ക യുദ്ധവിമാനങ്ങൾ യുക്രെയ്നിലേക്ക് അയയ്ക്കുന്നതിനും മാസങ്ങൾ മുൻപായിരുന്നു പോളണ്ട് സഹായത്തിനെത്തിയത്. 200-ലധികം സോവിയറ്റ് ശൈലിയിലുള്ള ടാങ്കുകൾ, പാശ്ചാത്യ സൈനിക ഉപകരണങ്ങളും മറ്റ് സാമഗ്രികൾ എന്നിവയും പോളണ്ട് നൽകിയിരുന്നു. എന്നാൽ നേരത്ത വാഗ്ദാനം ചെയ്ത വെടിക്കോപ്പുകളും ആയുധങ്ങളും മാത്രമേ ഇനി നൽകൂവെന്ന് പോളണ്ട് സർക്കാർ വക്താവ് പറഞ്ഞു.

യുക്രെയ്ന് ഇനി ആയുധങ്ങൾ നൽകില്ലെന്ന് പോളണ്ട്; സുപ്രധാന തീരുമാനം 
പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ
യുക്രെയ്ന് തിരിച്ചടി; അംഗത്വത്തിന് സമയപരിധി നിശ്ചയിക്കാതെ നാറ്റോ, സഹകരിക്കുമെന്ന് സെലൻസ്കി

2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്നിലേക്ക് അധിനിവേശം ആരംഭിച്ചപ്പോൾ സ്വീകരിച്ച നിലപാട് യുറോപ്പിലൊട്ടാകെ പോളണ്ട് സർക്കാരിന് സ്വീകാര്യത നേടിക്കൊടുത്തിരുന്നു. 15 ലക്ഷത്തോളം യുക്രെയ്ന് അഭ്യർത്ഥികളെയാണ് പോളണ്ട് സ്വീകരിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് സർക്കാരിന് മുകളിൽ സമ്മർദ്ദം കൂടാൻ ആരംഭിച്ചത്. യുക്രെയ്നിയിൽനിന്നുള്ള ധാന്യക്കയറ്റുമതി ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ മൂലം സർക്കാർ പരാജയപ്പെടുമെന്ന അവസ്ഥ പോളണ്ടിലുണ്ടായി. സർക്കാരിനോടുള്ള കർഷകരുടെ വിരോധമായിരുന്നു പ്രധാന തിരിച്ചടി. ഇതിനെ മറികടക്കുകയാണ് ധാന്യക്കയറ്റുമതി റദ്ദാക്കലും ആയുധങ്ങൾ നൽകുന്നത് അവസാനിപ്പിക്കുന്നതിലൂടെയും പോളിഷ് സർക്കാർ ലക്ഷ്യമിടുന്നത്.

പോളണ്ടുമായി ഒരു സമവായത്തിലെത്താൻ യുക്രെയ്ന് കഴിഞ്ഞില്ലെങ്കിൽ സെലൻസ്കിയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടി നേരിടേണ്ടിവരും. കൂടാതെ യുറോപ്പിലാകെ പോളണ്ടിന്റെ തീരുമാനം വലിയ സ്വാധീനം സൃഷ്ടിക്കാനും ഇടയുണ്ട്.

logo
The Fourth
www.thefourthnews.in